»   » നിരുത്തരവാദിത്വം നിരാശപ്പെടുത്തിയ മേള

നിരുത്തരവാദിത്വം നിരാശപ്പെടുത്തിയ മേള

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/iffk/12-16-iffk-organisers-are-irresponsible-2-aid0166.html">Next »</a></li></ul>
IFFK 2011
പതിനാറാമത് കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരശീല വീഴുമ്പോള്‍, നിരാശയാണ് പ്രതിനിധികളെ മദിക്കുന്നത്. വര്‍ഷങ്ങളായ് അടുക്കും ചിട്ടയോടുകൂടി നടന്നുവന്നിരുന്ന ഒരു ചലച്ചിത്രമേളയെ എങ്ങിനെ നിരുത്തരവാദപരമായ് നടത്താം എന്ന് തുടക്കം മുതല്‍ തെളിയിച്ച ഈ മേളയുടെ പോരായ്മകള്‍ ഒട്ടേറെയാണ്.

പതിനായിരത്തോളം പ്രതിനിധികള്‍ ഇതില്‍ പതിനഞ്ചു ശതമാനം വനിതകളും ഇരുപത്തഞ്ചു ശതമാനം വിദ്യാര്‍ത്ഥികളുമായിരുന്നു. ആറായിരം പേര്‍ക്ക് മാത്രമേ ഒരേസമയം സിനിമ കാണാന്‍ സാധിക്കുകയുള്ളു. കൈരളി, ശ്രീ, ന്യൂ, അജന്ത, ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീപത്മനാഭ, ധന്യ, രമ്യ, കലാഭവന്‍ എന്നീ തിയറ്ററുകളിലായ് 65 രാജ്യങ്ങളില്‍ നിന്നെത്തിയ 200 ഓളം ചിത്രങ്ങളാണ് എട്ട് ദിവസങ്ങളിലായ് പ്രദര്‍ശിപ്പിച്ചത്.

എല്ലാ തവണയും ആവശ്യപ്പെടുന്നവര്‍ക്ക് പാസുകള്‍ തപാലില്‍ അയച്ചുകൊടുത്തിരുന്നു, ഇത്തവണ അതുണ്ടായില്ല. അതുകൊണ്ടുതന്നെ പാസിനുവേണ്ടി പ്രതിനിധികള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. എട്ടാം തിയ്യതി തന്നെ കലാഭവനില്‍ വലിയ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ ലൈനില്‍ രജിസ്‌റര്‍ ചെയ്യുകയും ഡിഡി അയച്ചചുകൊടുക്കുകയും ചെയ്ത പലര്‍ക്കും സമയത്തിന് പാസ് ലഭിച്ചില്ല. രണ്ടുമണിക്കൂറോളം വെയിലില്‍ ക്യൂ നിന്ന് കൗണ്ടറില്‍ എത്തുമ്പോഴാണ് പലരും പാസ് കിട്ടാതെ നിരാശരായത്. എപ്പോള്‍ ലഭിക്കുമെന്ന് മറുപടി പറയാന്‍ ആരും ഇല്ലാത്ത അവസ്ഥ.

പാസ് ലഭിച്ചവര്‍ക്ക് ഫെസ്റ്റിവല്‍ ബുക്കും സ്‌ക്രീനിംങ് ഷെഡ്യൂളും ലഭിച്ചില്ല. ഒമ്പതാം തിയ്യതി കാലത്ത് 9 മണിമുതല്‍ പ്രദര്‍ശനം തുടങ്ങിയെങ്കിലും നല്ലൊരു പങ്ക് പ്രതിനിധികളും ക്യൂവില്‍ തന്നെയായിരുന്നു പാസിനും ഫെസ്‌റിവല്‍ കിറ്റിനുംവേണ്ടി.

ഓണ്‍ലൈനില്‍ പണമടച്ച പലര്‍ക്കും വീണ്ടും പണമടക്കേണ്ടിവന്നു. ഒന്നിനും ഉത്തരവാദിത്തപ്പെട്ട ആരേയും കലാഭവനില്‍ കാണാതായപ്പോള്‍ പ്രതിനിധികള്‍ പലരും ഫെസ്‌റിവല്‍ ബുക്കുകള്‍ ഓഫീസില്‍ കൈയ്യേറി തോന്നിയതുപോലെ എടുത്തുകൊണ്ടുപോയി.

അടുത്തപേജില്‍
കയ്യൂക്കുള്ളവര്‍ കാഴ്ചക്കാരായി

<ul id="pagination-digg"><li class="next"><a href="/iffk/12-16-iffk-organisers-are-irresponsible-2-aid0166.html">Next »</a></li></ul>
English summary
IFFK 2011 was noticed more over irresponisible organisation than the moveies which are screened

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam