»   » കരണ്‍ ജോഹറിനെ കരയിച്ച ചിത്രം; അസാധ്യ അഭിനയമെന്ന് സംവിധായകന്‍ !!

കരണ്‍ ജോഹറിനെ കരയിച്ച ചിത്രം; അസാധ്യ അഭിനയമെന്ന് സംവിധായകന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ജനപ്രിയ സംവിധായകനായാണ് കരണ്‍ ജോഹര്‍  അറിയപ്പെടുന്നത്. കരണ്‍ ജോഹര്‍ ബോളിവുഡിനു പരിചയപ്പെടുത്തി പ്രശസ്തരായ താരങ്ങളുമേറെ.

തന്നെ കരയിച്ച ഒരു ഹോളിവുഡ് ചിത്രത്തെ കുറിച്ചാണ് സംവിധായകന്‍ കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ചിത്രം തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നു താരം പറയുന്നു

നിക്കോളെ കിഡ്മാന്‍ ചിത്രം

പ്രശസ്ത ഹോളിവു്ഡ് നടി നിക്കോളെ കിഡ്മാന്‍ അഭിനയിച്ച ലയണ്‍ എന്ന ചിത്രമാണ് തന്നെ കരയിച്ചതെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ബ്രയര്‍ലിയുടെ ഫിക്ഷന്‍ നോവലായ എ ലോങ് വേ ഹോമിനെ അടിസ്ഥാനമാക്കി ഗാര്‍ത്ത് ഡേവിസ് സംവിധാനം ചെയ്ത ചിത്രമാണ് ലയണ്‍.

ചിത്രത്തിന്റെ പ്രമേയം

ദമ്പതികള്‍ ഇന്ത്യന്‍ വംശജനായ ബാലനെ ദത്തെടുക്കുകയും അവന്റെ അമ്മയെ കണ്ടെത്താന്‍ അവനെ സഹായിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് കരണ്‍ പറയുന്നു.

റൂണിമാരയും ദേവ് പട്ടേലും

പ്രശസ്ത ഹോളിവുഡ് താരം റൂണി മാരെ, ബ്രിട്ടീഷ് ഇന്ത്യന്‍ നടനായ ദേവ് പട്ടേല്‍, ബോളിവുഡ് താരങ്ങളായ ദീപ്തി നവല്‍, നവാസുദ്ദീന്‍ സിദ്ദിഖി, പ്രിയങ്ക ബോസ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ ചിത്രത്തില്‍ അസാധ്യ അഭിനയമാണ കാഴ്ച്ചവച്ചതെന്നും താരം പറയുന്നു.

ചിത്രത്തെ കുറിച്ചുളള കരണിന്റെ ട്വീറ്റ്

ലയണ്‍ തന്നെ കരയിച്ചു എന്നാണ് കരണ്‍ ജോഹര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. ചിത്രത്തിലെ പല രംഗങ്ങളും തന്നെ വളരെയധികം സ്പര്‍ശിച്ചെന്നും സംവിധായകന്‍ പറയുന്നു.

English summary
Filmmaker Karan Johar says he cried his heart out after watching Nicole Kidman starrer Lion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam