»   » ജനപെരുപ്പം തടയാന്‍ ദൈവം കണ്ട വഴിയായിരിക്കും സിക വൈറസെന്ന് പ്രശസ്ത നടി!

ജനപെരുപ്പം തടയാന്‍ ദൈവം കണ്ട വഴിയായിരിക്കും സിക വൈറസെന്ന് പ്രശസ്ത നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഭൂമിയിലെ ജനപെരുപ്പം തടയാന്‍ ദൈവം കണ്ട വഴിയായിരിക്കും സിക വൈറസ് ബാധയെന്ന് പ്രശസ്ത ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ്. ഭൂമിയിലെ ജനങ്ങളെ  സിക വൈറസായിരിക്കും തുടച്ചുമാറ്റുകയെന്നും ജെന്നിഫര്‍ ആശങ്കപ്പെടുന്നു.

ഇതൊന്നുമല്ലെങ്കില്‍ കെര്‍ട്ട് വോണെട്ടിന്റെ  ചെറുകഥയിലെ പോലെയായിരിക്കണം കാര്യങ്ങളെന്ന് നടി തമാശയായി പറയുന്നു. വോണെട്ടിന്റെ കഥയില്‍ എല്ലാവരും ഒരു ഗുളികകഴിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഒരു ഭാഗമുണ്ട്. അപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്തവണ്ണം എല്ലാവരുടെയും സ്വകാര്യ ഭാഗങ്ങള്‍ നനഞ്ഞ സ്‌പോഞ്ചുപോലെയാവും.

5-30-1480507

പിന്നെ എല്ലാവരും പ്രജനനം നടത്താന്‍ കഴിയാത്ത ജനതയായി മാറുകയാണെന്നും നടി പറയുന്നു. തനിക്ക് കുഞ്ഞ് വേണമെന്നു തോന്നുമ്പോഴേയ്ക്കും താനും വോണെട്ടിന്റെ കഥയിലെ ഒരു കഥാപാത്രമായി മാറിയിരിക്കുമെന്നും ജെന്നിഫര്‍ പറയുന്നു.

നടി,ഗായിക, ഫാഷന്‍ ഡിസൈനര്‍, ടെലിവിഷന്‍ അവതാരിക തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തയാണ് ജെന്നിഫര്‍ ലോറന്‍സ്.

English summary
Zika Virus could wipe out the problem of Earth's overpopulation, feels the Hunger Games actress Jennifer Lawrence

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam