»   » സുവര്‍ണ്ണ ചകോരം ദി കളര്‍ ഓഫ് ദി മൌണ്ടെയിന്‍സിന്

സുവര്‍ണ്ണ ചകോരം ദി കളര്‍ ഓഫ് ദി മൌണ്ടെയിന്‍സിന്

Posted By:
Subscribe to Filmibeat Malayalam
IFFK 2011
പതിനാറാമത് കേരളരാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ പതിനൊന്ന് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം കൊളംബിയന്‍ സിനിമയായ കാര്‍ലോസ് സീസര്‍ ആര്‍ബലെസിന്റെ 'കളര്‍ ഓഫ് ദി മൌണ്ടേയ്ന്‍' കരസ്ഥമാക്കി.

കൊളംബിയന്‍ മലയോരഗ്രാമത്തിന്റെ വര്‍ത്തമാന ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന ഈ ചിത്രം തോക്കിനും മൈനിനുമിടയില്‍ സ്വപ്നങ്ങളെ ബലി കഴിക്കേണ്ടിവരുന്ന സാധാരണ മനുഷ്യരുടെ കഥ പറയുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ വെച്ച് ജൂറി ചെയര്‍മാന്‍ ബ്രൂസ് ബെറസ് ഫോര്‍ഡാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പതിനഞ്ച് ലക്ഷം രൂപയാണ് സുവര്‍ണചകോരം നേടിയ സിനിമയ്ക്ക് ലഭിക്കുന്നത്.

സബാസ്റ്റിയന്‍ ഹിരിയറ്റ് സംവിധാനം ചെയ്ത മെക്‌സിക്കന്‍ ചിത്രമായ എ സ്‌റോണ്‍ ത്രോ എവേ എന്ന ചിത്രത്തിനാണ് രജതചകോരം ലഭിച്ചത്. നാല് ലക്ഷം രൂപയാണ്് ഈ ചിത്രത്തിന് ലഭിക്കുക.

പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചിരിക്കുന്നത് പാബ്‌ളോ പെരല്‍മെന്‍ സംവിധാനം ചെയ്ത ദി പെയിന്റിംഗ് ലെസന്‍ എന്ന ചിലി ചിത്രത്തിനാണ്. രണ്ടുലക്ഷം രൂപയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ദി ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് നല്‍കുന്ന ഫിപ്രസി പുരസ്‌കാരം ഫ്യൂച്ചര്‍ ലാസ്‌ററ് സ്‌ഫോര്‍ എവര്‍ എന്ന ടര്‍ക്കി ചിത്രത്തിനാണ്.

ഓസ്‌കാന്‍ ആല്‍ഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫിപ്രസിയുടെ മികച്ച മലയാള ചിത്രമായി തെരെഞ്ഞെടുത്തിരിക്കുന്നത് ആദാമിന്റെ മകന്‍ അബുവാണ്. മത്സരവിഭാഗത്തില്‍ നിന്നു അവസാനം നിമിഷം പുറം തള്ളിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിനാണ് ഹസ്സന്‍കുട്ടി പുരസ്‌കാരവും ലഭിച്ചത്.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് അറ്റ് ദ എന്‍ഡ് ഓഫ ഇറ്റ് ഓള്‍ (അബോഷേഷേ) എന്ന അദിതി റോയിയുടെ ഇന്ത്യന്‍ ചിത്രത്തിനാണ്. ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ മുഖ്യാതിഥിയായ് എത്തിയത് പ്രശസ്ത സംവിധായകനായ സുഭാഷ്ഘായാണ്.

English summary
Columbian film The Colours of the Mountain directed by Carlos Cesar Arbelaez bagged the Suvarna Chakoram award at the 16th International Festival of Kerala (IFFK) which concluded here on Friday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X