»   » സൂപ്പര്‍ താരങ്ങള്‍ക്കൊരു പാഠം! സ്വന്തം പ്രതിമയ്ക്ക് താഴെ തെരുവില്‍ കിടന്നുറങ്ങിയ സൂപ്പര്‍ സ്റ്റാര്‍?

സൂപ്പര്‍ താരങ്ങള്‍ക്കൊരു പാഠം! സ്വന്തം പ്രതിമയ്ക്ക് താഴെ തെരുവില്‍ കിടന്നുറങ്ങിയ സൂപ്പര്‍ സ്റ്റാര്‍?

Posted By: Karthi
Subscribe to Filmibeat Malayalam

ജനങ്ങള്‍ ആരാധിച്ചിരുന്ന സൂപ്പര്‍ സ്റ്റാര്‍, ആദരിച്ചിരുന്ന ഭരണാധികാരി വിശേഷണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ഇവയുടെ പ്രതാപം അവസാനിച്ചപ്പോള്‍ ആരും ഗൗനിക്കാത്ത അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ സ്വന്തം പ്രതിമയ്ക്ക് താഴെ തെരുവില്‍ അന്തിയുറങ്ങി. ഹോളിവുഡ് സൂപ്പര്‍ താരവും കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാസ്‌നഗെറിനേക്കുറിച്ചാണ് ഈ പറഞ്ഞത്. 

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നടന്മാര്‍ക്ക് അഭിനയം മാത്രം പോര! റഹ്മാനും ശങ്കറിനും സംഭവിച്ചത്...

ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുള്ള സ്വന്തം വെങ്കല പ്രതിമയ്ക്ക് കീഴിലാണ് അര്‍ണോള്‍ഡ് ഒരു രാത്രി കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഹോട്ടലില്‍ മുറി ലഭിച്ചില്ല

ഹോട്ടലില്‍ മുറി ലഭിക്കാത്തതാണ് അര്‍ണോള്‍ഡ് തെരുവില്‍ കിടന്നുറങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അര്‍ണോള്‍ഡ് താമസിക്കാന്‍ ചെന്നപ്പോള്‍ മുറികളൊന്നും ഒഴിവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താരം ഹോട്ടലിന് മുന്നിലുള്ള തന്റെ പ്രതിമയ്ക്ക് സമീപം കിടന്നുറങ്ങിയത്.

ഹോട്ടല്‍ അധികൃതരുടെ വാക്ക്

അര്‍ണോള്‍ഡ് ഗവര്‍ണര്‍ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുള്ള ഈ ഹോട്ടല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഹോട്ടലിലെ ഒരു മുറി എപ്പോഴും അര്‍ണോള്‍ഡിനായി ഒഴിച്ചിട്ടിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നും അധികൃതര്‍ വാക്ക് നല്‍കിയിരുന്നു.

വാക്ക് തെറ്റിച്ചു

ഉദ്ഘാടന സമയത്ത് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് അര്‍ണോള്‍ഡ് താമസിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അവര്‍ പാലിച്ചില്ല. മുറികളൊന്നും ഒഴിവില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. മുറി ഒഴിവുണ്ടെങ്കില്‍ നല്‍കാം എന്നായിരുന്നില്ല, എപ്പോള്‍ വന്നാലും താമസിക്കാന്‍ ഒരു മുറി ഒഴിച്ചിട്ടിരിക്കാം എന്നായിരുന്നു അവര്‍ നല്‍കിയ ഉറപ്പ്.

വേറെ ഹോട്ടല്‍ നോക്കിയില്ല

അര്‍ണോള്‍ഡിന് വേണമെങ്കില്‍ വേറെ ഹോട്ടലില്‍ താമസിക്കാമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ അത് ചെയ്യാതിരുന്നതെന്ന് താരം പറയുന്നുണ്ട്. തെരുവില്‍ ഉറങ്ങിയതിനേക്കുറിച്ചും താരം ജനങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍ക്കും ഒരു പാഠമാണ് ആ വാക്കുകള്‍.

എന്തുകൊണ്ട് അങ്ങനെ ചെയ്തു

ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ തന്നെ പുകഴ്ത്തി. പക്ഷെ, ആ പദവി നഷ്ടമായപ്പോള്‍ അവര്‍ തന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല. ഉടമസ്ഥനോ, അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ലെന്ന് അര്‍ണോള്‍ഡ് പറയുന്നു.

അര്‍ണോള്‍ഡ് എന്ന താരം

കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ണോള്‍ഡ് ഹോളിവുഡിലേക്ക് എത്തിയത്. എന്നാല്‍ ടെര്‍മിനേറ്ററിലെ വില്ലന്‍ റോബര്‍ട്ട് വേഷമാണ് അര്‍ണോള്‍ഡിനെ ശ്രദ്ധേയനാക്കിയത്. സിനിമ വിട്ട് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അര്‍ണോള്‍ഡ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണറായി.

English summary
A photo of world renowned bodybuilder, actor and former California Governor Arnold Schwarzenegger sleeping in the street under his famous bronze statue at Columbus, Ohio, has gone viral, and not for a pleasing reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam