twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ലോകത്തെ ആകുലതകളും ആശങ്കകളും ചൂണ്ടി കാണിച്ച് നായയുടെ ഹൃദയം!

    |

    എവി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന എവി ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    സിനിമ കഴിഞ്ഞു; ഇനി നമുക്ക് സംവിധായകനോട് സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാം? അവതാരക മൈക്ക് താഴെ വെക്കുന്നതിനുമുന്‍പേ മുന്‍പിലിരിക്കുകയായിരുന്ന ഇരുപതിനും ഇരുപത്തഞ്ചിനുമിടയില്‍ പ്രായമുള്ള ഒരു പയ്യന്‍ ഏണീറ്റു നിന്നു. അല്ല, സാറെ അറിയാന്‍ വേണ്ടി ചോദിക്കാണുട്ടോ. സാറ് ഈ സിനിമയിലൂടെ എന്താണ് പറയുവാന്‍ ഉദ്ദേശിച്ചത്.

    വേലൈക്കാരന്‍ ഫഹദ് ഫാസിലോ ശിവകാര്‍ത്തികേയനോ? സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്!!വേലൈക്കാരന്‍ ഫഹദ് ഫാസിലോ ശിവകാര്‍ത്തികേയനോ? സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്!!

    നായയുടെ ഹൃദയം( heart of dog) എന്ന മലയാള സിനിമാ സമകാലീക വിഭാഗത്തിലെ ചലച്ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം കാഴ്ചക്കാരനുമായി വിശേഷങ്ങള്‍ പങ്കുവെച്ച കെ പി ശ്രീകൃഷ്ണനോട് വന്ന ആദ്യത്തെ ചോദ്യമിതായിരുന്നു. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും അടുത്ത ഘട്ടത്തില്‍ സംവിധായകന്‍ ശ്രീകൃഷ്ണന്റെ മറുപടി മറ്റൊരു ചോദ്യമായിരുന്നു.

    സംവിധായകന്‍ പറയുന്നതിങ്ങനെ...

    സംവിധായകന്‍ പറയുന്നതിങ്ങനെ...

    രണ്ട് മണിക്കൂറോളം നിങ്ങള്‍ ഈ സിനിമക്കായി സമര്‍പ്പിച്ചു. എന്തെങ്കിലും ഒരു കാര്യം മനസ്സിലാകാതെ താങ്കള്‍ ഇത്രയും നേരം ഇരിക്കുകയില്ലല്ലോ. താങ്കള്‍ക്ക് എന്താണ് മനസ്സിലായത്. അതൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഒന്നുരണ്ടു മിനിറ്റ് സംവിധായകനും പ്രേക്ഷകനും തമ്മില്‍ എന്താണ് സിനിമ, എന്തിനാണ് സിനിമ എന്നതിനെക്കുറിച്ച് ചെറിയ ചോദ്യവും മറുചോദ്യവുമുണ്ടായി.

    എല്ലാ സിനിമയും മനസിലാകണമെന്നില്ലല്ലോ

    എല്ലാ സിനിമയും മനസിലാകണമെന്നില്ലല്ലോ

    അവസാനം ആ ചെറുപ്പക്കാരന്‍ സമ്മതിച്ചു. എനിക്ക് ഈ സിനിമയില്‍ നിന്ന് ഒന്നും മനസ്സിലായില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും പൂര്‍ണമായി മനസ്സിലാകുന്നില്ലല്ലോ. അതുപോലെ എന്റെ സിനിമയും അങ്ങനെയായിരിക്കാം എന്നു പറഞ്ഞ് അവസാനിപ്പിച്ചു. സമാനമായ രീതിയിലുള്ള പല ചോദ്യങ്ങളും വീണ്ടും ഉന്നയിക്കപ്പെട്ടു. എന്തായാലും മലയാള സമാന്തര സിനിമകള്‍ പരീക്ഷണത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ മാത്രമായി മാറുന്നുണ്ടോയെന്ന ചോദ്യത്തിനാണ് സമകാലീക മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചില ചിത്രങ്ങളൊഴികെയുള്ളവ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.

    സമാന ചോദ്യങ്ങള്‍

    സമാന ചോദ്യങ്ങള്‍


    മുഖ്യധാരയെപ്പോലെ പ്രേക്ഷകനെ കാണിപ്പിക്കുവാന്‍ വേണ്ടിയുള്ള പൊടിക്കൈകള്‍ ഉപയോഗിക്കണമെന്നില്ലെങ്കിലും എത്രത്തോളം ഈ മാധ്യമത്തിലൂടെ തങ്ങള്‍ ഉന്നയിക്കുന്ന ദാര്‍ശനിക പ്രശ്‌നങ്ങള്‍ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുമെന്നതുകൂടി സിനിമാപ്രവര്‍ത്തകര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. സമകാലിക മലയാള വിഭാഗത്തിലെ നായയുടെ ഹൃദയം, അതിശയങ്ങളുടെ വേദനല്‍ തുടങ്ങിയ സിനിമകളെല്ലാം കണ്ടിറങ്ങിയ പല പ്രേക്ഷകരുടെയും ഭാഗത്തുനിന്നുണ്ടായ ചോദ്യങ്ങള്‍ ഇതിനു സമാനമായവയായിരുന്നു.

    നായുടെ ഹൃദയം

    നായുടെ ഹൃദയം


    മിഖായേല്‍ ബുര്‍ഗക്കോവിന്റെ നായയുടെ ഹൃദയം എന്ന നോവലിന്റെ കഥാതന്തുഎടുത്തുകൊണ്ട് സമകാലിക കേരള, ഇന്ത്യന്‍ പശ്ചാത്തലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ലോകത്തെ ആകുലതകളും ആശങ്കകളെയുമെല്ലാം നോക്കിക്കാണുവാനുള്ള ശ്രമമാണ് കെ പി ശ്രീകൃഷ്ണന്റെ നായുടെ ഹൃദയം. നിയതമായ കഥക്ക് പകരം അനേകം കഥാപാത്രങ്ങള്‍ അനേകം സ്ഥലങ്ങളില്‍ നിന്ന് കയറിവരികയാണ് സിനിമ.

    സ്വപ്നങ്ങളെല്ലാം ഇല്ലാതാകുന്നുവെന്ന ആധി

    സ്വപ്നങ്ങളെല്ലാം ഇല്ലാതാകുന്നുവെന്ന ആധി


    നല്ലൊരു മനുഷ്യനെക്കുറിച്ച് നാം ഉണ്ടാക്കിവെച്ചതെല്ലാം നല്ല ഇടതുപക്ഷത്തെക്കുറിച്ചുള്ള നാം ഉണ്ടാക്കിവെച്ച സങ്കല്പങ്ങള്‍ നല്ലൊരു ലോകത്തെക്കുറിച്ച് ഇന്ത്യയെക്കുറിച്ച് കേരളത്തെക്കുറിച്ച് നമ്മുടെ സ്വപ്നങ്ങളെല്ലാം ഇല്ലാതാകുന്നുവെന്ന ആധിയാണ് ഈ ചലച്ചിത്രം. കര്‍ഷകന്‍, കള്ളുചെത്തുകാരന്‍, കള്ളുഷാപ്പുകാരന്‍ തുടങ്ങി വിവിധമേഖലകളില്‍ നിന്നുള്ള തൊഴിലാളികളെന്നു തോന്നിക്കുന്നവരുകൊണ്ട് യഥാര്‍ഥമായി സംസാരിപ്പിക്കുന്നുണ്ട് ഈ ചലച്ചിത്രം. എന്നാല്‍ രണ്ടുമണിക്കൂര്‍ നീണ്ടുപോയ ദൈര്‍ഘ്യമാണ് നല്ലൊരു ശതമാനം പ്രേക്ഷകരുടെയും ക്ഷമ കെടുത്തിയത്. കുറച്ചു ചെറുതാക്കി ചെറുതിന്റെ മനോഹാരിതയിലൂടെ പറഞ്ഞുതീര്‍ക്കാമായിരുന്നെങ്കില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ സിനിമ ആശയക്കുഴപ്പമില്ലാതെ സംവേദിക്കുമായിരുന്നുവെന്ന് തോന്നുന്നു.

     സിനിമയുടെ ദൈര്‍ഘ്യം

    സിനിമയുടെ ദൈര്‍ഘ്യം

    സമകാലിക മലയാള വിഭാഗത്തിലെ തന്നെ അതിശയങ്ങളുടെ വേദനല്‍ എന്ന ചലച്ചിത്രവും സിനിമയുടെ ദൈര്‍ഘ്യം കൊണ്ടാണ് അത് മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ വേണ്ട വിധത്തില്‍ എത്തിക്കുവാന്‍ സാധിക്കാതെ പോയത്. എത്രത്തോളം കാഴ്ചക്കാരന്റെ ശ്രദ്ധ തങ്ങളുടെ കലാസൃഷ്ടിയില്‍ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുമെന്നുള്ളത് ടെക്‌നോളജിയുടെ അതിപ്രസരമുളള ഈ കാലത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നതാണ് സമകാലിക മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സമാന്തര സിനിമാ പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടതെന്നാണ് ഐ എഫ് എഫ്‌കെയിലെ ഈ സെഷനില്‍ പ്രദര്‍ശിപ്പിച്ച പല ചിത്രങ്ങളും ആദ്യകാഴ്ച കഴിയുമ്പോള്‍ കണ്ടിറങ്ങുന്നവന് ചോദിക്കാനുള്ളത്.

    English summary
    Heart of dog movie screened at the 22 nd IFFk
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X