»   » ഒരുമിച്ചെങ്കിലും ഒരുമിയ്ക്കാതെ ടൈഗറും എലിനും

ഒരുമിച്ചെങ്കിലും ഒരുമിയ്ക്കാതെ ടൈഗറും എലിനും

Posted By:
Subscribe to Filmibeat Malayalam
Tiger Woods and Wife Elin
സെക്സ് അഡിക്ഷന്‍ മാറ്റാനായി ആശുപത്രിയിലായിരുന്ന ഗോള്‍ഫ് കളിക്കാരന്‍ ടൈഗര്‍ വുഡ്‍സിനെ അവിടെ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ ഭാര്യ എലിന്‍ എത്തിയെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല.

ഇരുവരും ഇപ്പോഴും രണ്ട് വീടുകളിലാണത്രെ താമസം. വിവാഹ മോചനം ഇപ്പോള്‍ വേണ്ടെന്ന് എലിന്‍ പറഞ്ഞെങ്കിലും അത് ടൈഗറെ സ്വീകരിയ്ക്കാനായി പൂര്‍ണമനസ്സിലെത്തിയിട്ടില്ല അവര്‍. അല്ലെങ്കിലും ഓരോ ദിവസം ഓരോ സ്ത്രീകളോടൊപ്പം പോകുന്ന പുരുഷനെ ഏത് ഭാര്യ സഹിയ്ക്കും. അമേരിക്കകാരിയായാലും ഇന്ത്യക്കാരിയായാലും.

ഇനി അത് നാട്ടാരൊന്നും അറിയാതിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഇത് അങ്ങനെയാണോ. അന്തിപ്പത്രങ്ങള്‍ തോണ്ടി പുറത്തിട്ട വുഡ്സിന്റെ ലൈഗിക ബന്ധങ്ങള്‍ ആഘോഷിയ്ക്കുകയായിരുന്നു എല്ലാ മാധ്യമങ്ങളും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam