»   » മകന്റെ നീളന്‍ ചുരുളന്‍മുടി വെട്ടിമാറ്റുന്ന വില്‍ സ്മിത്തിന്റെ ചിത്രം വൈറലാകുന്നു

മകന്റെ നീളന്‍ ചുരുളന്‍മുടി വെട്ടിമാറ്റുന്ന വില്‍ സ്മിത്തിന്റെ ചിത്രം വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ലോസ് ആഞ്ചലസ്: ഹോളിവുഡിലെ പ്രശസ്തനായ വില്‍ സ്മിത്തും മകനും തമ്മിലുള്ള ചിത്രങ്ങള്‍ നേരത്തെ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആകര്‍ഷണകേന്ദ്രം. മകന്റെ നീളന്‍ ചുരുളന്‍ മുടി വെട്ടിമാറ്റുന്ന വില്‍ സ്മിത്തിന്റെ സെല്‍ഫിയാണിത്.

48കാരനയ സ്മിത്ത് മകനെ അരികില്‍ നിര്‍ത്തി മുടി വെട്ടിമാറ്റുകയായിരുന്നു. കരാട്ടെ കിഡ് എന്ന ഹോളിവുഡ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സ്മിത്തിന്റെ മകന്‍ ജേഡന്‍ സ്മിത്ത്. പുതിയ സിനിമയായ ലൈഫ് ഇന്‍ എ ഇയറിനുവേണ്ടിയാണ് ജേഡന്റെ മുടിമുറിക്കല്‍ എന്ന് സ്മിത്ത് ഫേസ്ബുക്കിലൂടെ പറയുന്നു.

will-smith

മിത്ജ ഒകോണ്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ സിനിമയാണ് ലൈഫ് ഇന്‍ എ ഇയര്‍. മുടി മുറിച്ചപ്പോള്‍ താനാകെ മാറിപ്പോയെന്ന് ജേഡനും പറയുന്നുണ്ട്. എന്നാല്‍, സിനിമകള്‍ക്കുവേണ്ടി എന്ത് ത്യാഗം സഹിക്കാനും താന്‍ തയ്യാറാണെന്നും പിതാവിനെപ്പോലെ ഉയരത്തിലെത്തുകയാണ് ലക്ഷ്യമെന്നും ജേഡന്‍ പറഞ്ഞു.

English summary
Will Smith has chopped off son Jaden’s dreadlocks and we’ve never seen him happier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam