»   » ആദ്യമായി ഓസ്‌കാറിന് അര്‍ഹനായ മുസ്ലീം നടന്‍ ആര് ?

ആദ്യമായി ഓസ്‌കാറിന് അര്‍ഹനായ മുസ്ലീം നടന്‍ ആര് ?

Posted By: Ambili
Subscribe to Filmibeat Malayalam

ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ പല പ്രത്യേകതകളും ഉണ്ടായിരുന്നു. അത്തരത്തില്‍ ഒന്നാണ് ആദ്യമായി ഓസ്‌കാര്‍ വാങ്ങിയ മുസ്ലീം താരം എന്നത്.

മഹര്‍ഷലാ അലിയാണ് ഇതിന് അര്‍ഹത നേടിയാള്‍. മികച്ച സപ്പോര്‍ട്ടിങ്ങ് ആക്ടറായിട്ടാണ് മഹര്‍ഷലാ അലി തെരഞ്ഞെടുക്കപ്പെട്ടത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലി പുരസ്‌കാരത്തിന് അര്‍ഹനായത്.

mahershala-ali

അമേരിക്കയില്‍ മുസ്ലീം വിരുദ്ധത നിലനില്‍ക്കുന്ന സാഹാചര്യത്തില്‍ അലിയുടെ നേട്ടം വീണ്ടും സംസാരവിഷയമായിരിക്കുകയാണ്. ജനുവരിയില്‍ അലി ഇസ്ലാം നടന്മാരുടെ അഭിനയ ജീവിതത്തെ കുറിച്ച് പ്രസംഗം നടത്തി ശ്രദ്ധേയനായിരുന്നു.

അവാര്‍ഡ് ദാനത്തിന് ശേഷം താന്‍ തന്റെ അധ്യാകരോട് കടപ്പെട്ടിരിക്കുന്നെന്നും ഇത് എന്‍െ മിടുക്ക് അല്ലെന്നും സിനിമയിലെ കഥാപാത്രമായ ജൂവാനുള്ളതാണെന്നും ഈ അവസരം തനിക്ക് കിട്ടിയതിന് താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും അലി പറഞ്ഞു.

English summary
Mahershala Ali took home the first Oscar of the night, securing the best supporting actor trophy for his role as Juan in Barry Jenkins' "Moonlight."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam