»   » ഇന്ത്യ-പാക് അതിര്‍ത്തിക്കഥയുമായി സ്പീല്‍ബര്‍ഗ്

ഇന്ത്യ-പാക് അതിര്‍ത്തിക്കഥയുമായി സ്പീല്‍ബര്‍ഗ്

Posted By:
Subscribe to Filmibeat Malayalam

ലോകസിനിമയിലെ അതികായന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇന്ത്യ-പാക് അതിര്‍ത്തിയെ ആധാരമാക്കി സിനിമയൊരുക്കുന്നു. സ്പീല്‍ബര്‍ഗ് കൂടി പങ്കാളിയായ ഡ്രീം വര്‍ക്‌സ് സ്റ്റുഡിയോയും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും തിരക്കഥ തീരുമാനിച്ചുകഴിഞ്ഞെന്നും സ്പീല്‍ബര്‍ഗ് പറഞ്ഞു.

മുംബൈയിലെത്തിയപ്പോഴാണ് ഇക്കാര്യം ഈ വിശ്വോത്തര ചലച്ചിത്രകാരന്‍ വ്യക്തമാക്കിയത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റാണ് സ്പീല്‍ബര്‍ഗിനെ ഇന്ത്യയിലെത്തിച്ചത്. സ്പീല്‍ബര്‍ഗിന്റെകൂടി പ്ങ്കാളിത്തത്തിലുള്ള ഡ്രീംവര്‍ക്‌സ് പിക്‌ചേഴ്‌സിന്റെ ഇന്ത്യന്‍ പങ്കാളിയാണ് റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്.

Steven Spielberg

കശ്മീരിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ഇതെന്നും അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ലൊക്കേഷനുകളെന്നും തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ചിത്രത്തില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ ചിത്രങ്ങള്‍ താന്‍ അധികമൊന്നും കണ്ടിട്ടില്ലെന്നും പക്ഷേ കണ്ടവയെല്ലാം ഇഷ്ടമായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ത്രീ ഇഡിയറ്റ്‌സും, രാജ്കപൂര്‍, സത്യജിത് റേ ടീമിന്റെ ആവാരയുമുണ്ടെന്നും ഇന്ത്യയിലെ നടന്മാരില്‍ അമിതാഭ് ബച്ചന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തിലൊരു സുവര്‍ണാവസരം തന്നെത്തേടിവന്നിട്ടില്ലെന്നാണ് സ്പീല്‍ബര്‍ഗ് മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി എനിയ്ക്ക് വലിയ ബന്ധമാണുള്ളത്. രണ്ടാം ലോകയുദ്ധകാലത്ത് എന്റെ പിതാവ് ഇന്ത്യയിലാണ് സേവനമനുഷ്ടിച്ചത്. അക്കാലത്ത് അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ പലതും സൂക്ഷിച്ചുവച്ചിട്ടുണ്ട്- സ്പീല്‍ബര്‍ഗ് പറയുന്നു.

അടുത്തതായി മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഒപ്പം 2011ല്‍ വന്‍വിജയമായ ടിന്‍-ടിന്‍ ആനിമേഷന്‍ ചിത്രത്തിന്റെ അടുത്തഭാഗം 2015 അവസാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
We have finalized a script for a movie that DreamWorks and our partners Reliance Entertainment plan to make together Part of it will take place on the India-Pakistan border in Kashmir, producer director Steven Spielberg said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam