For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാജിക്കൽ റിയലിസം നിറഞ്ഞു നിന്ന ദിനം

  |

  എ വി ഫര്‍ദിസ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  സ്റ്റേറ്റ് ജനതയോട് കാണിക്കുന്ന ഭീകരതക്കെതിരെ, റിയാലിറ്റി പോലെ തന്നെ മാജിക്കൽ റിയലിസത്തിലൂടെയും ശക്തമായ വിമർശനവും തിരിച്ചറിവുമുണ്ടാക്കുമെന്നതിനുള്ള ഏറ്റവും നല്ല രണ്ട് ചലച്ചിത്രങ്ങളുടെയും പ്രദർശനമാണ് നാലാം ദിനത്തിലെ ഐ എഫ് എഫ് കെയെ വേറിട്ടതാക്കിയത്.

  2012 ൽ ആഭ്യന്തര യുദ്ധം പൊട്ടി തുടങ്ങുന്ന കാലത്തെ ദമാസ്ക്കസിനെ കേന്ദ്രീകരിച്ചു കൊണ്ട് ആ ശാന്തിയിലേക്ക് നടന്നടുക്കുന്ന സിറിയയെക്കുറിച്ചുള്ള The Day Lost My shadow യും സ്വപ്നം കാണുന്നത് പോ ലും രാജ്യദ്രോഹ കുറ്റമായി കണ്ടേക്കാവുന്ന വർത്തമാന കാല ഇന്ത്യയുടെ പരിതസ്ഥിതിയെ അവതരിപ്പിക്കുന്ന ബുദ്ധദേവ് ദാസ് ഗുപ്തയുടെ ഉറോജഹാ ജുമാണ് മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ പ്രേക്ഷകനനുഭവിപ്പിച്ച രണ്ട് ചലച്ചിത്രങ്ങൾ.

  cinema

  2012 ലെ യുദ്ധം തുടങ്ങുന്നതിന് മുൻപുള്ള ഒരു ദിവസം ഫാർമസിസ്റ്റായ സന ഫ്ലാറ്റിലെ ഗ്യാസ് തീർന്നതോടെ ഇത് നിറയ്ക്കുവാൻ പുറത്തു പോകുകയാണ്. എന്നാൽ ഇതിനിടക്കുണ്ടായ യാദൃച്ഛികമായ ചില സംഭവങ്ങളാൽ വലിയ പ്രശ്നങ്ങളുള്ള സിറിയൻ അതിർത്തിയിൽ എത്തിപ്പെടുകയാണ്. വാഹനത്തിലുള്ള യാത്ര പിന്നീട് വഴിയൊന്നുമില്ലാത്ത കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങളിലുടെയായി മാറുകയാണ്. ഫ്ലാറ്റിൽ തന്നെ കാത്തു കിടക്കുന്ന ചെറിയ മകനെക്കുറിച്ചുള്ള ആധിയാണ് ഈ അമ്മയെ ആശങ്കയിലാക്കുന്നത്. എത്രയും പെട്ടെന്ന് അവന്റെയടുത്ത് എത്തുകയെന്നുളഇതാണ് ഈ അമ്മയുടെ ലക്ഷ്യം.എന്നാൽ പട്ടാളമടക്കം രാജ്യത്ത് സുരക്ഷിതത്വമൊരുക്കേണ്ട സ്റ്റേറ്റ് തന്നെ ഇതിന് തടസ്സമായി മാറുന്ന കാഴ്ചയാണ് സിനിമയിലുടനീളം. കാറ്റ് ഒരു തലോടലും ആശ്വാസവുമെന്നതു പോലെ തന്നെ ആശങ്കയുടെയും അസ്വസ്ഥതയുടെയും മുന്നറിയിപ്പായി മാറുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ശബ്ദമിശ്രണത്തിന്റെ സാധ്യതയെ കൂട്ടുപിടിച്ചു കൊണ്ട് മനോഹരമായി കാര്യങ്ങളെ അവതരിപ്പിച്ചുവെന്നുള്ളതാണ് The Day I Lost my shadowവിലൂടെ സംവിധായകൻ Soudade kaadan ചെയ്തിരിക്കുന്നത്. യുദ്ധ പശ്ചാത്തലമായ സിനിമയാണെങ്കിലും അതിന്റെ ബഹളങ്ങൾ പരമാവധി കുറച്ചു കൊണ്ട് എന്നാൽ അഭ്യന്തരയുദ്ധത്തിന്റെ ഭീതിദമായ അന്തരീക്ഷം എത്രത്തോളമാണ് സാധാരണക്കാരായ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നതിന്റെ ഗാംഭീര്യം ഒട്ടും ചോർന്നു പോകാതെ വിഷയം പറയുന്നുവെന്നതാണ് വെന്നീസ് ഫിലിം ഫെസ്റ്റിവലിലടക്കം ആ വാർഡിനർഹമായ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

  സമാനമായ ഒരു സാഹചര്യത്തെയല്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്നു മേലേക്ക് പോലും നീണ്ടു വരുന്ന ഭരണകൂടത്തിന്റെ, സ്‌റ്റേറ്റിന്റെ നീരാളി കൈകളെക്കുറിച്ച് ഐറണിക്കലായി സംസാരിക്കുന്ന ചലച്ചിത്രമാണ് ജൂറി ചെയർമാൻ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ഉറോജഹാ.

  thedayilostmyshadow

  സ്വപ്നങ്ങൾ കാണുവാൻ ഏറെ ഇഷ്ടപ്പെടുന്ന ബെഞ്ചു മൊണ്ടാൽ എന്ന കാർ മെക്കാനിക്കിലൂടെയാണ് സ്വപ്ന സദൃശ്യമായ തന്റെ ഈ സിനിമയിലൂടെ താൻ പറയുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ബുദ്ധദേവ് പറയുന്നത്. വിമാനത്തിനുള്ളിലെ ഒരു സീനിലുടെയാണ് ഈ സിനിമ തുടക്കം കുറിക്കുന്നത്. ഈ സീനിന്റെ അവസാനത്തിൽ റെറ്റ് സഹോദരന്മാരുടേതു പോലെ വസ്ത്രധാരണം ചെയ്ത ഒരു വ്യക്തിയിൽ അവസാനിക്കുകയാണ്.

  രണ്ട് തലങ്ങളാണ് ഈ സിനിമക്കുള്ളത് ഒന്ന് ഒരു റെമാൻറ്റിക്ക് തലവും രണ്ടാമത്തേത് ഒരു റിയലിസ്റ്റിക്ക് തലവുമാണത്.

  edayilostmyshadow1-15

  അങ്ങനെ മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് ഒരു കവിത സമാനമായ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തകർന്നു വീണ ഒരു ജപ്പാൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന ബഞ്ചു ഇത് വീണ്ടും നന്നാക്കിയെടുത്ത് ഒരു നാൾ താൻ പറപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതിനായി അദ്ദേഹം പല ഒരുക്കങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെ ഗവൺമെന്റ് ദേശവിരുദ്ധ പ്രവർത്തിയായി കാണുകയും ബെഞ്ചു മൊണ്ടാലിനെ പിടികൂടുകയുമാണ്. പക്ഷേ ഇവരിൽ നിന്ന് പുറത്തുചാടുന്ന ഇദ്ദേഹം വിമാനം പോലെ പറന്നു പറന്നു പോകുകയാണ്. പക്ഷേ ഇതിനിടക്ക് ഉയരുന്ന രണ്ട് വെടിയൊച്ചകളിലാണ് സിനിമ അവസാനിക്കുന്നത്. അതായത് ഏറ്റുമുട്ടൽ കൊല വാതകത്തിലൂടെ നായകൻ മരിക്കുന്നതായാണ് ഇതിലൂടെ പ്രേക്ഷകനോട് പറയുന്നത്. മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകന്റെ ശ്രദ്ധയെ ഒരിക്കലും തെറ്റാതെ തന്നെ പിടിച്ചു നിർത്തും. ഇതു പോലെ ഏറ്റവും ശ്രദ്ധയമായ കാര്യം ഈ സിനിമയുടെ ശബ്ദമിശ്രണമാണ്.

  ഏറെ വിവാദമുണ്ടാക്കിയ മജീദ് മജീദിയുടെ മൈസഞ്ചർ ഓഫ് ഗോഡും പാതിരാത്രിയിൽ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.

  പറവാ, മായാ നദി, ഹ്യൂമൺസ് ഓഫ് സംവൺ എന്നീ മലയാള ചിത്രങ്ങളടക്കം 60 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

  English summary
  മാജിക്കൽ റിയലിസം നിറഞ്ഞു നിന്ന ദിനം
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X