»   » ആദ്യം രാമേശ്വരം പിന്നെ ഹരിദ്വാർ! ശ്രീയുടെ ചിതാഭസ്മം ഒഴുക്കിയത് രണ്ടിടത്ത്! അതിനൊരു കാരണമുണ്ട്...

ആദ്യം രാമേശ്വരം പിന്നെ ഹരിദ്വാർ! ശ്രീയുടെ ചിതാഭസ്മം ഒഴുക്കിയത് രണ്ടിടത്ത്! അതിനൊരു കാരണമുണ്ട്...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നടി ശ്രീദേവി ഇനി എന്നും പ്രേക്ഷകരുടെ മനസിൽ മാത്രം ജീവിക്കും. താരത്തിന്റെ അന്ത്യകർമ്മങ്ങൾ ഹരിദ്വാറിൽ പൂർത്തിയായി. ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂറും,സുഹൃത്ത് മനീഷ് മൽഹോത്രയും കുടുംബ സുഹൃത്തും രാജ്യസഭാ അംഗവുമായ അമർ സിങ്ങും ചടങ്ങിൽ പങ്കെടുത്തു. ആകെ തകർന്ന അവസ്ഥയിലാണ് ഭർത്താവ് ബോണി കപൂർ. അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നതിനിടെ ബോണി പല അവസരങ്ങളിൽ വിങ്ങിപ്പെട്ടുന്നുണ്ടായിരുന്നു.

  sri-bony kapoor

  പൂമരത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ കാരണം ഇതോ? സെൻസറിങ് പൂർത്തയായി! ചിത്രം അന്നു തന്നെയെത്തും...

  സഹോദരൻ അനിൽ കപൂറും സുഹൃത്ത് ബോണി കപൂറും ചേർന്ന് അദ്ദേഹത്തെ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ ചില അവസരങ്ങളിൽ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ അനിൽ കപൂറും, മൽഹോത്രയും ബുദ്ധിമുട്ടിയിരുന്നു.

  പുരുഷന്മാർ എല്ലാവരും ഒരു പോലെയല്ല! പെൺകുട്ടി ഒറ്റപ്പെട്ടാൽ ഇങ്ങനേയും സംഭവിക്കും, വീഡിയോ കാണാം...

  ചിതാഭംസ്മം

  കഴിഞ്ഞ ആഴ്ച ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരം കടലിൽ ഒഴുക്കിയിരുന്നു. ഭർത്താവ് ബോണി കപൂറിനോടൊപ്പം മക്കൾ ജാൻവി കപൂറും ഖുഷി കപൂറും ചേർന്നാണ് അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തത്. രാമേശ്വരത്ത് ഒഴുക്കിയതിന്റെ ബാക്കി ചിതാഭംസ്മാണ് കഴിഞ്ഞ ദിവസം ബോണി കപൂർ ഹരിദ്വാറിൽ ഒഴുക്കിയത് . ശ്രീദേവിയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയത് മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. കൂടാതെ ചിതാഭസ്മം അവിടെ തന്നെ ഒഴുക്കിയതിനു പിന്നിൽ ഒരു കാരണമുണ്ടെന്നു കപൂർ കുടുംബത്തെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  കാരണം ഇത്‌

  ശ്രീദേവിയുടെ ആഗ്രഹങ്ങളിലെന്നായികരുന്നു ഹരിദ്വാർ സന്ദർശനം. 1993 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ ആ സ്ഥലം താരത്തിനെ വല്ലാതെ ആകർഷിച്ചികരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് പോകുമ്പോൾ ഹരിദ്വാറിൽ വീണ്ടും വരുമെന്ന് താരം ഉറപ്പ് നൽകിയിരുന്നു. ശ്രീദേവി അന്ന് നൽകിയ വാക്ക് നിറവേറ്റുന്നതിനു വേണ്ടിയാണ് ചിതാഭസ്മവുമായി ഭർത്താവ് ബോണി കപൂർ ഗംഗയിൽ എത്തിയത്. കപൂർ കുടുംബത്തിലുള്ള ഒരു അംഗമാണ് ഈ ഹൃദയ സ്പർശിയായ കഥ ഐഎഎൻഎസിനോട് പറ‍ഞ്ഞത് . ജീവിച്ചിരുന്നപ്പോൾ തന്നെ ശ്രീദേവിയുടെ എല്ലാ ആഗ്രഹവും ബോണി കപൂർ യാഥാർഥ്യമാക്കി കൊടുത്തിരുന്നു. വിടപറഞ്ഞപ്പോഴും തന്റെ പത്നി നൽകിയ വാക്ക് പാലിക്കുകയായിരുന്നു.

  ഷൂട്ടിങ്ങ് സെറ്റിൽ

  അമ്മയുടെ ശേഷക്രിയകൾക്ക് ശേഷം മകൾ ജാൻവി തന്റെ കർമ്മ മേഖലയിലേയ്ക്ക് കടന്നിരിക്കുകയാണ്.ശശാങ്ക് കൈയ്ത്തൻ സംവിധാനം ചെയ്യുന്ന ധഡാങ്കാണ് ജാൻവിയുടെ കന്നി ചിത്രം. അമ്മയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. ശ്രീദേവുടെ മരണാനതര കർമ്മങ്ങൾക്കു ശേഷം വീണ്ടും ധഡക്കിൽ ജോയിൻ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.ധഡക്കിന്റെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജാന്‍വി അമ്മയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ കന്നി ചിത്രം. അതു കാണാൻ നിൽക്കാതെയാണ് അമ്മ യാത്രയായിരിക്കുന്നത്.

  വിമർശനം

  അതേ സമയം കപൂർ കുടുംബത്തിനെതിരെ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. ശ്രീദേവിയുടെ വിയോഗത്തിൽ കുടുംബത്തിന് പിന്തുണയുമായി എത്തിയ പ്രേക്ഷകരാണ് ഇപ്പോൾ ഇവർക്ക് നേരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ കാരണം ജാൻവിയുടെ പിറന്നാൾ ആഘോഷമാണ്. ശ്രീദേവി മരിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ജാൻവിയുടെ 21ാം പിറന്നാൾ വന്നെത്തിയത്. അത് താരം കുടുംബം ആഘോഷിച്ചിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആരാധകരെ കലിയിളക്കിത്. അമ്മയുടെ വേർപാടിൽ ദുഃഖമില്ലെയെന്നും, എങ്ങനെ ഇങ്ങനെ സന്തോഷിക്കാൻ പറ്റുന്നുവെന്നുള്ള ചോദ്യവും പ്രേക്ഷകർ ചോദിക്കുന്നുണ്ട്

  English summary
  Why Sridevi's Ashes Were Immersed First In Rameshwaram, Then Haridwar

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more