»   » പ്രിയങ്കചോപ്രയും ഹോളിവുഡ് നടന്‍ ടോം ഹിഡില്‍സ്റ്റണും തമ്മില്‍ പ്രണയത്തിലോ ?

പ്രിയങ്കചോപ്രയും ഹോളിവുഡ് നടന്‍ ടോം ഹിഡില്‍സ്റ്റണും തമ്മില്‍ പ്രണയത്തിലോ ?

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ തിരക്കേറിയ താരം പ്രിയങ്കചോപ്രയുടെ ഹോളിവുഡ് പ്രവേശനത്തെ കുറിച്ച് മാധ്യമങ്ങള്‍ ഇതിനു മുന്‍പ് വാര്‍ത്ത നല്‍കിയതാണ്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പിയങ്ക മുഖ്യവേഷത്തിലെത്തുന്നത്. ഇതിനു മുന്‍പ് പ്രിയങ്ക ക്വാന്‍ട്ടിക്കോ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രദ്ധേനേടുകയും ചെയ്തിരുന്നു.

പ്രിയങ്കചോപ്രയെ ഒരു പ്രശസ്ത ഹോളിവുഡ് നടനുമായി ബന്ധപ്പെടുത്തിയുളളതാണ് ഇപ്പോഴത്തെ വാര്‍ത്ത. പ്രിയങ്കയെ ഹോളിവുഡ് താരം ടോം ഹിഡില്‍സ്റ്റണുമായി പ്രിയങ്ക പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എമ്മി അവാര്‍ഡ് നിശയില്‍ ഇരുവരും പരസ്പരം അടുത്തിടപഴകിയെന്നും ചുംബിച്ചെന്നുമൊക്കെയാണ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്.

പ്രിയങ്ക ചോപ്ര

2003 ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയങ്ക ചോപ്ര. പിന്നീട് ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രിയങ്ക മുഖ്യവേഷത്തിലെത്തി. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ,ഫിലീംഫെയര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ പ്രിയങ്കയ്ക്കു ലഭിച്ചിട്ടുണ്ട്. ക്വാന്‍ട്ടിക്കോ എന്ന ഷോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതയായത്. താരത്തിന്റെ ഹോളിവുഡ് കന്നിചിത്രം ബേ വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.

ടോം ഹിഡില്‍സ്റ്റണ്‍

ഒട്ടേറെ ഹോളിവുഡ് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ടോം ഹിഡില്‍സ്റ്റണ്‍. തോര്‍ -ദ ഡാര്‍ക്ക് വേള്‍ഡ്, ഒണ്‍ലി ലവേഴ്‌സ് ലെഫ്റ്റ് അലൈവ് തുടങ്ങിയ ടോമിന്റെ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. എമ്മി അവാര്‍ഡ് നിശയിലാണ് ടോം പ്രിയങ്കയോടൊപ്പം പ്രത്യക്ഷപ്പെട്ടത്. ഇരുവരും അടുത്തിടപഴകിയെന്നാണ് പറയുന്നത്.

ഇരുവരും പ്രണയത്തിലായിരിക്കുമോ

ഇരുതാരങ്ങളും തമ്മില്‍ പ്രണയത്തിലായിരിക്കുമോ എന്ന സന്ദേഹത്തിലാണ് ആരാധകര്‍. ഇരുവരും സെല്‍ഫിയെടുക്കുകയും ചുംബിക്കുകയും ചെയ്തത്രേ .പിന്നീട് കാണാമെന്നു പറഞ്ഞാണ് താരങ്ങള്‍ പിരിഞ്ഞതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ചുവപ്പു നിറത്തിലുള്ള ഗൗണണിഞ്ഞാണ് പ്രിയങ്ക ലോസ് ആഞ്‌ലസില്‍ നടന്ന എമ്മി അവാര്‍ഡ് നിശയിലെത്തിയത്.

ടോം കാമുകിയുമായി പിരിഞ്ഞു

ടോം പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റുമായുണ്ടായിരുന്ന ഏറെ നാളത്തെ ബന്ധം വേര്‍പിരിഞ്ഞെന്നും അതുകൊണ്ട് പ്രിയങ്കയുമായി പ്രണയത്തിലാവാനുള്ള സാധ്യതയുണ്ടെന്നുമാണ് മാധ്യമങ്ങളുടെ പക്ഷം.

English summary
All seemed to begin with a dance between Priyanka Chopra and Tom Hiddleston at the Emmys while they approach to present the award on stage..
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam