twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരോടും മാപ്പ് പറയുകയാണ്; മികച്ച നടനുള്ള അംഗീകാരത്തിന് ശേഷം വികാരഭരിതനായി വില്‍ സ്മിത്ത്

    |

    സിനിമാ ലോകം കാത്തിരുന്ന ഓസ്‌കാര്‍ പ്രഖ്യാപനം നടന്നിരിക്കുകയാണ്. മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി വില്‍ സ്മിത്ത് കൈയ്യടി നേടി. എന്നാല്‍ വേദിയില്‍ വികാരഭരിതനായ താരത്തെയാണ് കാണികള്‍ കണ്ടത്. പുരസ്‌കാരം ലഭിക്കുന്നതിന് തൊട്ട് മുന്‍പ് അവതാരകന്‍ ക്രിസ് റോക്കിനെ കൈയ്യേറ്റം ചെയ്തതടക്കം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുന്ന പ്രകടനമാണ് സ്മിത്ത് കാഴ്ച വെച്ചത്.

    ഓസ്‌കാര്‍ 2022; മികച്ച നടൻ വിൽ സ്മിത്ത്, മികച്ച നടി ജെസിക്ക ചാസ്റ്റെയ്ന്‍ പുരസ്‌കാരം നേടിയ താരങ്ങൾ ഇവരാണ്ഓസ്‌കാര്‍ 2022; മികച്ച നടൻ വിൽ സ്മിത്ത്, മികച്ച നടി ജെസിക്ക ചാസ്റ്റെയ്ന്‍ പുരസ്‌കാരം നേടിയ താരങ്ങൾ ഇവരാണ്

    എന്നാല്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ക്രിസിനെ ആക്രമിച്ചതിന് താരം ക്ഷമ ചോദിക്കുകയും ചെയ്തു. സ്മിത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.. 'കിംഗ് റിച്ചാര്‍ഡ്' എന്ന സിനിമയിലെ അഭിനയത്തിനാണ് സ്മിത്ത് മികച്ച നടനായി തെരഞ്ഞെടുത്തത്. ഈ സിനിമയെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ട് നടന്‍ സംസാരിച്ചത്.

    'എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും മാപ്പ് പറയണം. കല ജീവിതത്തെ അനുകരിക്കുന്നു.' എന്നായിരുന്നു വില്‍ സ്മിത്തിന്റെ വാക്കുകള്‍. 'ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെ പോലെയാണ്. എന്നാല്‍ സ്നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും' എന്നാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയ കഥാപാത്രമായ റിച്ചാര്‍ഡ് വില്യംസിനെ കുറിച്ച് വില്‍ സ്മിത്ത് പറഞ്ഞത്.

    will-smith-jessica

    റിച്ചാര്‍ഡ് വില്യംസ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തത് പോലെ, തന്റെ സഹ അഭിനേതാക്കളെ 'സംരക്ഷിക്കുന്നതിന്' വേണ്ടിയാണ് സിനിമ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് എന്നും സ്മിത്ത് പറഞ്ഞു.

    വില്‍ സ്മിത്തിനെ നായകനാക്കി റെയ്‌നാള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് റിച്ചാര്‍ഡ്. രണ്ട് കായിക താരങ്ങളെ വളര്‍ത്തി കൊണ്ട് വരാന്‍ പ്രയത്നിക്കുന്ന ഒരു പിതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കാലിഫോര്‍ണിയയിലെ അവഗണിക്കപ്പെട്ട ഒരു ടെന്നീസ് കോര്‍ട്ടിലേക്ക് തന്റെ രണ്ടു മക്കളെ കൊണ്ടു പോവുകയാണ് റിച്ചാര്‍ഡ്. പ്രശസ്ത ടെന്നീസ് താരങ്ങളായ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ് എന്നിവരുടെ ജീവിതകഥ കൂടിയാണ് 'കിംഗ് റിച്ചാര്‍ഡ്' പറഞ്ഞ്് വെക്കുന്നത്.

    എന്റെ ഭാര്യയെ പറ്റി മോശം പറയരുത്; ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്‍ വില്‍ സ്മിത്ത്എന്റെ ഭാര്യയെ പറ്റി മോശം പറയരുത്; ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്‍ വില്‍ സ്മിത്ത്

    Recommended Video

    ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam

    അതേ സമയം ഓസ്‌കാര്‍ വേദിയില്‍ വെച്ച് തന്റെ ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ച് കൊണ്ടാണ് വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. തന്റെ ഭാര്യയെ കുറിച്ച് മോശം പറയരുതെന്ന് സ്മിത്ത് സൂചിപ്പിച്ചെങ്കിലും ക്രിസ് അത് തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ താരം വേദിയിലേക്ക് കയറി വന്ന് അവതരകന്റെ മുഖത്ത് അടിക്കുകയായിരുന്നു.

    Read more about: oscar award
    English summary
    Oscars 2022: Here's What Will Smith Opens Up In Stage After Receiving Best Actor Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X