»   » ബ്രൂസ് ലി യുടെ ജീവിതവുമായി 'ലിറ്റില്‍ ഡ്രാഗണ്‍' വരുന്നു, പിന്നില്‍ ഇന്ത്യന്‍ സംവിധായകന്‍!!

ബ്രൂസ് ലി യുടെ ജീവിതവുമായി 'ലിറ്റില്‍ ഡ്രാഗണ്‍' വരുന്നു, പിന്നില്‍ ഇന്ത്യന്‍ സംവിധായകന്‍!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സംവിധായകനും നിര്‍മ്മാതാവും നടനുമായ ശേഖര്‍ കപൂര്‍ ആയോധനകലയുടെ രാജാവായ ബ്രൂസ് ലി യുടെ ജീവിതം സിനിമയാക്കാന്‍ പോവുകയാണ്.

മുമ്പ് എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിര്‍മ്മിച്ചിരുന്നു. ഇതിന് ശേഷമാണ് ബ്രൂസ് ലി യുടെ ജീവിതത്തിലെ ആദ്യകാലഘട്ടം സിനിനമയാക്കാന്‍ ഒരുങ്ങുന്നത്.

ശേഖര്‍ കപൂറിന്റെ പുതിയ സിനിമ

നടനും സംവിധായകനുമായ ശേഖര്‍ കപൂര്‍ ചൈനീസ് ആയോധനകലയിലുടെ സിനിമ നടനായി മാറിയ ബ്രൂസിലിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. മുമ്പ് എലിസബത്ത് രാജ്ഞിയുടെയും ഫൂലന്‍ ദേവിയുടെയും ജീവിതം സിനിമയാക്കി ശേഖര്‍ പ്രശസ്തനായി മാറിയിരുന്നു. അതിന് പിന്നാലെയാണ് ബ്രൂസ് ലി യുടെ ജീവിതവുമായി എത്തുന്നത്.

ലിറ്റില്‍ ഡ്രാഗണ്‍

ലിറ്റില്‍ ഡ്രാഗണ്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ബ്രൂസ് ലി യുടെ കൗമാരമാണ് അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ചൈനീസ് നിര്‍മ്മാതാക്കളാണ്.

ബ്രൂസ് ലി ആരാവും

ബ്രൂസ് ലി യുടെ വേഷം ചെയ്യാന്‍ പറ്റിയ താരം ആരാണെന്നുള്ള കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഒരാളെ തപ്പി പ്രശസ്ത കാസ്റ്റിങ്ങ് ഡയറക്ടറായ മേരി വെര്‍ന്യൂ ലോകം മുഴുവന്‍ നടക്കുകയാണ്.

മകള്‍ കഥയെഴുതുന്നു

ബ്രൂസ് ലി യുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി തുടങ്ങിയ ബ്രൂസ് ലി എന്റര്‍ടെയിന്‍മെന്റ് നടത്തുന്ന മകള്‍ ഷാനോന്‍ ലി യാണ് ചിത്രത്തിന് ആസ്പദമായ കഥയൊരുക്കുന്നത്. യൗവ്വനകാലത്ത് താരത്തിനുണ്ടായിരുന്ന പ്രണയവും സൗഹൃദവും വഞ്ചനയും നിരാശയുമെക്കെയാണ് ചിത്രത്തിലുടെ പറയുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ മരണം

സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ബ്രൂസ് ലി മരണത്തിന് കീഴടങ്ങിയത്.

English summary
Shekhar Kapur to direct young Bruce Lee film 'Little Dragon'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam