For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കേൾവിയും സംസാരശേഷിയുമില്ല'; പരിമിതകൾ മറികടന്ന് ഓസ്കർ നേട്ടത്തിന്റെ തിളക്കത്തിൽ ട്രോയ് കോഡ്‌സുർ!

  |

  ചെറിയ കുറവുകളുടെ പേരിൽ പോലും സമൂഹത്തിൽ നിന്നും മാറിനിൽക്കാൻ ശ്രമിക്കുന്നവരും ജീവിതം അവസാനിപ്പിക്കാൻ നടക്കുന്നവരുമുള്ള സമൂഹത്തിൽ പരമിതികളെ നിശ്ചദാർഢ്യത്തിലൂടെ മറികടന്ന് ഓസ്കർ സ്വന്തമാക്കി മാതൃകയാവുകയാണ് നടൻ ട്രോയ് കോഡ്‌സുർ. 94-ാമത് ഓസ്കർ ചടങ്ങിനെത്തിയവരെ ഏറെ സന്തോഷിപ്പിച്ചതും കേൾവി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത ട്രോയ് കോഡ്‌സുർ വിജയമാണ്. ഈ അമേരിക്കൻ താരം മികച്ച സഹനടനുള്ള ഓസ്കർ പുരസ്‌കാരമാണ് കോഡയിലെ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

  American actor Troy Kotsur, actor Troy Kotsur oscar 2022, oscar 2022, അമേരിക്കൻ ട്രോയ് കോഡ്‌സുർ, ഓസ്കാർ 2022, ട്രോയ് കോഡ്‌സുർ, നടൻ ട്രോയ് കോഡ്‌സുർ

  ഓസ്കർ നേടുന്ന രണ്ടാമത്തെ ബധിരനായ നടൻ കൂടിയാണ് ട്രോയ് കോഡ്‌സുർ. വിജയിയെ പ്രഖ്യാപിച്ചപ്പോൾ ചടങ്ങിൽ കൂടിയിരുന്ന അതിഥികളെല്ലാം സൈൻ ലാ​ഗ്വേജിൽ കൈയ്യടിച്ചാണ് ട്രോയ് കോഡ്‌സുറിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രമാണ് ട്രോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 'പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതൽ ഞാന്‍ പരിശീലിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.'

  'പൊക്കം വെക്കില്ലെന്ന് അച്ഛനാണ് ഞങ്ങളോട് പറഞ്ഞത്, ഒപ്പം ഒരു ഉപദേശവും നൽകി'; ബി​ഗ് ബോസിൽ സൂരജ് തേലക്കാടും

  'എന്റെ ജന്മനാടായ അരിസോണയിലെ മെസയിലെ എന്റെ ആരാധകർക്കും എന്റെ ഭാര്യയ്ക്കും മകൾ കൈറയ്ക്കും നന്ദി. ഒപ്പം എന്റെ ടീമിനും നന്ദി അറിയിക്കുന്നു. ഈ പുരസ്കാരം എന്റെ അമ്മയ്ക്കും എന്റെ അച്ഛനും എന്റെ സഹോദരൻ മാർക്കിനും വേണ്ടിയുള്ളതാണ്. അവർ ഇന്ന് ഇവിടെ ഇല്ല' പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ട്രോയ് പറഞ്ഞു. ശ്രവണ വൈകല്യമുള്ള മാർലി മാറ്റ്‌ലിൻ ആണ് ട്രോയ് കോഡ്സുറിന് മുമ്പ് ഓസ്കാർ നേടിയിട്ടുള്ള ബധിരയായ അഭിനേതാവ്. 1986ൽ ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ് സിനിമയിലെ പ്രടനമാണ് അവരെ അന്ന് ഓസ്കറിന് അർഹയാക്കിയത്. അമ്പത്തിമൂന്നുകാരനായ ട്രോയ് കോഡ്‌സുർ 1968ൽ അമേരിക്കയിലാണ് ട്രോയിയുടെ ജനനം. ജനിച്ച് ഒരു മാസം തികഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകന് കേള്‍വി ശക്തിയില്ലെന്ന് മനസിലാക്കുന്നത്.

  'ഫിലോമിനയുടെ കൊച്ചുമകളാണ്, ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട'; ബി​ഗ് ബോസ് താരം ഡെയ്സി ഡേവിഡ്!

  പിന്നീട് കുറവിനെ മറികടക്കാൻ മകനെ പരിശീലിപ്പിക്കാനുള്ള ശ്രമം അവർ തുടങ്ങി. അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ ട്രോയിയെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ആരംഭിച്ചു. ഫീനിക്‌സ് ഡേ സ്‌കൂള്‍ ഫോര്‍ ഡെഫിലാണ് ട്രോയ് പഠിച്ചത്. തിയേറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്രോയ് നാഷണല്‍ തിയേറ്റര്‍ ഫോര്‍ ഡെഫിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2001 ലാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടനായി പേരെടുത്തതിന് ശേഷം 2007ല്‍ ദി നമ്പര്‍ 23 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദി യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും ട്രോയി അഭിനയിച്ചിട്ടുണ്ട്.

  ബി​ഗ് ബോസിലൂടെ പരിചിത മുഖമാകാൻ ഇനി മുതൽ ഈ പുതുമുഖങ്ങളും!

  അതേസമയം ഓസ്‌കറില്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാനോ ഡെബോസിന് ലഭിച്ചത് ഓസ്കർ വേദിയിലെ മറ്റൊരു ചരിത്രമായി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാനോക്ക് പുരസ്കാരം. അഭിനേത്രിയായി മാത്രമല്ല ​ഗായികയും നൃത്തകിയും കൂടിയാണ് ഈ അമേരിക്കൻ താരം. സിയാന്‍ ഹെഡര്‍ സംവിധാനം ചെയ്ത കോഡ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. എമില ജോണ്‍സാണ് ട്രോയ് കോഡ്‌സുറിന് പുറമെ ചിത്ര്തതിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഒരു കോമഡി ഡ്രാമയാണ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കോഡയിലൂടെ സിയാന്‍ ഹെഡര്‍ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ദി പവര്‍ ഡോഗിന്റെ സംവിധായിക ജെയിന്‍ കാമ്പയിന്‍ നേടി. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ജെസീക്ക ചസ്റ്റനാണ് മികച്ച നടി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് അരിയാന ഡിബോസിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. പുരസ്‌കാര നേട്ടത്തില്‍ ഡെനിസ് വില്ലനോവിന്റെ ഡ്യൂണാണ് ഏറ്റവും മുന്നില്‍.

  Recommended Video

  വെറ്റിലയും പാമ്പുമല്ല...കണ്ടോ കലക്കനായി പാടാനും ഗായത്രിക്ക് അറിയാം | Filmibeat Malayalam

  'പടം റിലീസായപ്പോൾ‌ എനിക്ക് പകരം ബിജു മേനോന്റെ ശബ്ദം, ബാക്കി പണവും തന്നില്ല'; ഷോബി തിലകന്റെ അനുഭവം!

  Read more about: oscar award
  English summary
  Oscars 2022: Did You Know Troy Kotsur Who won the Best Supporting Actor Is A Deaf in Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X