»   » പൈറേറ്റ്‌സ് ഓഫ് കരീബിയനെയും സാന്‍ഡി മുക്കി

പൈറേറ്റ്‌സ് ഓഫ് കരീബിയനെയും സാന്‍ഡി മുക്കി

Posted By: Super
Subscribe to Filmibeat Malayalam

അമേരിക്കയില്‍ നാശംവിതച്ച സാന്‍ഡിയുടെ സംഹാരതാണ്ഡവത്തില്‍ ഹോളിവുഡിന്റെ സ്വപ്‌നയാനമായിരുന്ന എച്ച്എംഎസ് ബൗണ്ടി കപ്പലും മുങ്ങി. മാര്‍ലന്‍ ബ്രാന്‍ഡോ നായകനായ 'മ്യൂടിനി ഓണ്‍ ദി ബൗണ്ടി' മുതല്‍ 'പൈററ്റ്‌സ് ഓഫ് കരീബിയന്‍', 'ഡെഡ് മാന്‍സ് ചെസ്റ്റ്' എന്നീ സിനിമകളില്‍ 'വേഷമിട്ട'തിലൂടെ ലോകപ്രശസ്തമായ എച്ച്എംഎസ് ബൗണ്ടി കപ്പലാണ് സാന്‍ഡി കൊടുങ്കാറ്റിലകപ്പെട്ട് നാമാവശേഷമായത്.

The ship starred in Hollywood blockbusters Mutiny on the Bounty and Pirates of the Caribbean: Dead Man's Chest.

1962ല്‍ റിലീസായ 'മ്യുട്ടിനി ഓണ്‍ ദി ബൗണ്ടി'യ്ക്കുവേണ്ടി പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തമായ ബ്രിട്ടീഷ് കപ്പലായ ബൗണ്ടിയുടെ അതേ മാതൃകയില്‍ നിര്‍മിച്ച കപ്പലാണിത്. കണക്റ്റികട്ടിലെ ന്യൂലണ്ടനില്‍നിന്ന് ഫ്‌ളോറിഡയിലെ സെ. പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന കപ്പല്‍ തിങ്കളാഴ്ച നോര്‍ത്ത് കരോലിനയില്‍ വീശിയ കൊടുങ്കാറ്റിലാണ് നശിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 16 പേരില്‍ 14 പേരേ മാത്രമേ രക്ഷിക്കാനായുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഒരാളുടെ മൃതദേഹം ലഭിച്ചു. ക്യാപ്റ്റന്റെ സഹായി ക്ലൗഡിന്‍ ക്രിസ്റ്റ്യന്റെ മൃതദേഹമാണ് കോസ്റ്റ് ഗര്‍ഡ് കണ്ടെത്തിയത്.

ദീര്‍ഘകാലമായി കപ്പലിന്റെ പ്രധാനകപ്പിത്താനായിരുന്ന റോബിന്‍ വാല്‍ബ്രിജും കാണാതായവരില്‍പെടുന്നു. 180 അടി ഉയരവും 55 മീറ്റര്‍ നീളവുമുള്ള കപ്പലിന് മൂന്ന് പായ്മരങ്ങളാണുള്ളത്. കൊടുങ്കാറ്റ് വീശിയടിച്ചപ്പോള്‍ കപ്പല്‍ കിഴക്കന്‍ ദിശയിലേക്ക് മാറ്റാനുള്ള വാല്‍ബ്രിജിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. വൈദ്യുതിബന്ധം തകരാറിലായതിനെത്തുടര്‍ന്ന് കപ്പലിനുള്ളില്‍ കയറിയ വെള്ളം പമ്പുചെയ്ത് കളയാന്‍ കഴിയാത്തതാണ് സാഹചര്യങ്ങള്‍ വഷളാക്കിയതെന്ന് കപ്പലില്‍ ഉണ്ടായിരുന്ന ചിലര്‍ പറഞ്ഞു.

പല കൈമറിഞ്ഞ കപ്പല്‍ സിഎന്‍എന്‍ സ്ഥാപകന്‍ ടെഡ് ടര്‍ണര്‍ 1986ല്‍ വാങ്ങിയിരുന്നു. തന്റെ പഴയ കപ്പലിനുണ്ടായ ദുരന്തത്തില്‍ ടര്‍ണറും അനുശോചിച്ചു.

English summary
The HMS Bounty starred in Hollywood blockbusters Mutiny on the Bounty with Marlon Brando and Pirates of the Caribbean: Dead Man's Chest. But amid Hurricane Sandy, its crew has abandoned the famous ship off the coast of North Carolina.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam