twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദ 'ഇന്റര്‍വ്യു' നേടിയത് 195 കോടിയിലധികം

    By Aswathi
    |

    വിവാദമായ ഹോളിവുഡ് ചിത്രം 'ദ ഇന്റര്‍വ്യു' ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രത്തിനുവേണ്ടി ചെലവിട്ട തുക സോണിയ്ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത ചിത്രം ഇതുവരെ നേടിയത് 31 മില്യണ്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപ നൂറ്റിത്തൊണ്ണൂറ്റിയഞ്ച് കോടിയിലധികം വരും.

    കോടിക്കണക്കിനാളുകള്‍ ഇപ്പോള്‍ തന്നെ ചിത്രം ഓണ്‍ലൈന്‍ വഴി കണ്ടു കഴിഞ്ഞു. അമേരിക്കന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോന്‍ഗ് ഉന്‍ ന്റെ വധത്തെ കുറിച്ചാണ് പറയുന്നത്. അത് കൊണ്ട് തന്നെ, ചിത്രം ഉത്തര കൊറിയന്‍ പ്രേക്ഷകര്‍ക്കിടയില്‍ വാന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു.

    the-interview

    ചിത്രത്തിനെതിരെ വിവിധങ്ങളായ സൈബര്‍ ആക്രമണങ്ങള്‍ വരെ നടന്നു. ഒടുവില്‍ എല്ലാ വിധ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് ചിത്രത്തിന്റെ റിലീസ് നടന്നത്. വ്യക്തമല്ലാത്ത ചില ഭീഷണികളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ സോണി പലതവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു.

    സിനിമയുടെ റിലീസ് റദ്ദു ചെയ്യാനുള്ള സോണിയുടെ നീക്കത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വന്‍ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. എന്തായാലും ഇപ്പോഴുള്ള ഈ നേട്ടം ലോകസിനിമയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.

    English summary
    Sony Pictures seems to be doing a decent job salvaging the disastrous launch of The Interview. The studio announced Tuesday that the film about an attempted assassination of Kim Jong-Un has managed to pull in $31 million in digital and video-on-demand sales after major movie theater chains refused to play the film on Christmas Day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X