»   » അതെങ്ങനെ ശരിയാകും, സ്‌പൈഡര്‍ മാന്‍ ആരാധിക്കുന്നത് ഹാരി പോര്‍ട്ടറിനെയോ ?

അതെങ്ങനെ ശരിയാകും, സ്‌പൈഡര്‍ മാന്‍ ആരാധിക്കുന്നത് ഹാരി പോര്‍ട്ടറിനെയോ ?

Posted By:
Subscribe to Filmibeat Malayalam

സാധാരണ സിനിമകളില്‍ നിന്നും സൂപ്പര്‍ ഹിറോ സിനിമകള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു സ്‌പൈഡര്‍ മാന്‍ പോലുള്ള സിനിമകളുടെ വിജയം.

മാര്‍വല്‍ കോമിക്‌സിന്റെ അമാനുഷിക കഥാപാത്രങ്ങളിലൊന്നാണ് സ്‌പൈഡര്‍ മാന്‍. അണു വിസരണമുള്ള ചിലന്തിയുടെ കടിയേല്‍ക്കുന്നതോടെ പീറ്റര്‍ പാര്‍ക്കര്‍ എന്ന യുവാവിന് അമാനുഷിക ശക്തി കിട്ടുകയാണ്. പിന്നീട് അദ്ദേഹം ദുഷ്ടശക്തികള്‍ക്കെതിരെ പോരാടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

'സ്‌പൈഡര്‍ മാന്‍' സീരിയസിലെ പുതിയ സിനിമ

സ്‌പൈഡര്‍ മാന്‍ സിനിമയുടെ സീരിയസില്‍ നിന്നും നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് 'സ്‌പൈഡര്‍ മാന്‍ ഹോം കമ്മീങ്ങ്'. സിനിമ ഈ വര്‍ഷം ജൂലൈയില്‍ റിലീസിനു വേണ്ടി തയ്യാറെടുക്കുകയാണ്.

സ്‌പൈഡര്‍മാന്‍ ഹോം കമ്മിങ്ങ്

വീണ്ടും ആരാധകരെ ആകാംഷയിലാഴ്ത്തി 'സ്‌പൈഡര്‍ മാന്‍ ഹോം കമ്മിങ്ങി'ന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ ട്രെയിലറിലും ദുഷ്ടശക്തികളോട് പോരാടുന്ന സ്‌പൈഡര്‍മാനെ തന്നെയാണ് കാണിച്ചിരിക്കുന്നത്.

അഞ്ചു ഭാഗങ്ങളായി

സ്‌പൈഡര്‍ മാന്‍ സീരിയസില്‍ അഞ്ചു സിനിമകളാണ് തയ്യാറാക്കിയത്. മുന്നെണ്ണം മുമ്പ് റിലീസ് ചെയ്തിരുന്നു. അടുത്ത സിനിമ ഈ വര്‍ഷം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. മറ്റൊന്ന് 2019 ലേക്കാണ് ഒരുങ്ങുന്നത്.

ഹാരി പോര്‍ട്ടറിന്റെ മാതൃകയിലോ

‌സിനിമ തയ്യാറാക്കിയിരിക്കുന്നത് ഹാരി പോര്‍ട്ടര്‍ സിനിമയുടെ മാതൃകയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തിലെ നായകനായി എത്തുന്ന ടോം ഹോളണ്ടാണ് പുതിയ സിനിമ ഹാരി പോര്‍ട്ടര്‍ സിനിമകളുടെ മാതൃകയിലാണെന്ന് പറഞ്ഞിരിക്കുന്നത്.

മാര്‍വല്‍ കോമിക്‌സിന്റെ അടുത്ത സിനിമ

സൂപ്പര്‍ ഹിറോ സിനിമകള്‍ കൂടുതലും നിര്‍മ്മിക്കുന്നത് മാര്‍വല്‍ കോമിക്‌സിന്റെ ബാനാറിലാണ്. അത്തരത്തില്‍ സ്‌പൈഡര്‍ മാന്‍ ഹോം കമ്മിങ്ങും മാര്‍വലാണ് പുറത്തിറക്കുന്നത്.

ഹാരി പോര്‍ട്ടര്‍ സിനിമകളെ സനേഹിക്കുന്ന സ്‌പൈഡര്‍മാന്‍

സ്‌പൈഡര്‍ മാനായി അഭിനയിക്കുന്ന ടോം പറയുന്നത് ഹാരി പോര്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. അതിമനോഹരമായിട്ടാണ്. താന്‍ അതിന്റെ ഫാനാണെന്നും താരം പറയുന്നു. മാത്രമല്ല അതില്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ അതു പോലെ എന്തെങ്കിലുമൊക്കേ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറയുന്നു.

ഹാരി പോര്‍ട്ടര്‍

ഏട്ടു ഭാഗങ്ങളിലായിട്ടാണ് ഹാരി പോര്‍ട്ടര്‍ സിനിമകള്‍. ജെ കെ റൗലിങ്ങിന്റെ നോവലിനെ ആധാരമാക്കിയാണ് ഹാരി പോര്‍ട്ടര്‍ സിനിമകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2001 ലാണ് ആദ്യത്തെ ഹാരി പോര്‍ട്ടര്‍ സിനിമ പുറത്തിറങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി ഹാരി പോര്‍ട്ടര്‍ വളര്‍ന്നു. ചിറിസ് കൊളംബസാണ് ഹാരി പോര്‍ട്ടര്‍ ഒന്നും രണ്ടും സീരിയസിലുള്ള സിനിമകള്‍ സംവിധാനം ചെയ്തത്.

English summary
Tom Holland echoed this sentiment in a recent interview in which he suggests that the film series will take the “Harry Potter” approach, focusing on one year of Parker’s schooling per film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam