ലോക സിനിമ ഒരാഴ്ച തിരുവനന്തപുരത്ത്

By Soorya Chandran

തിരുവനന്തപുരം: ലോക സിനിമയുടെ കാഴ്ചകള്‍ ഇനി ഒരാഴ്ചത്തേക്ക് തിരുവനനതപുരം നഗരത്തിലായിരിക്കും. സിനിമയുടെ ഉത്സവമായ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 6 ന് തിരുവനന്തപുരത്ത് തുടക്കം. സിനിമയെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ ഭാഷയും ദേശവും ജാതിയും മതവും മറന്ന് ചലച്ചിത്രോത്സവ നഗരിത്തില്‍ ഒത്തു ചേരുകയാണ്.

18-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിക്കുന്നത്. മെക്‌സിക്കന്‍ സിനിമയായ സോ മച്ച് വാട്ടര്‍ ആണ് ഇത്തവണത്തെ മേളയുടെ ആദ്യത്തെ പ്രദര്‍ശന ചിത്രം. ഒമ്പതിനായിരത്തോളം ഡെലിഗേറ്റുകളാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നാണ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തുക.

IFFK

എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 12 തീയ്യേറ്ററുകളാണ് മേളക്കായി സജ്ജമാക്കിയിട്ടുള്ളത്. കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപദ്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, അജന്ത എന്നിവിടങ്ങളിലും നിശാഗന്ധി ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തിലും ആണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

ലോക പ്രശസ്ത കൊറിയന്‍ സംവ്ധായകനായ കിം കി ഡൂക് ആണ് ഇത്തവണത്തെ മേളയിലെ മുഖ്യാതിഥി. രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന സമഗ്ര സംഭാവന പുരസ്‌കാരം ഇത്തവണ നല്‍കുന്നുണ്ട്. സ്പാനിഷ് സംവിധായകനായ കാര്‍ലോ സോറക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം.

14 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഉള്ളത്. മലയാളത്തില്‍ നിന്ന് '1001 ചോദ്യങ്ങള്‍', 'കളിയച്ഛന്‍' എന്നീ മലയാള സിനിമകളും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 13 നാണ് മേള സമാപിക്കുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X