twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    IFFK; സുഡാനിയും ഈമയൗവും തമ്മിലാണ് മത്സരം! മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകള്‍!!

    |

    Recommended Video

    IFFK 2018 റജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ | filmibeat Malayalam

    വീണ്ടുമൊരു ചലച്ചിത്രമേളയ്ക്ക് കൂടി തിരിതെളിയാന്‍ പോവുകയാണ്. ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയാണ് ഡിസംബറില്‍ നടക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം മേള സംബന്ധിച്ച് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ കേരളത്തില്‍ പ്രളയ ദുരന്തം നേരിട്ടതിനാല്‍ ചലച്ചിത്രമേള വേണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

    ഒടുവില്‍ ഏഴ് ദിവസമായി കുറച്ചാണ് ഇത്തവണ മേള നടക്കുന്നത്. സാധാരണയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ലഭിച്ചിട്ടില്ല. ഡെലിഗെറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തുന്നതിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നത്. ചലച്ചിത്ര മേളയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.

    23-ാമത് ഐഎപ്എഫ്‌കെ

    23-ാമത് ഐഎപ്എഫ്‌കെ

    ഡിസംബര്‍ 7 മുതല്‍ 13 വരെയായി നടക്കുന്ന 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ മൂന്ന് സിനിമകള്‍ തെരഞെടുക്കപ്പെട്ടിരിക്കുകയാണ്. പന്ത്രണ്ടോളം സിനിമകള്‍ 'മലയാള സിനിമ ഇന്ന' എന്ന വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ സിബി മലയില്‍ അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍, ഡോ ടി അനിതാ കുമാരി, ഡോ വി മോഹനകൃഷ്ണന്‍, എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇത്തവണ പ്രളയം വന്നതില്‍ ചെലവ് ചുരുക്കിയാണ് മേള നടത്തുന്നത്.

    ചെലവ് ചുരുക്കി

    ചെലവ് ചുരുക്കി

    കഴിഞ്ഞ വര്‍ഷം 6 കോടി 35 ലക്ഷം രൂപ ചെലവിട്ട് നടത്തിയ മേള ഇത്തവണ മൂന്നരക്കോടിയായി ചുരുക്കു. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കില്‍ പാസ് ലഭിക്കും. ഇത്തവണ സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ പോലെ മത്സരവിഭാഗങ്ങളും ഇത്തവണ ഉണ്ടാവും.

    സുഡാനി ഫ്രം നൈജീരിയ

    സുഡാനി ഫ്രം നൈജീരിയ

    ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ ഒന്ന് സുഡാനി ഫ്രം നൈജീരിയയാണ്. സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമ നവാഗതനായ സക്കറിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലപ്പുറത്ത് നടക്കുന്ന സെവന്‍സ് ഫുട്‌ബോളും നൈജീരിയല്‍ നിന്നും കൊണ്ട് വരുന്ന സുഡാനികളുടെ ജീവിതത്തെ ആസ്പദമാക്കിയുമാണ് സിനിമ ഒരുക്കിയത്. ഈ വര്‍ഷം റിലീസിനെത്തിയ കിടിലന്‍ സിനിമകളില്‍ ഒന്നായിരുന്നു സുഡാനി ഫ്രം നൈജീരിയ.

    ഈമയൗ

    ഈമയൗ

    മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സിനിമയാണ് ഈമയൗ. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു അഭിനയിച്ചത്. കടലോര ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ലാറ്റിന്‍ കുടുംബത്തില്‍ നടക്കുന്ന മരണത്തെ ഇതിവൃത്തമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

     പറവ

    പറവ

    'മലയാള സിനിമ ഇന്ന' എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് പറവ. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് കന്നിച്ചിത്രമായ പറവ. സഹസംവിധായകനും സഹനടനുമായി സിനിമയില്‍ സജീവമായി വരുന്നതിനിടെയായിരുന്നു സംവിധാനത്തിലും താരം പരീക്ഷണം നടത്തിയത്. 2017 സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ പറവ തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. മട്ടാഞ്ചേരികാരുടെ പ്രധാന വിനോദമായ പറവ കളിയെ ആസ്പദമാക്കിയായിരുന്നു സിനിമയുടെ കഥ ഒരുക്കിയത്. അമല്‍ ഷാ, ഗോവിന്ദ് എന്നീ കുട്ടിതാരങ്ങളായിരുന്നു സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. ഇവര്‍ക്കൊപ്പം ഷെയിന്‍ നീഗം, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ശ്രിന്ദ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലായിരുന്നു സിനിമയിലഭിനയിച്ചത്.

     മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    ഓത്ത് (പികെ ബിജുക്കൂട്ടന്‍), ഭയാനകം (ജയരാജ്), ഉടലാഴം (ഉണ്ണികൃഷ്ണന്‍ ആവള), മായാനദി (ആഷിക് അബു), ബിലാത്തിക്കുഴല്‍ (വിനു എകെ), പ്രതിഭാസം (വിപിന്‍ വിജയ്), ഈട (ബി അജിത്ത് കുമാര്‍), കോട്ടയം (ബിനു ഭാസ്‌കര്‍), Humans of someone (സുമേഷ് ലാല്‍), Sleepless Yours (ഗൗതം സൂര്യ), Ave Maria (വിപിന്‍ രാധാകൃഷ്ണന്‍) എന്നിങ്ങനെ പറവ അടക്കം 'മലയാള സിനിമ ഇന്ന' എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സിനിമകള്‍ ഇതൊക്കെയാണ്.

    English summary
    iffk-2018-12-movies-selected
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X