»   » വലവിരിയ്ക്കാന്‍ സ്‌പൈഡര്‍മാനെത്തുന്നു

വലവിരിയ്ക്കാന്‍ സ്‌പൈഡര്‍മാനെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ചിലന്തിമനുഷ്യന്‍ വീണ്ടും അവതാരമെടുക്കുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ജൂണ്‍ 29നാണ് സ്‌പൈഡര്‍മാന്റെ നാലാംഭാഗം തിയറ്ററുകളിലെത്തുന്നത്.

The Amazing Spider Man

സൂപ്പര്‍ഹീറോ മൂവിയുടെ ആദ്യ മൂന്ന് ഭാഗങ്ങള്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. ചിത്രത്തിന്റെ നാലാംഭാഗമായ 'ദ അമേസിങ് സ്‌പൈഡര്‍മാന്‍' ഇതെല്ലാം പഴങ്കഥയാക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. വമ്പന്‍ സിനിമകള്‍ ഒരുക്കിയതിന്റെ ചരിത്രമൊന്നുമില്ലാത്ത മാര്‍ക്ക് വെബാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂപ്പര്‍ ഹീറോ പരിവേഷത്തിനപ്പുറം 17 വയസ്സുകാരന്‍ നേരിടുന്ന പ്രശ്‌നങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു.

2002 ല്‍ സ്‌പൈഡര്‍മാന്‍ പരമ്പരയുടെ തുടക്കം മുതല്‍ സ്‌പൈഡര്‍മാനെ അവതരിപ്പിച്ച ടോബി മഗ്വയറിന് പകരം ഇത്തവണ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡാണ് സ്‌പൈഡര്‍മാനായി അവതാരമെടുക്കുന്നത്. ഫേസ്ബുക്കിന്റെ കഥ പറഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്ക് എ്ന്ന സിനിമ മാത്രമാണ് ബ്രിട്ടീഷുകാരനായ ആന്‍ഡ്രൂവിന്റെ ക്രെഡിറ്റിലുള്ള അറിയപ്പെടുന്ന ചിത്രം. സൂപ്പര്‍ ഹീറോകളില്‍ സ്‌പൈഡര്‍മാനെപ്പോലെ മനുഷ്യനോട് ഇത്രയധികം സാമ്യം പുലര്‍ത്തിയ കഥാപാത്രം വേറെയില്ലെന്ന് 28കാരനായ ഗാര്‍ഫീല്‍ഡ് പറയുന്നു.

സോംബിലാന്റ് ഫെയിം എമ്മ സ്‌റ്റോണാണ് ചിലന്തിമനുഷ്യന്റെ പ്രേമഭാജനമായെത്തുന്നത്. വ്യത്യസ്തയും പുതുമയും ഉറപ്പ് നല്‍കുന്ന കഥയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് എമ്മ പറയുന്നു. വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയത്തിന്റെ വല നെയ്തവരാണ് ഗാര്‍ഫീല്‍ഡും എമ്മയുമെന്നത് സിനിമയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ബോളിവുഡ് താരമായ ഇര്‍ഫാനും അമേസിങ് സ്‌പൈഡര്‍മാനില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

English summary
The spider-man series that logged out 5 years ago returns with a reboot film in the series called as “THE AMAZING SPIDER-MAN

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam