»   » ഹോളിവുഡ് അമേരിക്കയെ വിഭജിക്കും, ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനെതിരെ പ്രതിഷേധം

ഹോളിവുഡ് അമേരിക്കയെ വിഭജിക്കും, ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനെതിരെ പ്രതിഷേധം

Posted By: Sanviya
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനെതിരെ പ്രതിഷേധം. ഡോണാള്‍ഡ് ട്രംപ് അനുകൂലികളാണ് ചടങ്ങിനെ പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്ററിന് മുന്നിലാണ് പ്രതിഷേധക്കാര്‍ ഇരച്ച് കയറിയത്.

ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് അനുകൂലികള്‍ തിയേറ്ററിന് മുമ്പില്‍ പ്രതിഷേധിച്ചത്. അതേസമയം അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ ചടങ്ങില്‍ എത്തിയ നോമിനികളും മറ്റ് താരങ്ങളും നീല റിബണ്‍ കെട്ടുന്നുണ്ട്.

ട്രംപിനെ പരിഹസിച്ചു

ചടങ്ങില്‍ വെച്ച് ഡോണാള്‍ഡ് ട്രംപിനെ അവതാരകന്‍ പരഹസിച്ചതായി ആരോപണം ഉയരുന്നുണ്ട്. അവതാരകന്‍ ജിമ്മി കിമ്മലാണ് സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുടെ പ്രതിനിധികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ പുറത്ത് പോകണമെന്ന് പറഞ്ഞ് പരിഹസിച്ചത്.

വീസ നിയന്ത്രണം

വൈറ്റ് ഹെല്‍മറ്റ് എന്ന ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹകനായ സിറിയന്‍ വംശജന്‍ ഖലീദ് ഖതീബിന് വിസ നിയന്ത്രണം മൂലം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല.

89ാംമത് ഓസ്‌കാര്‍ അവാര്‍ഡ്

83ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ് ലോസ്ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് നടക്കുന്നത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹേര്‍ഷലാ അലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കികൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

പുരസ്‌കാരം ദാനം 24 വിഭാഗങ്ങള്‍ക്ക്

മികച്ച നടന്‍, മികച്ച നടി, മികച്ച ചിത്രം തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഇത്തവണയും ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ എത്തിയിട്ടുണ്ട്.

English summary
Protest against Oscar 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam