For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെറ്റ്ഫ്ലിക്സിന് പിന്നാലെ യുട്യൂബും; യൂറോപ്പില്‍ ദൃശ്യനിലവാരം വെട്ടിക്കുറച്ചു

  |

  ലോകം ലോകം മുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. ആരോഗ്യ വകുപ്പിനോടൊപ്പം പ്രതിരോധ പ്രവർത്തനത്തിൽ ജനങ്ങളും കൂടെ തന്നെയുണ്ട്. സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിത യൂറോപ്പില്‍ നെറ്റ്ഫ്ലിക്സും യൂട്യൂബും വീഡിയോകളുടെ ദൃശ്യനിലവാരത്തില്‍ കുറവുവരുത്തിരിക്കുകയാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളിൽ തടസമുണ്ടാകുന്നു. ഇതിനെ തുടർന്ന് ഡാറ്റ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുളള നടപടി.

  youtub

  നിലവിൽ യുട്യൂബിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നില്ലെങ്കിലും , കാഴ്ചക്കാർ വർധിച്ചാൽ ഉണ്ടായേക്കുവുന്ന പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തടസം നേരിടുന്ന സാഹചര്യത്തില്‍ സ്ട്രീമിങ് സംവിധാനങ്ങള്‍ ദൃശ്യനിലവാരം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നെഫ്ലിക്സ് ആദ്യം ദൃശ്യനിവാരം കുറച്ചത്.

  ആ ശബ്ദം ഒരുമയുടെ മന്ത്രമാണ്, അതില്‍ ബാക്ടീരിയയും വൈറസും നശിക്കട്ടെ, പിന്തുണയുമായി മോഹൻലാൽ

  നെറ്റ്ഫ്ളിക്സ് ദൃശ്യനിലവാരം ഹൈ ഡെഫ്‌നീഷ്യനില്‍നിന്ന് സ്റ്റാന്‍ഡേഡ് ഡെഫനീഷ്യനിലേക്കാണ് മാറ്റിയത്. നെറ്റ് ഫ്ളികസ് സിഇ ഒ റീഡ് ഹേസ്റ്റിങ്‌സ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണറുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമനം.ഇതോടെ യൂറോപ്പിലെ ഇന്റര്‍നെറ്റിന്റെ 25ശതമാനം പ്രശ്‌നങ്ങള്‍ തീരുമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു.

  മുപ്പതു ദിവസത്തേക്കാകും തീരുമാനം നടപ്പാക്കുക. കൊറോണ രോഗവ്യാപനം കൂടുതല്‍ ആളുകളെ വീടുകളില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നത് ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

  മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം പിറന്നിട്ട് 30 വർഷം, തിരുവനന്തപുരത്ത് ചിത്രീകരിച്ച കോട്ടയം കുഞ്ഞച്ചൻ

  1700 രാജ്യങ്ങളിലായി 210,000 പേരിലധിതകമാണ് കൊറോണ വൈറസ് പിടികൂടിയിരിക്കുന്നത്. ദിനം പ്രതി നിരവധി പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. 81,154 പേര്‍ക്ക് കൊറോണ പിടികൂടുകയും 3249 പേര്‍ മരിക്കുകയും ചെയ്തു. ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിലാണ് കൊറോണ ബാധ കൂടുതല്‍ സ്ഥിരീകരിച്ചത്.ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 87,000 പേര്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

  ആ ശബ്ദം ഒരുമയുടെ മന്ത്രമാണ്, അതില്‍ ബാക്ടീരിയയും വൈറസും നശിക്കട്ടെ, പിന്തുണയുമായി മോഹൻലാൽ

  കൊറോണ വൈറസ് വ്യാപനം ലോക സിനിമയെ ബാധിച്ചിട്ടുണ്ട്. നിരവധി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ ഇതിനോടകം തന്നെ ഹോം ക്വാറന്റൈനിലുമാണ്. താരങ്ങൾ തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും ആരാധകരോട് ജാഗ്രത പാലിക്കാനും താരങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.

  Read more about: coronavirus
  English summary
  YouTube joins Netflix in reducing video quality in Europe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X