»   » ഹോളിവുഡ് ചിത്രം ബേവാച്ചിലെ തന്റെ 'ചീത്ത' റോളിനെ കുറിച്ച് പ്രിയങ്ക ചോപ്ര !!

ഹോളിവുഡ് ചിത്രം ബേവാച്ചിലെ തന്റെ 'ചീത്ത' റോളിനെ കുറിച്ച് പ്രിയങ്ക ചോപ്ര !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് പ്രേക്ഷകര്‍ക്കെന്നപോലെ ഹോളിവുഡ് പ്രേക്ഷകര്‍ക്കും പരിചിതയായ നടിയാണ് പ്രിയങ്ക ചോപ്ര. ക്വാന്റിക്കോ
എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതയായത്.

കൂടാതെ ഹോളിവുഡില്‍ പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രം ബേവാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ചിത്രത്തിലെ തന്റെ റോളിനെ കുറിച്ചു വെളിപ്പെടുത്തുകയാണ് നടി..

പ്രിയങ്ക ചോപ്ര

അഭിനയരംഗത്ത് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. 2003 ല്‍ പുറത്തിറങ്ങിയ ഹീറോ ആയിരുന്നു പ്രിയങ്കയുടെ ആദ്യ ചിത്രം. ക്വാന്റിക്കോ എന്ന റിയാലിറ്റി ഷോയിലൂടെ പ്രിയങ്ക ഹോളിവുഡ് പ്രേക്ഷകര്‍ക്കും പരിചിതയായി. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.

ബേവാച്ച്

സേത്ത് ഗോര്‍ഡന്റെ ബേവാച്ചില്‍ ശ്രദ്ധേയമായ റോളാണ് പ്രിയങ്കചെയ്യുന്നത്. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

ഡ്വയ്‌നേ ജോണ്‍സണ്‍

പ്രമുഖ ഹോളിവുഡ് നടനായ ഡ്വയ്‌നേ ജോണ്‍സണാണ് ബേവാച്ചിലെ ഹീറോ. 90 കളിലെ പ്രശസ്ത ഹോളിവുഡ് സീരിയലായിരുന്ന ബേവാച്ചിനെ അടിസ്ഥാനമാക്കിയാണ് സിനിമയും നിര്‍മ്മിച്ചിരിക്കുന്നത്.

നെഗറ്റീവ് റോളില്‍ പ്രിയങ്ക

ബേവാച്ചില്‍ പ്രിയങ്ക നെഗറ്റീവ് റോളിലാണെത്തുന്നത്. ദുഷ്ടയായ കഥാപാത്രമാണ് വിക്‌ടോറിയയെന്നാണ് പ്രിയങ്ക പറയുന്നത്. നിത്യ ജീവിതത്തില്‍ ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് വിക്ടോറിയ ചെയ്യുന്നതെന്നും താരം പറയുന്നു.

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മുഖ്യ വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ സെറ്റില്‍ നിന്നുളള ചിത്രങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ....

English summary
Actress Priyanka Chopra reveals that being able to potrray a role with tones of grey might be the best thing about her debut Hollywood movie Baywatch. The atcress is all elated to share that she plays an antagonist in her upcoming movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam