»   » ദീപിക പദുകോണിനോടുളള സ്‌നേഹം വാക്കുകളിലൊതുക്കാനാവില്ലെന്ന് വിന്‍ ഡീസല്‍!

ദീപിക പദുകോണിനോടുളള സ്‌നേഹം വാക്കുകളിലൊതുക്കാനാവില്ലെന്ന് വിന്‍ ഡീസല്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിനു പുറമേ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ് നടി ദീപിക പദുകോണ്‍. ഡി ജെ കാറുസോ സംവിധാനം ചെയ്യുന്ന റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് ദീപിക ഹോളിവുഡിലെത്തുന്നത്.

ചിത്രത്തിലെ നായകന്‍ വിന്‍ ഡീസലിന് ദീപികയെ കുറിച്ച് ഏറെ പറയാനുണ്ട്. പ്രശസ്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ദീപികയെ കുറിച്ചു പറഞ്ഞത്. 2017 ജനുവരി 19 നു ചിത്രം തിയറ്ററുകളിലെത്തും.

വിന്‍ ഡീസല്‍

അമേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് വിന്‍ ഡീസല്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനായ വിന്‍ ഡീസല്‍ ദീപിക പദുകോണുമായി ഒന്നിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് എക്‌സ് എക്‌സ് എക്‌സ്- റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്.

ദീപിക അര്‍പ്പണ ബോധമുളള നടി

വളരെ അര്‍പ്പണ്ണ ബോധമുള്ള നടിയാണ് ദീപിക. ദീപികയോടൊത്ത് അഭിനയിക്കുക എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്നും 49 കാരനായ വിന്‍ ഡീസല്‍ പറയുന്നു.

ദീപികയോടൊപ്പമുളള ഓരോ നിമിഷവും ആസ്വദിച്ചു

ചിത്രീകരണത്തില്‍ ദീപികയോടൊപ്പമുളള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയായിരുന്നു. തങ്ങള്‍ തമ്മില്‍ മികച്ച കെമിസ്ട്രിയാണുളളതെന്നും നടിയൊടൊത്തുളള അഭിനയത്തില്‍ താന്‍ വളരെ കംഫര്‍ട്ടബിളാണെന്നുമാണ് നടന്‍ പറയുന്നത്.

ദീപികയെ ഈ ചിത്രത്തിലൂടെ ലോകമറിയും

റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെ ദീപിക ലോകം മുഴുവന്‍ ആരാധകരുള്ള നടിയായി മാറും. നടിയോടുളള തന്റെ സ്‌നേഹം വാക്കുകളിലൊതുക്കാനാവില്ലെന്നും വിന്‍ ഡീസല്‍ പറയുന്നു.

ദീപിക പദുക്കോണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Deepika Padukone’s xXx: Return of Xander Cage co-star Vin Diesel believes she is the next global superstar and he is happy that they share amazing chemistry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam