For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചലച്ചിത്രമേള, പ്രേക്ഷകപുരസ്‌കാരം ഷട്ടറിന്

By Ravi Nath
|

Shutter
17ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീഴുമ്പോള്‍ അംഗീകാരങ്ങള്‍ ഇങ്ങനെ. സുവര്‍ണ്ണചകോരം ഫിലിപ്പൈന്‍സ് ചിത്രമായ സ്‌റാ നിനയ്ക്ക്, സംവിധാനം ഇമ്മാന്വല്‍ ക്വയ്‌ന്റോ പാലോ. രജതചകോരം ഇന്ത്യന്‍ സിനിമക്ക് നിഥിന്‍ കക്കറിന്റെ ഫിലിമിസ്ഥാന്‍, മികച്ച സംവിധായകനുള്ള രജതചകോരം ഇവാന്‍സ് വുമണ്‍ എന്ന ചിത്രത്തിന്റെ സംവിധായിക ഫ്രാന്‍സിസ്‌ക സില്‍വക്ക്. ഫിപ്രസി പുരസ്‌കാരം അല്‍ജീറിയന്‍ ചിത്രമായ ദി റിപ്പന്റന്റിന്, സംവിധാനം മെര്‍സാക് അലൌചേ. ഫിപ്രസിയുടെ മലയാളചിത്രത്തിനുള്ള പുരസ്‌ക്കാരം ഡോ. ഗോപിനാഥിന്റെ ഇത്രമാത്രം നേടി, പ്രേക്ഷക പുരസ്‌കാരം ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന മലയാളചിത്രത്തിന്. മനോജ് കാനയുടെ ചായില്യത്തിന് മീരാനായര്‍ നല്‍കുന്ന ഹസ്സന്‍കുട്ടി പുരസ്‌ക്കാരം, നെറ്റ് പാക്ക് അവാര്‍ഡുകള്‍ മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐഡിക്കും അരുണ്‍ അരവിന്ദിന്റെ ഈ അടുത്തകാലത്തിനും മികച്ച അംഗീകാരങ്ങള്‍ നേടികൊണ്ട് മേളയില്‍ മലയാളവും മികച്ചു നിന്നു. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ മന്ത്രി കെ.സി ജോസഫ് അദ്ധ്യക്ഷനായിരുന്നു ഉമ്മന്‍ചാണ്ടി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു.

ആര്‍ട്ടിസ്‌റിക് ഡയറക്ടര്‍ ബീന പോള്‍ വേണുഗോപാല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിറഞ്ഞു കവിഞ്ഞ സദസിനു മുമ്പില്‍ പുതിയ ചില വാഗ്ദാനങ്ങള്‍ വെക്കാനും സ്വാഗതം ആശംസിച്ച മന്ത്രി ഗണേഷ് കുമാര്‍ മറന്നില്ല. തിരുവനന്തപുരത്തെ കഴിഞ്ഞ ഒരാഴ്ചയായി വിജയകരമായി നടന്നു കൊണ്ടിരുന്ന ചലച്ചിത്രമേളയെ കുറിച്ച് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആരോപണങ്ങളെല്ലാം അസ്ഥാനത്തായി. ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം, സിനിമകളുടെ സെലക്ഷന്‍, പ്രൊജക്ഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വളരെ സിസ്‌റമറ്റിക്കായി പ്രവര്‍ത്തിച്ച മേളയില്‍ ചില്ലറ പരാതികളുണ്ടായെങ്കിലും പൊതുവെ സിനിമാസ്വാദകരായ ഡെലിഗേറ്റുകള്‍ സംതൃപ്തരാണ്. ഓപ്പണ്‍ ഫോറം നിര്‍ത്തലാക്കിയത്, ഷെഡ്യൂള്‍ മാറ്റം എല്ലാ ഡെലിഗേറ്റുകളേയും മെസ്സേജുകളിലൂടെ അറിയിക്കാന്‍ സാധിക്കാതെ വന്നത്, പ്രതിനിധികള്‍ ഇടിച്ചു കയറുന്ന സിനിമകളുടെ പ്രദര്‍ശനത്തിന് സീറ്റുകള്‍ കുറഞ്ഞ തിയറ്റര്‍ തിരഞ്ഞെടുത്തത്. പെട്ടെന്ന് പ്രദര്‍ശന തിയേറ്റര്‍ മാറ്റുന്നത്, മിഡ് നൈറ്റ് ചില്‍ഡ്രന്‍ ഒറ്റ പ്രദര്‍ശനംകൊണ്ട് വിവാദമായതും പുനഃപ്രദര്‍ശനം നടത്താതിരുന്നത്. മേളയില്‍ അനുമതി നിഷേധിച്ച പപ്പിലിയോ ബുദ്ധയുടെ സമാന്തരപ്രദര്‍ശനം തടഞ്ഞത് തുടങ്ങിയ കാര്യങ്ങളില്‍ പ്രതിനിധികളില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുളവാക്കിയ കാര്യങ്ങളാണ്.

പ്രദര്‍ശനം തുടങ്ങുന്നതിന് പത്തുമിനിട്ട് മുമ്പേ മാത്രമേ പ്രതിനിധികളെ തിയറ്ററിലേക്ക് കടത്തിവിടൂ എന്ന് അറിയിച്ചെങ്കിലും പല തിയറ്ററിലും പ്രതിനിധികളില്‍ നല്ല പങ്കും നേരത്തെ സ്ഥലം പിടിക്കുന്നു. ക്യൂവില്‍ ഏറെനേരം കാത്തുനിന്ന് ഇടിച്ചു കയറി അകത്തു ചെല്ലുമ്പോള്‍ നിരാശപ്പെടേണ്ടിവന്ന പലര്‍ക്കും മറ്റ് തിയറ്ററുകളിലും സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥവന്നു. ഒരു പ്രദര്‍ശനം കഴിഞ്ഞ് തിയറ്റര്‍ വിട്ടുപോകാതെ അടുത്ത സിനിമയ്ക്കു അവിടെതന്നെയിരുന്നതും പ്രതിനിധികള്‍ നിസ്സഹകരണം കാണിച്ചത് പലര്‍ക്കും ബുദ്ധിമുട്ടായി. കിംക്കിഡുക്കിന്റെ പിയാത്തയ്ക്ക് സീറ്റ് വില്‍പന നടത്തിയ വിരുതന്‍മാരും പ്രതിനിധികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ നല്ലൊരുശതമാനം സിനിമകളും നിലവാരം പുലര്‍ത്തിയവയായിരുന്നു.

സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ 24 എണ്ണമായിരുന്നു ഇത്തവണ. മത്സരചിത്രങ്ങളില്‍ സംവിധായികമാരുടെ ചിത്രങ്ങള്‍ മികച്ചനിലവാരം കാഴ്ചവെച്ചു, ചിലിയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌ക സില്‍വയുടെ ഇവാന്‍സ് വുമന്‍, ലൂക്ക കരിറാസിന്റെ മെക്‌സിക്കന്‍ ചിത്രമായ നോസ് വെമോസ് പപ്പ, അള്‍ജീരിയന്‍ ചിത്രമായ യെമ, ദി റിപ്പന്റന്റ്െ, ഇന്ത്യന്‍ ചിത്രങ്ങളായ നിതിന്‍ കക്കറിന്റെ ഫിലിമിസ്താന്‍ മലയാളിയായ കമലിന്റെ ഐഡി എന്ന ഹിന്ദിചിത്ര ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന മലയാളചിത്രം എന്നിവ മികച്ച മത്സര ചിത്രങ്ങളായിരുന്നു. ഫിലിമിസ്താന്‍ കണ്ടിറങ്ങിയ പ്രേക്ഷകര്‍ സംവിധായകനായ നിതിന്‍ കക്കറിനെ തോളിലേറ്റിയാണ് ശ്രീ പത്മനാഭ തിയറ്ററിനുപുറത്തേക്ക് കൊണ്ടുവന്നത്.

മേളയിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത കൈരളി, ശ്രീ, നിള, കലാഭവന്‍ തിയറ്ററുകളുടെ ഹൈടെക് സൗകര്യങ്ങളായിരുന്നു. ഇന്ത്യയിലെ മികച്ച നഗരങ്ങളിലെ തിയറ്റുകളോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ മിനുക്കിയെടുത്തത് അഭിനന്ദനീയമാണ്. നാലരക്കോടിയോളം രൂപ മുടക്കി നാലു മാസത്തിനുള്ളില്‍ തിയറ്ററുകള്‍ രൂപമാറ്റം കൈവരിച്ചതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും മന്ത്രി ഗണേഷ് കുമാറിന് അവകാശപ്പെട്ടതാണ്. 2കെ ഡിജിററല്‍ സിസ്‌റം, സില്‍വര്‍ സ്‌ക്രീന്‍, 7.1 സൌണ്ട് സിസ്‌റം, നവീകരിച്ച എ.സി സിസ്‌റം, സുഖപ്രദമായ പുഷ്ബാക്ക് സീറ്റുള്‍, സി.സി.ടിവിയുടെ സുരക്ഷാസംവിധാനങ്ങള്‍, ആധുനിക ടോയ്‌ലററുകള്‍ തുടങ്ങി ആരേയും ആകര്‍ഷിക്കുന്ന തിയേറ്ററുകള്‍ നടപ്പിലാക്കി സ്വകാര്യ തിയറററുകളെ പിന്തള്ളിയിരിക്കയാണ് സര്‍ക്കാര്‍ സംവിധാനം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പതിവുപോലെ പ്രഹസനമാവുകയും ചെയ്യുന്ന ഇവിടെ മന്ത്രി പുതിയ മാതൃക കാട്ടിയിരിക്കയാണ്. കേരത്തിലെ മുഴുവന്‍ തിയറ്ററുകളും താമസം വിനാ ഈ രീതിയില്ക്ക് മാറ്റി എടുക്കേണ്ടത് അത്യാവശ്യമാണ്.

English summary
The 17th edition of International Film Festival of Kerala drew to a close.The Audience Prize Rajata Chakoram was given to Shutter directed by Joy Mathew which was rated as best by delegates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more