»   » ഫുട്‌ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് സിനിമയിലും നായകനാകുന്നു

ഫുട്‌ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് സിനിമയിലും നായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam

ലണ്ടന്‍: ലിവര്‍പൂളിന്റെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ ഫുട്‌ബോള്‍ താരം സ്റ്റാവന്‍ ജെറാര്‍ഡ് സിനിമയില്‍ നായകനാകുന്നു. ഡോക്യുമെന്ററി സിനിമാ രംഗത്തെ അതികായനായ ആസിഫ് കപാഡിയ സംവിധാനം ചെയ്യുന്ന ജെറാര്‍ഡിന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിക്കുവേണ്ടിയാണ് താരം തന്നെ മേക്കപ്പണിയുന്നത്.

ഇംഗ്ലീഷ് ഗായിക ആമി വൈന്‍ഹൗസിന്റെയും എഫ് വണ്‍ ഡ്രൈവര്‍ ആര്‍ട്ടന്‍ സെന്നയുടെയും ജീവിതങ്ങള്‍ ഡോക്യുമെന്ററിയാക്കിയ സംവിധായകനാണ് ആസിഫ്. ആമി വൈന്‍ഹൗസിന്റെ ഡോക്യുമെന്ററി 2016ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്. ആമിയുടെ ഡോക്യുമെന്ററി കണ്ട ജെറാര്‍ഡ് ആസിഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

gerrard

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനുവേണ്ടി 17 സീസണുകളില്‍ ബൂട്ടണിഞ്ഞ ജെറാര്‍ഡിന്റെ കളിജീവിതത്തെക്കുറിച്ചാകും ഡോക്യുമെന്ററി. 2005ല്‍ ഇസ്താംബൂളില്‍ എസി മിലാനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ലിവര്‍പൂളിന്റെ ചരിത്രവിജയവും ഡോക്യുമെന്ററിയുടെ ഭാഗമാകും. ജെറാര്‍ഡിനൊപ്പം മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം, വെയിന്‍ റൂണി, കോച്ചുമാരായ കെന്നി ഡാല്‍ഗ്ലിഷ്, സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍ എന്നിവരും ഡോക്യുമെന്ററിയില്‍ മുഖം കാണിക്കുന്നുണ്ട്.

സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഡോക്യുമെന്ററി ലിവര്‍പൂള്‍ ആരാധകര്‍ക്കുവേണ്ടി മാത്രമല്ലെന്ന് സംവിധായകന്‍ പറഞ്ഞു. മറിച്ച് സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാകും ഡോക്യുമെന്ററി. നിലവില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെക്കുറിച്ചുള്ള ഡോക്യുമന്ററിയിലാണ് സംവിധായകന്‍.

English summary
Steven Gerrard 'to star in movie about his life' after agreeing deal with top director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam