»   » മിഷന്‍ ഇംപോസിബിളാകുമോ??? ചാട്ടം പിഴച്ച് ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്ക്!!!

മിഷന്‍ ഇംപോസിബിളാകുമോ??? ചാട്ടം പിഴച്ച് ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മിഷന്‍ ഇംപോസിബിള്‍ എന്ന ആക്ഷന്‍ സിനിമ സീരീസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ടോം ക്രൂസിന് പരിക്ക്. മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാം ഭാഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടുന്നതിനിടെ ചാട്ടം പിഴച്ചാണ് 55കാരനായ താരത്തിന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താരത്തെ വൈദ്യ പരിശോധനയക്ക് വിധേയമാക്കി. 

ബ്യൂട്ടി പാര്‍ലറില്‍ പോകാത്ത അനുഷ്‌ക!!! ദേവസേനയുടെ സൗന്ദര്യ രഹസ്യം, ഇതൊക്കെയാണ്...

Tom Cruise

2018 ജൂലൈയിലാണ് മിഷന്‍ ഇംപോസിബിള്‍ ആറാം ഭാഗം പ്രദര്‍ശനത്തിനെത്തുക. ത്രീഡിയില്‍ ചിത്രീകരണത്തിനെത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആദ്യ ചിത്രം കൂടെയാണിത്. ചിത്രത്തേക്കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ അഞ്ചാം ഭാഗം 2015ലാണ് പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ മാക്യൂറിയായിരുന്നു സംവിധായകന്‍. ആക്ഷന്‍ രംഗങ്ങളും സാഹസീക പ്രകടനങ്ങളുമായിരുന്നു ചിത്രത്തിന്റെ  മുഖ്യ ആകര്‍ഷണം. ഈ വര്‍ഷം പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി. ടോം ക്രൂസ് ചിത്രീകരണത്തിനിടെ നടത്തിയ ഇടപെടലുകളാണ്  സിനിമയുടെ പരാജയത്തിന് കാരണമായതെന്ന അണിയറ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായി മാറിയിരുന്നു.

English summary
Tom Cruise was injured during a stunt sequence on the sets of Mission: Impossible 6. The 55-year-old action star suffered the injury when heat tempted a jump between two buildings but fell short of the mark. The film will arrive in cinemas on July 27, 2018.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam