»   » ബോട്ടംസ് അപ്, ഇതാ പാരീസ് ഹില്‍ട്ടന്‍

ബോട്ടംസ് അപ്, ഇതാ പാരീസ് ഹില്‍ട്ടന്‍

Posted By:
Subscribe to Filmibeat Malayalam
Paris Hilton
ഫ്രാന്‍സില്‍ പോയി കാമുകനുമായി രതികേളികള്‍ ആടി അത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തപ്പോള്‍ പാരീസ് ഹില്‍ട്ടന്‍ അത് ടാക്സി ഡ്രൈവറുടെ കൈയിലെത്തുമെന്ന് കരുതിയില്ല. 2008 ല്‍ പാരീസിന്റെ ഈ വീഡിയൊ ആയിരുന്നു ഗ്ലാമര്‍വേള്‍ഡിലേയും ഹോളിവുഡിലേയും ചര്‍ച്ചാ വിഷയം.

ഇപ്പോള്‍ പ്രണയദിനത്തില്‍ ഒരു പ്രമുഖ ബീറിന്റെ പ്രചാരണത്തിനെത്തിയ പാരീസ് ഹില്‍ട്ടന്‍ കാണികളെ കുളിര്‍പ്പിച്ചത് തന്റെ പാന്റിയേക്കാള്‍ ചെറിയ അടിവസ്ത്രം (thong) പ്രദര്‍ശിപ്പിച്ചാണ്. ബ്രസീലിയന്‍ ബീറായ ദവേസയുടെ പ്രചാരണാര്‍ത്ഥമായിരുന്നു പരിപാടി. ദവേസ എന്ന വാക്കിന് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍ത്ഥം ലൈഗികതയുള്ളത് (sexy) എന്നാണ്. റിയൊ ഡി ജാനിറോയിലെ ഒരു നിശാ ക്ലബ്ബിലായിരുന്നു പാരീസിന്റെ ഈ കേളി.

ബീറിന്റെ ഗുണഗണങ്ങളെക്കുറിച്ച് വാഴ്ത്തിയ പാരീസ് ബീര്‍ കാനുമായി സ്റ്റേജില്‍ മുട്ടിലിഴഞ്ഞു. മാറിയ മേല്‍വസ്ത്രം കാണികള്‍ക്ക് മുന്നില്‍ പാരീസിന്റെ അടിവസ്ത്രം ദൃശ്യമാക്കി. പാരീസിനൊപ്പം ബോയ്‍ഫ്രണ്ടായ ബേസ് ബാള്‍ കളിക്കാരന്‍ ഡൗഗ് റേന്‍ഹാര്‍ട്ടും ഉണ്ടായിരുന്നു.

എന്ത് ചെയ്തും അന്തി പത്രങ്ങളുടെ കോളങ്ങളിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും കയറിക്കൂടുക മാത്രമാണ് ഹോളിവുഡിലെ മിയ്ക്ക നടിമാരുടേയും മോഡലുകളുടേയും ലക്ഷ്യം. അത് അടിവസ്ത്രം കാണിച്ചായാലും സ്വന്തം രതികേളികളുടെ വീഡിയോ പുറത്തിറക്കിയായാലും വേണ്ടില്ല. രണ്ടായാലും പണം കീശയിലെത്തുകയും ചെയ്യും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam