»   » ഏറെ കൊട്ടിഘോഷിച്ചിട്ടും കാവ്യയും ദിലീപും എന്താ ചലച്ചിത്രമേളയ്ക്ക് വരാതിരുന്നത്,ആള്‍ക്കാരെ ഭയന്നിട്ടോ

ഏറെ കൊട്ടിഘോഷിച്ചിട്ടും കാവ്യയും ദിലീപും എന്താ ചലച്ചിത്രമേളയ്ക്ക് വരാതിരുന്നത്,ആള്‍ക്കാരെ ഭയന്നിട്ടോ

Posted By: Rohini
Subscribe to Filmibeat Malayalam

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവ ദമ്പതികളായ കാവ്യയും ദിലീപും വരുന്നു എന്ന വാര്‍ത്ത നവ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണ്.

കാവ്യ- ദിലീപ് വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല, ഇത് പ്രതീക്ഷിച്ചിരുന്നു എന്ന് ഗോപിക

വിവാഹ ശേഷം കാവ്യയും ദിലീപും പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായത്. എന്നാല്‍ മേളയില്‍ ഇരുവരും വന്നില്ല.

അടൂറിനെ ആദരിയ്ക്കാന്‍

സിനിമയില്‍ അന്‍പത് വര്‍ഷം പിന്നിട്ട അടൂര്‍ ഗോപാലകൃഷ്ണനെ ആദരിയ്ക്കുന്ന ചടങ്ങില്‍ കാവ്യയും ദിലീപും എത്തും എന്നായിരുന്നു വാര്‍ത്തകള്‍. അടൂറിന്റെ 25 ആമത്തെ ചിത്രമായ പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഇരുവരുടെയും കൂടിച്ചേരലായിരുന്നു ഈ ചിത്രം

എന്നിട്ടും വന്നില്ല

കാവ്യയും ദിലീപും വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയില്‍ ഈ വാര്‍ത്തയ്ക്ക് ഏറെ ശ്രദ്ധ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ കാവ്യയും ദിലീപും മേളയില്‍ എത്തിയില്ല.

എന്തുകൊണ്ട് വന്നില്ല

ദിലീപിന് ഷൂട്ടിങ് തിരക്കഥായത് കൊണ്ടാണ് അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത് എന്നാണ് ഔദ്യോഗിക വിവരം. സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണത്രെ ദിലീപ്. ലൊക്കേഷനില്‍ നിന്ന് കൃത്യസമയത്ത് എത്തപ്പെടാന്‍ ദിലീപിന് കഴിഞ്ഞില്ല.

കിംവദന്തികള്‍

എന്നാല്‍ ആള്‍ക്കൂട്ടം ഭയന്നാണ് കാവ്യയും ദിലീപും ചടങ്ങിന് പങ്കെടുക്കാതിരുന്നത് എന്ന കിംവദന്തിയുണ്ട്. വിവാഹ വാര്‍ത്ത മറച്ചുവച്ചത് പോലും ആള്‍ക്കൂട്ടത്തെ ഭയന്നാണെന്ന് ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞിരുന്നു.

English summary
Dileep and Kavya Madhavan were reportedly scheduled to make their first public appearance since their wedding in Nov 25. The duo returned to Kerala earlier this month and was supposed to grace the event celebrating Adoor Gopalakrishnan's 50 years in the industry. However, the duo did not show up. Dileep was busy with the shooting of his movie Ramaleela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam