»   » ഹോളിവുഡിലെ ഏറ്റവും വലിയ പണക്കാരി!!

ഹോളിവുഡിലെ ഏറ്റവും വലിയ പണക്കാരി!!

By: Sanviya
Subscribe to Filmibeat Malayalam


ഹോളിവുഡിലെ ഏറ്റവും വലിയ പണക്കാരി ആരാണെന്ന് അറിയുമോ? സ്‌കാര്‍ലറ്റ് ജൊഹാന്‍സന്‍. ഹോളിവുഡില്‍ ഏറ്റവും വേഗം പണക്കാരിയായ താരമെന്ന ബഹുമതിയും സ്‌കാര്‍ലറ്റിന് ലഭിച്ചു. 3.3 മില്യണ്‍ ഡോളറാണ് താരം കുറഞ്ഞക്കാലം കൊണ്ട് സമ്പാദിച്ചത്.

ബോക്‌സ് ഓഫീസ് വെബ്‌സൈറ്റായ ബോക്‌സ് ഓഫീസ് മോജയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. അധിവേഗം പണക്കാരിയായി എന്ന ബഹുമതി മാത്രമല്ല ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന താരങ്ങളുടെ പട്ടികയിലും സ്‌കാര്‍ലറ്റുണ്ട്.

scarlett

ഹാരിസണ്‍ ഫോര്‍ഡാണ് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം കൈപറ്റുന്നതിന് ഒന്നാം സ്ഥാനത്ത്. സാമുവല്‍ ജാക്‌സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍, ടോം ഹാങ്ക്‌സ്, റോബര്‍ട്ട് ജോണി ജൂനിയര്‍, എഡ്ഡി മര്‍ഫി, ടോം ക്രൂസ്, മൈക്കല്‍ കെയ്ന്‍, ജോണി ഡെപ്പ് എന്നിവരും പട്ടികയിലുണ്ട്.

പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌കാര്‍ട്ട്‌ലറ്റ് തന്നെയാണ്. 1984ല്‍ ന്യൂയോര്‍ക്കിലാണ് സ്‌കാര്‍ട്ട്‌ലറ്റിന്റെ ജനനം. 1994ല്‍ അഭിനയ ജീവിതം ആരംഭിച്ചു. നോര്‍ത്താണ് ആദ്യ ചിത്രം.

-
-
-
-
-
-
-
-
-
-
English summary
Scarlett Johansson Is Hollywood's Highest-Grossing Actress of All Time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam