»   » ഡൊണാള്‍ഡ് ട്രംപിനെ പേടിയുണ്ടോ ...പ്രിയങ്ക ചോപ്രയുടെ കലക്കന്‍ മറുപടി!

ഡൊണാള്‍ഡ് ട്രംപിനെ പേടിയുണ്ടോ ...പ്രിയങ്ക ചോപ്രയുടെ കലക്കന്‍ മറുപടി!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി പ്രശസ്തരായ നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ ക്വാന്റിക്കോയിലൂടെയാണ് നടി ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതയായത്. ഹോളിവുഡ് സിനിമയിലും നടി തന്റെ സാന്നിദ്യമുറപ്പിച്ചു കഴിഞ്ഞു.

പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് അടുത്തു പുറത്തിറങ്ങാന്‍ പോവുകയാണ്. 43 ാമത് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്കയ്ക്കായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ പ്രിയങ്കയോട് റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ ചോദിച്ച ചോദ്യം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേടിയുണ്ടോ എന്നായിരുന്നു.

പ്രിയങ്കയെ വളഞ്ഞ് റിപ്പോര്‍ട്ടര്‍മാര്‍

പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് വാങ്ങുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയപ്പോളാണ് പ്രിയങ്കയെ റിപ്പോര്‍ട്ടര്‍മാര്‍ വളഞ്ഞത്.അതിലൊരാളുടെ ചോദ്യം നിയുക്തമ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചായിരുന്നു

നിങ്ങള്‍ക്ക് ട്രംപിനെ പേടിയുണ്ടോ

ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് എന്താണ് അഭിപ്രായം ട്രംപിനെ പേടിയുണ്ടോ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

പ്രിയങ്ക നല്‍കിയ ഉത്തരം

ഞാന്‍ ഇന്ത്യന്‍ വംശജയാണ് നിങ്ങള്‍ക്ക് പേടിയുണ്ടോ എന്നായിരുന്നു പ്രിയങ്ക അതിനു നല്‍കിയ മറുപടി.

റിപ്പോര്‍ട്ടറുടെ മറുപടി

പക്ഷേ പൊതുവെ വിദേശികള്‍ ട്രംപിനെ ഭയക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടര്‍ പ്രിയങ്കയ്ക്കു നല്‍കിയ മറുപടി

ട്രംപിനെ വിമര്‍ശിച്ച് പ്രിയങ്ക

ട്രംപിന്‍െ പല നയങ്ങളെയും പ്രിയങ്ക മുന്‍പ് വിമര്‍ശിച്ചിരുന്നു. പ്രത്യേകിച്ചും കുടിയേറ്റക്കാരോടുള്ള നിലപാടിനെയും വിദേശനയങ്ങളെയുമാണ് നടി വിമര്‍ശിച്ചത്

English summary
Priyanka Chopra who arrived at the Los Angeles international airport was asked a question about President-elect Donald Trump and the actress responded in in unusual way.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam