»   » പതിമൂന്നാം വയസ്സില്‍ ബന്ധു തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ടിവി അവതാരകയുടെ വെളിപ്പെടുത്തല്‍!!

പതിമൂന്നാം വയസ്സില്‍ ബന്ധു തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ടിവി അവതാരകയുടെ വെളിപ്പെടുത്തല്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

പല സെലിബ്രിറ്റികളും തങ്ങള്‍ക്കുണ്ടായ ലൈംഗികമായ പീഡനത്തെ കുറിച്ച് ഇതിനുമുമ്പും ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത ടിവി അവതാരക സൈറ ഖാനും.

മാധ്യമപ്രവര്‍ത്തക കൂടെയായ സൈറ ഖാന്‍ ലൂസ് വുമണ്‍ എന്ന പരിപാടിയുടെ പാനലിസ്റ്റാണ്. ബലാത്സംഗത്തിനെതിരെ കാംപെയിന്‍ നടത്തുന്ന മുക്താര്‍ മായിയുമായുള്ള തത്സമയ സംഭാഷമത്തിലാണ് സൈറയുടെ വെളിപ്പെടുത്തല്‍.

പതിമൂന്നാം വയസ്സില്‍

എന്റെ പതിമൂന്നാം വയസ്സിലാണ് മുറിയിലേക്ക് കയറി വന്ന ബന്ധു എന്നെ ലൈംഗികമായി ഉപയോഗിച്ചത്. ഇന്ന് അത് തുറന്ന് പറയാന്‍ എനിക്ക് മടിയില്ല എന്നും നടി പറഞ്ഞു.

എല്ലാവരും ധൈര്യം കാണിക്കണം

മറ്റു സ്ത്രീകളും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പങ്ക് വയ്ക്കണമെന്നും അതിനാലാണ് താനിത് ഇപ്പോള്‍ വെളിപ്പെടുത്തിയത് എന്നും സൈറ പറയുന്നു.

ഭര്‍ത്താവിന് നന്ദി

സംഭവം അറിഞ്ഞ് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന ഭര്‍ത്താവിനും കുടുംബത്തിനും നന്ദി പറയാനും സൈറ ഖാന്‍ മറന്നില്ല.

ഈ തുറന്ന് പറച്ചില്‍ പരിപാടിയുടെ അവതാരകര്‍ക്കോ മറ്റ് സംഘാടകര്‍ക്കോ അറിയില്ലായിരുന്നു. അപ്രതീക്ഷിതമായ തുറന്ന് പറച്ചില്‍ കേട്ട് എല്ലാവരും ഞെട്ടി. ഉറച്ച ശബ്ദത്തില്‍ സൈറ വീണ്ടും സംസാരിച്ചു.

English summary
Saira Khan has revealed she regrets nothing about sharing her childhood sexual abuse story on last week's Loose Women, and urged other survivors to 'start talking' about their own experiences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam