Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ഓസ്കാര്‍ വേദിയില്‍ കണ്ണീരണിഞ്ഞ് റജീന കിംഗ്! അമ്മയ്ക്ക് പുരസ്കാരം സമർപ്പിച്ച് നടി!!
Recommended Video

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യപിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാിരുന്നു. ഒടുവില്‍ ഒത്തിരി വിവാദങ്ങള്‍ക്കൊടുവില്‍ ലോകസിനിമയിലെ ഏറ്റവും പ്രസിദ്ധമായ അവാര്‍ഡുകളിലൊന്നായ ഓസ്കാര്‍ പ്രഖ്യാപനത്തിന് ലോസ്ആഞ്ചല്‍സിലെ ഡോല്‍ബി തിയറ്റര്‍ വേദിയാവുകയാണ്.
91-ാമത് ഓസ്കാര്‍ വേദിയില്‍, ദ ഫേവറൈറ്റ്, എന്നിവയാണ് മുന്‍പന്തിയിലുള്ളത്. നാല് പുരസ്കാരവുമായി ബൊഹീമിയന്‍ റാപ്സഡി, ബ്ലാക്ക് പാന്തറിന് മൂന്നും, റോമ എന്ന ചിത്രത്തിന് രണ്ടും പുരസ്കാരങ്ങള്‍ ലഭിച്ചു. സഹനടിക്കുള്ള പുരസ്കാരം റജീന കിംഗിനാണ്. പുരസ്കാരം വാങ്ങിയതിന് ശേഷം റജീന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

മികച്ച സഹനടി
മികച്ച സഹനടിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത് നടി റജീന കിംഗാണ്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്കറാണിത്. അമേരിക്കന്‍ റോമാന്റിക് ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തില്‍ ഷാരേന് റിവേഴ്സ് എന്ന കഥാപാത്രത്തെയായിരുന്നു റജീന അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് ലഭിക്കുന്ന അഞ്ചാമത്തെ പുരസ്കാരമായിരുന്നു ഇത്. അക്കാദമി ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ക്ക് പുറമേ ക്രിട്ടിക്സ് ചോയ്സ് മൂവി അവാര്‍ഡും ഡെട്രോയിറ്റ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാര്‍ഡ്, ലോസ്ആഞ്ചല്‍സ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡ്, ലോസ് ആഞ്ചലീസ് ഓണ്‍ലൈന്‍ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാര്‍ഡും റജീന സ്വന്തമാക്കിയിരുന്നു.

റജീനയുടെ വാക്കുകള്‍
ആദ്യമായി ഓസ്കാര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ റജീനയും വികാരഭരിതയായി. ഓസ്കാര്‍ ലഭിച്ചതിലുള്ള സന്തോഷവും ഈയൊരു യാത്രയില്‍ താന്‍ അനുഭവിച്ച യാതനകളും വ്യക്തമാക്കി കൊണ്ടായിരുന്നു പുരസ്കാരം ലഭിച്ചതിന് ശേഷം റജീന നടത്തിയ പ്രസംഗം. ഈ പുരസ്കാരം എന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ഇതായിരുന്നു ഈറനണിഞ്ഞ കണ്ണുകളോടെ റജീനയുടെ ആദ്യ പ്രതികരണം. സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറായിരുന്ന അമ്മ ഗ്ലോറിയയുടെ കൈപിടിച്ചാണ് റജീന കിംഗ് ഓസ്കാര്‍ വേദിയിലെത്തിയത്. കിംഗിന് എട്ട് വയസുള്ളപ്പോള്‍ തമ്മില്‍ പിരിഞ്ഞവരാണ് അച്ഛനും അമ്മയും. ജീവിതത്തില്‍ വലിയൊരു ആഗ്രഹം പൂര്‍ത്തികരിച്ചത് പോലെ തോന്നുന്നു.

മുന്നോട്ട് നയിക്കുന്നത് സ്നേഹം
എന്റെ അമ്മയും മുത്തശ്ശിയുമാണ് ഈ കഥാപാത്രത്തിന് ഉള്‍ക്കരുത്ത് പകര്‍ന്നത്. അതിന് പ്രചോദനമായതും അവര്‍ തന്നെ. ഒരു ദീപസ്തംഭം പോലെയാണ് അമ്മ ഈ ആള്‍ക്കൂട്ടത്തിനിടെയില്‍ ഇരുന്നത്. ഇതില്പരം മറ്റെന്ത് വേണം. ഈ യാത്രയില്‍ ഒരുപാട് പേരോട് കടപ്പാടുണ്ട്. മറ്റെന്താണ് ഞാന്‍ പറയുക. സന്തോഷം കൊണ്ട് എന്റെ മനസാകെ ശൂന്യമായി പോയിരിക്കുകയാണ്. നമ്മള് ഏത് ലിംഗത്തില്‍ പെട്ടവരാണെങ്കിലും ഏത് വിഭാഗത്തില്‍ പെട്ടവരായാലും ശരി ദുരന്തങ്ങള്‍ നമ്മള് അനുഭവിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. സ്നേഹം മാത്രമാണ് അതില്‍ നിന്നും നമ്മളെ മുന്നോട്ട് നയിക്കുന്നത്. അത് മാത്രമാണ് നമ്മളെ മറുകരയ്ക്കെത്തിക്കുന്നത്.
|
റജീന കിംഗിന്റെ ജനനം
1971 ല്‍ ജനിച്ച റജീന കിംഗ് എന്‍ബിസി ടെലിവിഷനിലെ 227 എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ബ്രെന്‍ഡ ജെന്‍കിന്‍സ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പിന്നീട് ഫ്രൈഡേയിലെ ഡാന ജോണ്‍സ്, ജെറി മാഗൈവറിയിലെ മാസീ െൈഡ്വല് എന്നീ വേഷങ്ങളിലൂടെ മികച്ച നടിയായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ റജീന കിംഗിന് പുരസ്കാരം നേടി കൊടുത്ത ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രം 19774 ല്‍ പുറത്തിറങ്ഹിയ ജയശിംസ് ബാള്‍ഡ്വിന്റെ നോവലിനെ അധികരിച്ച് ബാരി ജെന്‍കിന്‍സ് ഒരുക്കിയ ചിത്രമാണ്. 2017 ല്‍ ജെകിന്സ് സംവിധാനം ചെയ്ത മൂണ്ലൈറ്റിനും ഓസ്കാര്‍ ലഭിച്ചിരുന്നു.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ