»   » ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏവരുടേയും മനം കവര്‍ന്ന് എട്ടു വയസ്സുകാരന്‍ സണ്ണി പവാര്‍

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏവരുടേയും മനം കവര്‍ന്ന് എട്ടു വയസ്സുകാരന്‍ സണ്ണി പവാര്‍

By: Nihara
Subscribe to Filmibeat Malayalam

പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം റെഡ് കാര്‍പ്പറ്റ് പങ്കിടുന്നതിനായി മുംബൈയിലെ കുഞ്ഞു സണ്ണി പവാറും എത്തിയിരുന്നു. പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഈ എട്ടു വയസ്സുകാരനും മാറിയിരിക്കുകയാണ്. മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ലയണില്‍ ദേവ് പട്ടേലിന്റെ ബാല്യകാലം അവതരിപ്പിച്ച് കൈയ്യടിവാങ്ങിയിട്ടുണ്ട് കൊച്ചു മിടുക്കന്‍.

ദേവ് പട്ടേലിന്റെ ബാല്യകാലം അവതരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ കൊച്ചു മിടുക്കനായിരുന്നു ചടങ്ങില്‍ ഏവരുടേയും മനം കവര്‍ന്നത്. സാരു ബ്രയര്‍ലി എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതിന് പറ്റിയ ബാലതാരത്തെ തേടിയാണ് സംവിധായകന്‍ ഗാരത് ഡേവിസ് മുംബൈയിലെത്തിയത്.

പുരസ്‌കാര വേദിയില്‍ തിളങ്ങി സണ്ണി പവാര്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രവര്‍ത്തകരുടെ സ്വപ്‌നമാണ് ഓസ്‌കാര്‍ വേദിയും റെഡ് കാര്‍പ്പറ്റും. ആദ്യ ചിത്രത്തില്‍ നായകന്റെ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയനായ ശ്ണി പവാറെന്ന എട്ടു വയസ്സുകാരനാണ് ഇത്തവണത്തെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ കൊട്ടു മിടുക്കന്‍.

ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടു

2000 ത്തോളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നുമാണ് കൊച്ചു മിടുക്കന്‍ സണ്ണി പവാറിന് നായകന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്. മുംബൈയിലെ സാധാരണ കുടുംബത്തിലാണ് സണ്ണി ജനിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റാന്‍ സണ്ണി പവാറിന് കഴിഞ്ഞു.

സണ്ണിയെക്കുറിച്ച് സംവിധായകന്‍

അവന്റെ കണ്ണിലെ തിളക്കമാണ് തന്നെ ആകര്‍ച്ചിതെന്നാണ് സംവിധായകന്‍ സണ്ണിയെക്കുറിച്ച് പറഞ്ഞത്. തന്റെ കഥാപാത്രം അവന്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് അപ്പോഴേ ഉറപ്പിച്ചിരുന്നുവെന്നാണ് സംവിധായകനായ ഗാരത് ഡേവിസ് പറഞ്ഞത്.

മകനെപ്പോലെയാണ്

സണ്ണിയുമായി താന്‍ കടുത്ത ആത്മബന്ധത്തിലായിക്കഴിഞ്ഞുവെന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമാണ് ലയണില്‍ വളര്‍ത്തമ്മയായി വേഷമിട്ട നിക്കോള്‍ കിഡ്മാന്‍ പറഞ്ഞത്.

English summary
No matter how young or old you are, attending The Academy Awards is always special. The 8 year-old, Sunny Pawar felt the same when he walked the red carpet, showing his cool attitude for the shutterbugs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam