»   »  എന്നോടും പ്രിയനോടും കളിക്കരുത് : ഗണേഷ്

എന്നോടും പ്രിയനോടും കളിക്കരുത് : ഗണേഷ്

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ സദസിലിരുന്ന് കൂവിയവരെ സിനിമ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വെല്ലുവിളിച്ചു. തന്നോടും സംവിധായകന്‍ പ്രിയദര്‍ശനോടും കളിക്കരുതെന്ന് ഗണേഷ് താക്കീത് നല്‍കുകയും ചെയ്തു.

ചലച്ചിത്ര അക്കാദമി അധ്യക്ഷനായ പ്രിയദര്‍ശനും മന്ത്രി ഗണേഷ് കുമാറും പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു സദസ്സില്‍ കൂവലുയര്‍ന്നത്. ഇത് കേട്ട് പ്രകോപിതനായ ഗണേഷ് സദസില്‍ നിന്ന് കൂവലുയര്‍ന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

കൂവിക്കോളൂ. പക്ഷേ നിങ്ങളെ കൂവാന്‍ വിട്ടവരുടെ പദ്ധതികള്‍ നടപ്പാകാന്‍ പോകുന്നില്ല. പ്രിയദര്‍ശനെ കൂവാനുള്ള അര്‍ഹത ആര്‍ക്കുമില്ല. അദ്ദേഹം ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന്റെ മുഖമുദ്രയാണ്. അദ്ദേഹം സംവിധാനം ചെയ്ത പുതിയ ചിത്രവും ലോകമെമ്പാടും സൂപ്പര്‍ഹിറ്റാണ്.

സ്വാഭാവികമായും ഇത്തവണത്തെ ചലച്ചിത്രമേളയ്ക്ക് ഒരുപാട് പാളിച്ചകള്‍ ഉണ്ടാകാം. അതൊക്കെ തിരുത്തി അടുത്ത വര്‍ഷത്തെ മേള മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ എന്റെ നേതൃത്വത്തില്‍ തന്നെ ആരംഭിക്കും- ഗണേശ് പറഞ്ഞു.

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷപദവി രാജിവെയ്ക്കണമെന്നതാണ് ചിലരുടെ ആഗ്രഹം. അത് നടക്കില്ല. അടുത്ത അഞ്ചുവര്‍ഷവും പ്രിയദര്‍ശന്‍ തന്നെയായിരിക്കും അക്കാദമിയുടെ തലപ്പത്ത്. പ്രിയദര്‍ശനെ കൂവുന്നവര്‍ ഒന്നോര്‍ക്കണം. അദ്ദേഹം തിരുവനന്തപുരത്തെ കോഫി ഹൗസില്‍ ചായ കുടിച്ച്, സിഗരറ്റ് വലിച്ച് വളര്‍ന്നതാണ്. നിങ്ങളേക്കാള്‍ വലിയ കളികള്‍ കളിച്ചുവന്നതാണ്. അദ്ദേഹത്തോട് കളിക്കരുത്- ഗണേശ് പറഞ്ഞു.

English summary
Minister Ganesh Kumar was blast out the audience, who were hooted against him at the concluding ceremony of IFFK,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X