twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രങ്ങളും നിരാശപ്പെടുത്തി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/iffk/12-16-iffk-organisers-are-irresponsible-2-aid0166.html">« Previous</a>

    Under the Hawthorn Tree
    എന്തു ബുദ്ധിമുട്ടുകള്‍ സഹിച്ചാലും മേളയിലെ ചിത്രങ്ങള്‍ മികച്ചതായാല്‍ എല്ലാവരും തെറ്റുകുറ്റങ്ങളൊക്കെ മറക്കും. എന്നാല്‍ ഇത്തവണ എത്തിയ ചിത്രങ്ങളില്‍ വലിയ പങ്കും നിരാശപ്പെടുത്തുന്നവയായിരുന്നു. ഒരു മൈല്‍സ്‌റോണ്‍ സിനിമ കിട്ടിയതുമില്ല. പൊതുവേ സംഘാടനത്തില്‍ ഏറെ പ്രൊഫഷണലായ ഗോവയില്‍ ചിത്രങ്ങള്‍ നിരാശപ്പെടുത്താറുണ്ട്.

    ഇത്തവണ എല്ലാ അര്‍ത്ഥത്തിലും ഗോവ മികച്ചുനിന്നപ്പോള്‍ കേരളത്തിന്റെ മേള നിരാശപ്പെടുത്തി. ഉത്ഘാടന ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീയും വലിയ ആകര്‍ഷകമായില്ല. മത്സരവിഭാഗത്തില്‍ ചിലിയുടെ ദി പെയിന്റിംഗ് ലെസ്സണ്‍, ടര്‍ക്കി ചിത്രങ്ങളായ ബോഡി, ഫ്യൂച്ചര്‍ ലാസ്‌റ് ഫോര്‍ എവര്‍ മെക്‌സികോ ചിത്രമായ എ സ്‌റോണ്‍ ത്രേ എവേ, അര്‍ജന്റീന ചിത്രമായ ക്യാറ്റ് വാനിഷസ് എന്നിവ മികച്ചനിലവാരം പുലര്‍ത്തി.

    റെട്രോ വിഭാഗത്തില്‍ റോബോര്‍ട്ട് ബ്രെസ്സണ്‍, യാസുസോ മാസുമുറ, നാഗിസ ഓഷിമ, തിയോ അബലോപോളിസ്, അഡോള്‍ഫ്‌സ് മെക്കോസ് എന്നിവരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായ്. ഹോമേജ് വിഭാഗത്തില്‍ഉള്‍പ്പെടുത്തിയത് എലിസബത്ത് ടെയ്‌ലര്‍, റോള്‍ റോയിസ്, മണികൗള്‍, താരീഖ് മസൂദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ്.

    ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് തോന്നിപ്പിച്ച ചിത്രങ്ങള്‍ക്കും മത്സരവിഭാഗത്തിനുമായിരുന്നു ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഒരാഴ്ചക്കാലം എല്ലാ പരിപാടികള്‍ക്കും അവധികൊടുത്ത് ഒരുപാട് ത്യാഗം സഹിച്ച് കാശും ചിലവഴിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്നും തിരുവനന്തപുരത്തെത്തിയ പ്രതിനിധികളോട് ഇത്തവണ സംഘാടകര്‍ കാണിച്ചത്
    ഗുരുതരമായ അപാകമാണെന്ന് പറയാതെ വയ്യ.

    വിദേശ പ്രതിനിധികളടക്കം നിരവധിപേര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ നിരത്തുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ നല്ലൊരു മേളയെ നശിപ്പിക്കുന്ന വിധമായിപോവുകയായിരുന്നു. സംഘാടകസമിതിയിലെ വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ പരസ്പരം മത്സരിച്ചതും അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായ ധാര്‍ഷ്ട്യവും തന്നെയാണ് ഇതിനെല്ലാം ഇടയാക്കിയത് എന്ന് തുറന്നു സമ്മതിക്കേണ്ടിവരും ബന്ധപ്പെട്ട അധികാരികള്‍ക്ക് വരും നാളുകളില്‍.

    കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ ചലച്ചിത്രമഹോല്‍സവത്തിലെ അതിഥികളായെത്തിയ ജയഭാദുരി ബച്ചനും ഓംപുരിയും മേളയുടെ പ്രാതിനിധ്യബാഹുല്യം കണ്ട് അതിശയിക്കുകയും അനുമോദിക്കയുമുണ്ടായി. തിയറ്ററില്‍ തങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ തള്ളികയറിയ പ്രതിനിധികളെ കണ്ട് ചിലി, ടര്‍ക്കി, അര്‍ജന്റീന സംവിധായകര്‍ ഈ അനുഭവം സന്തോഷവും പുതുമയും സമ്മാനിക്കുന്നതാണെന്ന് തുറന്നുപറഞ്ഞു.

    ആദ്യപേജില്‍
    നിരുത്തരവാദിത്തം നിരാശപ്പെടുത്തിയമേള

    <ul id="pagination-digg"><li class="previous"><a href="/iffk/12-16-iffk-organisers-are-irresponsible-2-aid0166.html">« Previous</a>

    English summary
    IFFK 2011 was noticed more over irresponisible organisation than the moveies which are screened
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X