»   » കേരള ചലച്ചിത്രമേളയില്‍ പാരകളുടെ കളി

കേരള ചലച്ചിത്രമേളയില്‍ പാരകളുടെ കളി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/iffk/11-06-iffk-malayalam-films-will-not-be-screened-2-aid0166.html">Next »</a></li></ul>
IFFK
16ആമത് കേരള രാജ്യാന്തര ചലച്ചിത്രമേള മലയാളചലച്ചിത്രമേഖലയ്ക്ക് നാണക്കേടാകുമെന്ന കാര്യം ഉറപ്പായി. മേളയിലെ മത്സരവിഭാഗത്തില്‍ ഒരുമലയാള ചിത്രം പോലും ഇല്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

സാങ്കേതിക ബുദ്ധിമുട്ടുകളും ഡിവിഡി സമര്‍പ്പിച്ചതിന്റെ പോരായ്മകളും ചൂണ്ടികാട്ടി ഷെറിയുടെ ആദിമാധ്യാന്തം എന്ന ചിത്രത്തെ പുറത്താക്കി കഴിഞ്ഞു. ഗോവയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ അവശേഷിച്ച ഏകമലയാളചിത്രമായ ആദാമിന്റെ മകന്‍ അബുവിനേയും പുറത്താക്കിയിരിക്കുകയാണ്.

ഗോവയില്‍ ഇന്ത്യന്‍ വിഭാഗത്തില്‍ മത്സരിച്ച ഏകചിത്രമാണ് അബു. പതിമൂന്ന് ചിത്രങ്ങളോട് പൊരുതി രജതമയൂരവും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടിയ അബുവിനെ അതിനുശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറത്താക്കുന്നത് എന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.

അബുവിനെ ഭയപ്പെടുന്നത് മലയാള സിനിമക്കാര്‍ തന്നെയാണോ എന്നൊരു ചോദ്യമാണ് ഇതുയര്‍ത്തുന്നത്. സിനിമാമന്ത്രിയും അക്കാദമിചെയര്‍മാനും ഉള്‍പ്പെടെ അനുബന്ധ സ്ഥാനങ്ങളിലൊക്കെയും മലയാള സിനിമയിലെ മുഖ്യധാരപ്രവര്‍ത്തകര്‍ക്ക് പ്രാമുഖ്യമുള്ളതാണ് മേള. കേരളത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേളയില്‍ ഒരു മലയാളസിനിമ പോലും ഉള്‍പ്പെടുത്താതിരിക്കുന്നതിലുള്ള ഔചിത്യം ഇവരെ അലട്ടുന്നില്ല എന്നുതോന്നുന്നു.

അടുത്തപേജില്‍
ആദാമിന്റെ മകനെ ഭയക്കുന്നവര്‍ ആരൊക്കെ

<ul id="pagination-digg"><li class="next"><a href="/iffk/11-06-iffk-malayalam-films-will-not-be-screened-2-aid0166.html">Next »</a></li></ul>
English summary
The 16th edition of IFFK, which begins on Dec 9, will not have any Malayalam films competing in the festival this year. At first it was Adimadhyantham that suffered this unfortunate fate and now Adaminte Makan Abu is also out of IFFK on technical grounds

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam