twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജെയിംസ് ബോണ്ട് സിനിമയിലെ തന്റെ അവസാന ചിത്രമാണിത്, കാരണം പറഞ്ഞ് നടന്‍ ഡാനിയല്‍ ക്രെയ്ഗ്

    |

    ലോകം മുഴുവന്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു ജെയിംസ് ബോണ്ട്. ഇതേ കഥയുമായി ഒട്ടനവധി സിനിമകള്‍ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' എന്ന സിനിമയുമായി എത്തുകയാണ് ഡാനിയല്‍ ക്രെയ്ഗ്. താന്‍ എന്ത് കൊണ്ടാണ് വീണ്ടും ജെയിംസ് ബോണ്ട് ആവുന്നതെന്ന് ഡാനിയേല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.

    ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുമായി തനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ചില ബിസിനസുകളുണ്ടെന്ന് നടന്‍ ഡാനിയല്‍ ക്രെയ്ഗ്. അത അവസാനം അദ്ദേഹത്തെ ബ്രിട്ടീഷ് ചാരനായി അവിടെ തിരിച്ചെത്തിച്ചു. സുവ 007 എന്ന കഥാപാത്രത്തെയായിരുന്നു ഡാനിയല്‍ അവതരിപ്പിച്ചത്. പിയേഴ്സ് ബ്രോസ്നന്‍ ആയിരുന്നു ആദ്യ നായകന്‍. അദ്ദേഹം നാലോളം ജെയിംസ് ബോണ്ട് സിനിമകളില്‍ അഭിനയിച്ചു.

    daniel

    അവസാനം എത്തിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടര്‍ മികച്ച രീതിയിലാണ് അവസാനിച്ചത്. എന്നാല്‍ കഥയുടെ കാര്യത്തില്‍ ശരിയായ അവസാനമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ലോകം സാധരണ പോലെ തുടരണമായിരുന്നു. ഞാനും നന്നായിരിക്കും. എന്നാല്‍ ഇത് എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനാല്‍ 'നോ ടൈം ടു ഡൈ' എന്റെ അവസാന ചിത്രമായിരിക്കും. അടുത്ത വര്‍ഷം ഏപ്രിലോട് കൂടിയായിരിക്കും ജെയിംസ് ബോണ്ട് ഫ്രാഞ്ചെസിയിലെ ഇരുപത്തിയഞ്ചാമത്തെ സിനിമ റിലീസ് ചെയ്യുന്നത്.

    ലെച്ചുവിന്റെ കല്യാണത്തില്‍ മരണമാസ് ലുക്കിലെത്തുന്നത് ശങ്കരണ്ണന്‍! സ്റ്റൈലിഷ് ഗെറ്റപ്പ് പുറത്ത്ലെച്ചുവിന്റെ കല്യാണത്തില്‍ മരണമാസ് ലുക്കിലെത്തുന്നത് ശങ്കരണ്ണന്‍! സ്റ്റൈലിഷ് ഗെറ്റപ്പ് പുറത്ത്

    ഇനി ആ കഥാപാത്രം ചെയ്യാന്‍ സ്ത്രീകള്‍ വരട്ടെ എന്ന് ആദ്യ നായകനായ പിയേഴ്സ് ബ്രോസ്നന്‍ അടുത്തിടെ പറഞ്ഞിരുന്നു. 1953 ല്‍ ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാന്‍ ഫ്‌ളെമിംഗ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ജെയിംസ് ബോണ്ട്. ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്. ഇതുവരെ 24 ഓളം സിനിമകളാണ് ജെയിംസ് ബോണ്ടിന്റെ കഥയുമായി എത്തിയിട്ടുള്ളത്.

    English summary
    Daniel Craig Talks He Returning As James Bond For The Last Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X