»   »  വാലക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി ? പ്രേക്ഷരുടെ സംശയത്തിന് വിരാമം, വീഡിയോ കാണൂ

വാലക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി ? പ്രേക്ഷരുടെ സംശയത്തിന് വിരാമം, വീഡിയോ കാണൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രേതങ്ങളെ കുറിച്ചും, ആത്മക്കൽ പ്രമേയമാകുന്ന സിനികൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പേടിപ്പിക്കുന്ന പല രംഗങ്ങളും ആ ചിത്രങ്ങളിൽ ഉണ്ടാകുമെന്നുള്ള മൻവിധിയോടു കൂടിയാണ് പലരും സിനിമ കാണാനായി എത്തുന്നത്. കുറച്ചു പേടിച്ചാലും സാരമില്ല സിനിമ കണ്ടാൽ മാത്രം മതി എന്ന നിലപാടാണ് ജനങ്ങൾക്ക്. പ്രണയം, ആക്ഷൻ എന്നീ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളെക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രേത സിനിമകൾക്ക് ലഭിക്കുന്നത്.

  വിവാഹം കഴിക്കാതെ ജീവിച്ചു! പിന്നീട് അത് ശരിയാണെന്ന് തോന്നി, കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ

  ഭാഷവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ പ്രേത ചിത്രങ്ങൾ കാണാൻ എത്തുന്നത്. അതിന് ഉദാഹരണമാണ് അനബല്ലയും, കൺജ്യൂറിങ്ങും, പാരിയുംമൊക്കെ. സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് കൺജ്യൂറിങ്. എന്നാൽ കെട്ടുകഥകൾ സിനിമയാകുന്ന കൺജ്യൂറിങ് പറഞ്ഞത് യഥാർഥ ജീവിത കഥയാണ്. അത് തന്നെയാണ് ജനങ്ങളെ സിനിമ കാണാൻ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്റെ പലഭാഗങ്ങൾ വന്നുവെങ്കിലും പ്രേക്ഷകരെ വേട്ടയാടുന്നത്. വലാക് എന്ന ക്ന്യാ സ്ത്രീയാണ്. ഇവർ എങ്ങനെ ദുരാത്മാവായെന്നാണ് പ്രേക്ഷകർക്കിടയിലെ സംശയം. അതിനുള്ള മറുപടി ഇതാണ്.

  രജനിയുടെ രാഷ്ട്രീയത്തേക്കാൾ വിശ്വാസം രഞ്ജിത്ത് സിനിമകൾ! കാലയെ കുറിച്ച് മേവാനി പറഞ്ഞതിങ്ങനെ

  കൺജ്യുറിങ്

  2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് കൺജ്യൂറിങ്. ലോക സിനിമക സിനിമ ചരിത്രത്തിൽ തന്നെ പേടിപ്പെടുത്തുന്ന ചിത്രമായിരുന്നു ഇത്. ഒരു കെട്ടിചമച്ച കഥയല്ല ജീവിതത്തിൽ സംഭവിച്ചതാണെന്നുള്ളതാണ് പ്രേക്ഷകരെ ഒന്നു കൂടി പേടിപ്പിക്കാനും ഈ സിനിമ കാണാൻ പ്രേരിപ്പിച്ചതുമായ ഘടകം. 1977 കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു. പാരാനോര്‍മല്‍ അന്വേഷണ വിദഗ്ധരായ എഡ്, ലൊറൈന്‍ വാരന്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളായിരുന്നു ചിത്രത്തിൽ കാണിക്കുന്നത്. പേടിപ്പെടുന്ന സന്യസി വാലറ്റ് അന്നു മുതലാണ് പ്രേക്ഷകരുടെ മനസിലും ഒരു ചോദ്യ ചിഹ്നമായി തളച്ചു കൂടിയത്.

  കൺജ്യൂറിങ് 2 ഉണ്ടായത്

  ആദ്യ ഭാഗം വൻ വിജയമായിരുന്നു. അതിനു പിന്നാലെയാണ് രണ്ടാ ഭാഗം പുറത്ത് ഇറക്കിയത്. ആദ്യ ഭാഗത്തെക്കാൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു കൺജ്യൂറിങ് രണ്ടാം ഭാഗം. കൺജ്യുറിങ്ങ് ആദ്യ ഭാഗത്തിനേക്കാൾ പുതുമയോടെയാണ് രണ്ടാം ഭാഗം എത്തിയത്. എഡ്, ലൊറൈന്‍ വാരന്‍ ദമ്പതികളിലൂടെ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ചിത്രത്തിലേയും കഥാതന്തു.

  വാലക്ക് എങ്ങനെ ദുരാത്മാവായി

  കൺജ്യൂറിങ് ആദ്യ രാണ്ടു ഭാഗങ്ങളിലും പ്രേക്ഷകരുടെ നെഞ്ചിടുപ്പ് കൂട്ടിയത് വലാക്ക് എന്ന കന്യസ്ത്രീയുടെ ദുരാത്മാവായിരുന്നു. ഇവർ എങ്ങനെ പ്രേതമായി എന്നാണ് എവാരും ചോദിച്ചിരുന്ന ചോദ്യം. അതു മാത്രം പ്രേക്ഷകർക്കിടയിൽ സസ്പെൻസായി ഒളിപ്പിച്ചായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ സത്യവസ്ഥ പുറത്തു വരുകയാണ്. വലാക്ക് എങ്ങനെ ആളുകളെ പേടിപ്പിക്കുന്ന ദുരാത്മാവായി എന്നുള്ളതിന്റെ ഉത്തരമാണ് 'ദ നണ്‍' എന്ന ചിത്രം.

  ദ നൺ

  കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കും ദ നൺ എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. ചിത്രത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്. അത് തന്നെ പ്രേക്ഷകരിൽ ഒരേസമയം ഭയവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ട്. ദുരൂഹസാഹചര്യത്തിൽ ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യുന്നു. അതിന്റെ പിന്നിലെ സത്യം കണ്ടുപിടിക്കാൻ മറ്റൊരു കന്യാസ്ത്രീയേയും വൈദികനേയും വത്തിക്കാൻ നിയോഗിക്കുന്നു. ദൗത്യത്തിനായി ഇവർ രണ്ടു പേരും റൊമാനിയയിൽ എത്തുന്നു. തുടർന്ന് ഇവർ നേരിടേണ്ടി വരുന്ന സംഭവികസാങ്ങളാണ് ദ നണിന്റെ പ്രമേയം. പുറത്തിറങ്ങിയ ടീസർ തന്നെ ജനങ്ങളിൽ ഭയത്തിന്റെ വിത്ത് പാകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

  വീഡിയോ കാണാം

  English summary
  The Nun trailer: First look at Conjuring prequel goes straight for the jump scare

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more