»   » ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ നടന്ന ഫാഷന്‍ ഷോ, മികച്ച നടിയുടെ വസ്ത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ നടന്ന ഫാഷന്‍ ഷോ, മികച്ച നടിയുടെ വസ്ത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

By: Sanviya
Subscribe to Filmibeat Malayalam

2017 89ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ് നടന്നു. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വെച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റാണ് മികച്ച ചിത്രം. ലാ ലാ ലാന്‍ഡിലെ എമ്മ സ്റ്റോണിനെ മികച്ച നടിയായും കെയ്‌സി അഫഌക്‌സിനെ മികച്ച നടനായും തെരഞ്ഞെടുത്തു. നോമിനികളും മറ്റ് താരങ്ങളും അടക്കം ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ജിമ്മി കിമ്മാലാണ് ചടങ്ങിലെ അവതാരകന്‍.

എല്ലാ വര്‍ഷത്തെ പോലെയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരങ്ങളുടെ വസ്ത്രധാരണവും ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തിയ നടിമാരുടെ വസ്ത്രധാരണത്തിന്റെ സ്റ്റൈല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചടങ്ങിന് എത്തിയ ബ്ലാങ്കോ ബ്ലാങ്കോ എന്ന ഹോളിവുഡ് നടിയുടെ മുട്ടിന് മുകളില്‍ വരെ സ്ലിറ്റിട്ട ഫ്രോക്കാണ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. ബ്ലാങ്കോ ബ്ലാങ്കോ നടിയുടെ വസ്ത്രധാരണത്തിന് ശേഷം മികച്ച നടിയായി തെരഞ്ഞെടുത്ത എമ്മ സ്‌റ്റോണിന്റെയും വിചിത്രമായ വസ്ത്രവും പ്രേക്ഷകര്‍ ശ്രദ്ധിച്ചു.

മികച്ച നടിയായി

ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് എമ്മ സ്റ്റോണിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ആരാധകര്‍ക്ക് കൗതുകം തോന്നുന്ന തരത്തിലുള്ള ഒരു വിചിത്രമായ വസ്ത്രം അണിഞ്ഞാണ് നടി റെഡ് കാര്‍പെറ്റില്‍ എത്തിയത്.

വസ്ത്രം ഡിസൈന്‍ ചെയ്തത്

പ്രശസ്ത ഡിസൈനറായ അലക്‌സാണ്ടര്‍ മെക്ക്യൂനാണ് എമ്മ സ്റ്റോണിന്റെ ഗൗണ്‍ ഡിസൈന്‍ ചെയ്‌തെടുത്തത്. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ എമ്മ സ്‌റ്റോണ്‍ റെഡ് കാര്‍പെറ്റില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കും കൗതുകമായി.

ഇതിലും വലിയ സ്റ്റൈലില്‍

ചടങ്ങിന് എത്തിയ നയോമി ഹാരീസ്, വയോല ഡേവീസ്, മിഷേലെ വില്യംസ് തുടങ്ങിയവരും അങ്ങേയറ്റം സ്റ്റൈലിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ലുക്കും വസ്ത്രധാരണവുമെല്ലാം ചടങ്ങില്‍ ശ്രദ്ധ നേടി.

മികച്ച നടന്‍

കെയ്‌സി അഫ്‌ളെക്‌സാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

English summary
Oscars 2017: The Boldest Red Carpet Appearances
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam