»   » ലോകപ്രശസ്ത കായികതാരം ജെസ്സി ഓവന്‍സ് വീണ്ടും ട്രാക്കില്‍!!

ലോകപ്രശസ്ത കായികതാരം ജെസ്സി ഓവന്‍സ് വീണ്ടും ട്രാക്കില്‍!!

Posted By:
Subscribe to Filmibeat Malayalam

ട്രാക്കിനോടും കായിക ലോകത്തോടും വിടപറഞ്ഞ ലോക പ്രശസ്ത കായികതാരം ജെസ്സി ഓവന്‍സ് വീണ്ടും ട്രാക്കില്‍... കേട്ട് ഞെട്ടണ്ട, ജെസ്സി ഓവന്‍സിന്റെ ജീവിതം സിനിമയാകുകയാണ്. ജെസ്സി ഓവന്‍സായി ട്രാക്കില്‍ എത്തുന്നത് ഹോളിവുഡ് താരം സ്റ്റീഫന്‍ ജെയിംസാണ്.

മണ്‍മറഞ്ഞ അമേരിക്കന്‍ സ്പ്രിന്റ് ഇതിഹാസം ജെസ്സി ഓവന്‍സിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ സ്റ്റീഫന്‍ ഹോപ്കിന്‍സാണ് ജെസ്സിയെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. റെയ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ്. റെയ്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

race

1936ല്‍ ഒളിംപിക്‌സില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടി കാണികളെ ഞെട്ടിച്ച താരമാണ് ജെസ്സി ഓവന്‍സ്. 1936ലെ ഒളിംപിക്‌സ് എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ എത്തുക ജെസ്സി ഓവന്‍സിന്റെ മുഖമാണ്. ഈ കറുത്ത മുത്തിനെ ആരും മറക്കില്ല. അടുത്ത വര്‍ഷം ഫെബ്രവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.

English summary
Amid the usual fall crush of biopics comes a trailer for an especially promising one that’s opening next year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam