»   » സ്റ്റീഫന്‍ ഹോക്കിങിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമകൾ ഇവയൊക്കെ, ചിത്രങ്ങൾ കാണാം..

സ്റ്റീഫന്‍ ഹോക്കിങിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമകൾ ഇവയൊക്കെ, ചിത്രങ്ങൾ കാണാം..

Written By:
Subscribe to Filmibeat Malayalam

വീൽചെയറിലിരുന്നു ലോകത്തെ വിസ്മരിപ്പിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിങ്. അദ്ദേഹത്തിന്റെ മരണം ലോക ജനതയെ ദുഃഖത്തുലേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. ഭൗതിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഇദ്ദേഹത്തിന്റെ ജീവിതം പുറലോകത്തെത്തിയത് പുസ്തകങ്ങളിലൂടേയും സിനിമകളിലൂടെയാണ്. അതിസാഹസികമായ ഘട്ടത്തിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതം കടന്നു പോയത്. അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ പിറവി എട‌ുത്തിട്ടുണ്ട്.

movie

നാല് പാട്ട്, നാലു സീൻ റോളുകളോട് താൽപര്യമില്ല, തന്റെ ആഗ്രഹം മറ്റൊന്ന്, നിലപാട് വ്യക്തമാക്കി റിമ

1942 ജനുവരി 8 നായിരുന്നു ക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് എന്ന സ്റ്റീഫൻ ഹോക്കിഭ് ജനിച്ചത്. 17ാം വയസിൽ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബുരുദം പൂർത്തിയാക്കിയ ഇദ്ദേഹം കേംബ്രിഡ്ജിൽ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപൂർവ്വരോഗത്തിന് ഇരയാകുന്നത്. കൈകാലുകൾ തളർന്നു പോകുന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് കൈകാലുകളുടെ ചലന ശേഷി നഷ്ടപ്പെടുകയും ജീവിത അവസാനം വരെ വീൽ ചെയറിൽ ജീവിക്കുകയായിരുന്നു. അദ്ദേഹം ലോകത്തിന് എന്നും അത്ഭതമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും സിനിമകളും നമ്മളെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.‌

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ! റിയാലിറ്റി ഷോ സംഘടപ്പിക്കാനുള്ള കാരണം ഇതാണ്...

ദ തിയറി ഓഫ് എവരിതിങ്

2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ തിയറി ഓഫ് എവരിതിങ്.ജെയിംസ് മാർഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അന്തോണി മക്കാർട്ടനാണ്. ജെയിൻ വിൽഡി ഹോക്കിങ് അവരുടെ മുൻഭർത്താവായ സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് എഴുതിയ ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്ന പുസ്തകതങ്ങളുടെ ദൃശ്യാവിഷ്കാരമാണ്. ദ തിയറി ഓഫ് എവരിതിങ്. ചിത്രത്തിൽ എഡ്ഡീ റെഡ്മെയ്‍ൻ സ്റ്റീഫൻ ഹോക്കിങ്ങായും ഫെലിസിറ്റി ജോൺസ് ജെയിനായും അഭിനയിച്ചിരിക്കുന്നു. ചാർളി കോക്സ്, എമിലി വാട്സൺ, സൈമൺ മക്ബേണീ, ഡേവിഡ് ത്യൂലിസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് തിയറി ഓഫ് എവരിതിങ് ആദ്യപ്രദർശനം നടത്തിയത്. ലോക പ്രശസ്തി നേടിയ ചിത്രമായിരുന്നു ഇത്.

ഹോക്കിങ്

2013 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹോക്കിങ്. ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലും പിന്നീട് ജീവിതത്തിൽ അതിജീവിച്ച വെല്ലുവിളിയുമാണ് പ്രമേയം. പിറ്റർ മോഫ്റ്റ തിരക്കഥ എഴുതിയ ഫിലിപ്പ് മാർട്ടിനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് ഏറെ പ്രക്ഷക ശ്രദ്ധ ലഭിച്ചിരുന്നു

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

1988 ൽ പുറത്തിറങ്ങിയ ഹോക്കിങ്ഹിന്റെ പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. പിന്നീട് ഇതിനെ ആധാരമാക്കി 1991 ൽ പുറത്തിറങ്ങിയ ചിത്രമാണിത്. ഏറോൾ മോറീസ് സംവിധാനം ചെയ്ത ചിത്രം ജീവചരിത്ര ഡോക്യൂമെന്ററി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ചിത്രത്തുലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഫിലിപ്പ് ഗ്ലാസ് ആണ്.

ദ ബൗണ്ടറി ഓഫ് ഹെറിസോൺ

ഹോക്കിങ്ങിന്റെ ദ ബൗണ്ടറി ഓഫ് ഹെറിസോൺ എന്ന പുസ്തകത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് .ദ ബൗണ്ടറി ഓഫ് ഹെറിസോൺ. 2009 ൽ പുറത്തു വന്ന ചിത്രത്തിന് മറ്റുള്ള ചിത്രങ്ങളെ പോലെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് സലഭിച്ചത്.

English summary
Top Films Inspired By Stephen Hawking

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam