»   » ലോകസുന്ദരി മത്സരത്തിലും അഴിമതിയോ?മത്സരത്തില്‍ പ്രിയങ്ക ചോപ്ര തെറ്റു വരുത്തിയിരുന്നു!ജയിച്ചത് എങ്ങനെ?

ലോകസുന്ദരി മത്സരത്തിലും അഴിമതിയോ?മത്സരത്തില്‍ പ്രിയങ്ക ചോപ്ര തെറ്റു വരുത്തിയിരുന്നു!ജയിച്ചത് എങ്ങനെ?

Posted By:
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്ര ഇന്ത്യയുടെ അഭിമാനമായി 2000 ല്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് ഹോളിവുഡിലെ നടിയായി വളര്‍ന്ന നടി മിസ് വേള്‍ഡ് മത്സരത്തില്‍ തെറ്റ് വരുത്തിയിരുന്നു. എന്നിട്ടും പ്രിയങ്ക എങ്ങനെ മിസ് വേള്‍ഡായി എന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എടാ സിബിഐ എനിക്ക് കരയില്‍ മാത്രമല്ല അങ്ങ് കടലിലും ഉണ്ടെടാ പിടി! ബോളിവുഡിനെ തോല്‍പ്പിച്ച് പിഷാരടി!!!

വിവിധ വിഭാഗങ്ങളായിട്ടാണ് മത്സരം നടക്കുന്നത്. അതില്‍ ചോദ്യോത്തര വേളയിലാണ് പ്രിയങ്ക തെറ്റു വരുത്തിയിരുന്നത്. ഇന്ന് ജീവിക്കുന്ന സ്ത്രീകളില്‍ ജീവിതം വിജയമാക്കി മാറ്റിയ സ്ത്രീ ആരാണെന്നായിരുന്നു പ്രിയങ്കയോടുള്ള ചോദ്യം. അതിനുള്ള മറുപടിയാണ് നടി തെറ്റിച്ചു പറഞ്ഞത്.

പ്രിയങ്ക ചോപ്ര

ഇന്ത്യയില്‍ നടി, ഗായിക, നിര്‍മ്മാതാവ്, തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച് മുന്നേറുകയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയിരിക്കുകയാണ് പ്രിയങ്ക.

മിസ് വേള്‍ഡായി പ്രിയങ്ക

2000 ലാണ് ഇന്ത്യയുടെ അഭിമാനമായി പ്രിയങ്ക ചോപ്ര മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ പതിനേഴ് വര്‍ഷമായിരിക്കുകയാണ്.

പത്തെമ്പാതമത്തെ വയസില്‍

പ്രിയങ്ക തന്റെ പത്തൊമ്പതാമത്തെ വയസിലായിരുന്നു മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇന്ന് 34 വയസായെങ്കിലും ലോകത്തെ സുന്ദരിമാരുടെ പട്ടികയില്‍ തന്നെയാണ് പ്രിയങ്കയും.

മത്സരത്തില്‍ തെറ്റായ ഉത്തരം പറഞ്ഞ്

ലോകസുന്ദരി മത്സരത്തില്‍ ചോദ്യോത്തര വേളയിലായിരുന്നു പ്രിയങ്ക തെറ്റായി ഉത്തരം പറഞ്ഞിരുന്നത്. ഇന്ന് ജീവിക്കുന്ന സ്ത്രീകളില്‍ ജീവിതം വിജയമാക്കി മാറ്റിയ സ്ത്രീ ആരാണെന്നായിരുന്നു പ്രിയങ്കയോടുള്ള ചോദ്യം.

ഉത്തരം പറഞ്ഞ് പ്രിയങ്ക രക്ഷപ്പെട്ടത്

ചോദ്യത്തിന് മറുപടിയായി പ്രിയങ്ക അന്നു പറഞ്ഞത് മദര്‍ തെരേസ എന്നായിരുന്നു. എന്നാല്‍ മദര്‍ തെരേസ മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടായിരുന്നു മത്സരം നടന്നിരുന്നത്. അപ്പോള്‍ പ്രിയങ്ക പറഞ്ഞ ഉത്തരം പൊട്ട തെറ്റായി മാറുകയായിരുന്നു.

അതില്‍ നിന്നും രക്ഷപ്പെട്ടത്

താന്‍ പറഞ്ഞ പൊട്ടത്തരത്തില്‍ നിന്നും പ്രിയങ്ക രക്ഷപ്പെട്ടത് ഇങ്ങനെയായിരുന്നു. മദര്‍ തെരേസ എന്ന ഉത്തരം പറഞ്ഞതിന് ശേഷം പ്രിയങ്ക പറഞ്ഞു മദര്‍ മൂന്നു വര്‍ഷം മുമ്പ് മരിച്ചു പോയി എന്നാല്‍ അവര്‍ ചെയ്ത പുണ്യ പ്രവര്‍ത്തികളിലുടെ അവര്‍ ഇന്നും ജീവിക്കുയാണെന്നും. ഒപ്പം മദര്‍ എന്റെ ഹൃദയത്തില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും പ്രിയങ്ക പറയുകയായിരുന്നു. അതേടെ അതില്‍ നിന്നും നടി രക്ഷപ്പെട്ടു.

ബോളിവുഡില്‍ സജീവമായി നടി

മിസ് വേള്‍ഡായി തിരിച്ചെത്തിയ പ്രിയങ്ക ബോളിവുഡിലെ പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു. അവിടെ നിന്നും വളര്‍ന്ന നടി ഇപ്പോള്‍ ഹോളിവുഡ് സിനിമകളിലെ നടിയായി മാറിയിരിക്കുകയാണ്.

ബോളിവുഡ് തിരിച്ചു വിളിക്കുന്നു

കുറച്ച് ദിവസം മുമ്പായിരുന്നു പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ശേഷം നടി ബോളിവുഡിലേക്ക് തന്നെ തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

English summary
Priyanka Chopra Made A Mistake At The Miss World Pageant! Yet Went On To

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam