»   » മേളയുടെ കൊടിയിറങ്ങുമ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്പന്ദനങ്ങളുമായി ഇന്‍സിറിയയും ദി ഇന്‍സള്‍ട്ടും

മേളയുടെ കൊടിയിറങ്ങുമ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്പന്ദനങ്ങളുമായി ഇന്‍സിറിയയും ദി ഇന്‍സള്‍ട്ടും

Posted By:
Subscribe to Filmibeat Malayalam

എവി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന എവി ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്പന്ദനങ്ങളായിരുന്നു ലെബനീസ് ചലച്ചിത്രമായ ദി ഇന്‍സള്‍ട്ടിലൂടെയും ഇന്‍ സിറിയ അഥവാ ഇന്‍സിറിയേറ്റിലൂടെയും സ്‌ക്രീനില്‍ തെളിഞ്ഞത്. ഒന്ന് രണ്ട് സമുദായങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കം ഒരു രാജ്യത്തെ ആഭ്യന്തര സംഘര്‍ഷത്തിന്റെ വക്കിലേക്ക് വരെ എത്തിക്കുന്നതാണ് ദി ഇന്‍സള്‍ട്ടെങ്കില്‍, സിറിയയിലെ ദമാസ്‌കസില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സമയത്ത് ഒരു ഫ്‌ളാറ്റില്‍ കുടുങ്ങിപ്പോകുന്ന കുടുംബനാഥയായ ഊംയസാന്‍ എന്ന സ്ത്രീ കലാപകാരികളില്‍ നിന്നും തന്റെ കുടുംബത്തെ അപകടങ്ങളില്‍പ്പെടാതെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണ്. ഇവരുടെ കുടുംബത്തോടൊപ്പം മറ്റു ചിലര്‍കൂടി ഇവരുടെ ഫ്‌ളാറ്റില്‍ അകപ്പെടുന്നുണ്ട്.

ഷാജി പാപ്പന്റെ ആ ലുക്കിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി ജയസൂര്യ, അടുത്ത ട്രെന്‍ഡ് ഇതായിരിക്കും!

ഇതില്‍പ്പെട്ട ഹലീമ എന്ന യുവതി കലാപകാരികള്‍ വീട്ടിലേക്ക് വരുമ്പോള്‍, എല്ലാവരെയും അടുക്കളയിലാക്കി അവരെ നേരിടുവാന്‍ ഒരുങ്ങുന്നു. എന്നാല്‍ അവരുടെ സംഘത്തലവന്‍ ഇവരെ ലൈംഗികമായി ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇടയ്ക്ക് ഹലീമയുടെ കുട്ടി ഉണര്‍ന്നതിനാല്‍ ഇവരെ ക്രൂരമായ മര്‍ദിച്ചുകടന്നുപോകുകയാണ്.

യുദ്ധം, ആഭ്യന്തരസംഘര്‍ഷങ്ങള്‍, കലാപങ്ങള്‍

യുദ്ധം, ആഭ്യന്തരസംഘര്‍ഷങ്ങള്‍, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം സമൂഹത്തില്‍ ഏറ്റവുംകൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് എന്നും സ്ത്രീകളെയുംകുട്ടികളെയുമാണെന്നത് പല പഠനങ്ങളും ലോകമൊന്നാകെ കണ്ടെത്തിയതാണ്. സിറിയയിലുണ്ടായ ആഭ്യന്തരസംഘര്‍ഷവും കലാപവും സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും ദോഷകരമായി ബാധിച്ചതെന്ന യാഥാര്‍ഥ്യത്തെയാണ് ഈ ചലച്ചിത്രം അടിവരയിടുന്നത്.

ഇന്‍ സിറിയ

ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവലിലെ പ്രേക്ഷക പുരസ്‌ക്കാരം നേടിയ ചലച്ചിത്രമാണ് ഇന്‍ സിറിയേറ്റ് അഥവാ ഇന്‍ സിറിയ. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണ് ഫലസ്തീനികള്‍. ലെബനീസ് ക്രിസ്ത്യാനിയായ ടോണിയുടെയും ലെബനനില്‍ ജോലി ചെയ്യുന്ന ഫലസ്തീന്‍ അഭയാര്‍ഥിയായ യാസീറിന്റെയും കഥയാണിത്.

രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്നം

ഇവര്‍ തമ്മിലുളള വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കോടതിയിലെത്തുകയും അത് വ്യക്തിപരമായ ഒരു പ്രശ്‌നത്തിനപ്പുറം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള, രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഒരു സാമൂഹ്യ പ്രശ്‌നത്തിലേക്കെത്തുന്നു. അതിനപ്പുറം അറബ് ലോകത്തൊന്നാകെ വ്യാപിച്ചുകിടക്കുന്ന പാലസ്തീനികളും അതാത് നാടുകളിലെ തദ്ദേശീയരും തമ്മിലുള്ള ഏറ്റക്കുറച്ചിലേക്കും വലുപ്പചെറുപ്പത്തിലേക്കും എത്തുന്നു.

പാലസ്തീന്‍ കഥാപാത്രങ്ങള്‍ പങ്കുവെക്കുന്ന വേദന

സ്വന്തമായി ഒരു അസ്തിത്വമില്ലാത്തവര്‍ എന്ന തദ്ദേശീയരില്‍ നിന്നുള്ള അവഗണന എന്ന അറേബ്യന്‍ സിനിമകളിലെ പാലസ്തീന്‍ കഥാപാത്രങ്ങള്‍ പങ്കുവെക്കുന്ന വേദന തന്നെയാണ് പാലസ്തീന്‍ നടനായ കമല്‍ എല്‍ ബാഷയും ഈ സിനിമയില്‍ പങ്കുവെക്കുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടനുള്ള വോള്‍ പി കപ്പാണ് കമലിന് ഈ കഥാപാത്രത്തെ മനോഹരമാക്കിയതിന് ലഭിച്ചത്. എന്നാല്‍ സംഘര്‍ഷത്തിനിടയിലും യാസീറും ടോണിയും തമ്മില്‍ അവസാനം തങ്ങളെ സ്വയം തിരിച്ചറിയുന്നുവെന്നുള്ളതാണ് ഈ സിനിമ സമാന്തരമായി കാണിക്കുന്ന സന്ദേശം.

വാജീബ്

മത്സരവിഭാഗത്തില്‍ തന്നെയുള്ള വാജീബാണ് അറേബ്യന്‍ ഉപഭൂഖത്തിലെ ജീവിതങ്ങളുടെ സ്പന്ദനം അയവിറക്കുന്ന മറ്റൊരു സിനിമ. പാലസ്തീന്‍ ക്രിസ്ത്യാനിയായ അബുഷാദി നസ്രേതിലാണ് താമസിക്കുന്നത്. മകളുടെ വിവാഹം ക്ഷണിക്കുവാനായി പാരമ്പര്യ പാലസ്തീന്‍ ആചാരമനുസരിച്ച് മകന്റെ കൂടെ തങ്ങളുടെ പഴയ ബന്ധുക്കളുടെയടുത്തെല്ലാം പോകുകയാണ് ഈ യാത്രയിലാണ് ഫലസ്തീന്‍ ക്രിസ്ത്യന്‍ സമുദായത്തിനു തന്നെ തന്റെ രാജ്യത്തെക്കുറിച്ചും ജൂത സമുദായത്തെക്കുറിച്ചും മറ്റുമെല്ലാമുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പുറത്തുവരുന്നത്.

സിനിമയെ മനോഹരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്


ഇതാണ് ഈ സിനിമയെ മനോഹരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനോട് താല്പര്യമുള്ള ആളാണ് അബുഷാദിയുടെ മകന്‍. എന്നാല്‍ പിതാവ് ഇതിനെ പൂര്‍ണമായി അംഗീകരിക്കാത്ത വ്യക്തിയാണ്. പാലസ്തീന്‍ പ്രശ്‌നമെന്നത് ഒരു മുസ്‌ലിം- ജൂത സമുദായങ്ങള്‍ തമ്മിലുള്ള വിഷയമെന്നതിനപ്പുറമാണെന്ന കാഴ്ചയിലേക്കാണ് ഈ സിനിമ കൂട്ടിക്കൊണ്ടുപോകുന്നത്.

വൈറ്റ് ബ്രിഡ്ജ്

വൈറ്റ് ബ്രിഡ്ജ് അടക്കമുള്ള ഇറാന്‍ സിനിമകളും ഈജിപ്ഷ്യന്‍ സിനിമകളും ഇതേപോലെ അറേബ്യന്‍ കാഴ്ചകളിലൂടെ അവിടത്തെ മനുഷ്യവേദനകളെയും സമൂഹങ്ങള്‍ തമ്മിലുള്ള അന്തരങ്ങളെയുംകുറിച്ചുള്ള വേറിട്ട കാഴ്ചകളായി മാറിയിരുന്നു. ഇരുപത്തി രണ്ടാമത് മേളക്ക് സമാപനമാകുമ്പോള്‍, ഈ മേളയുടെമാത്രം അടയാളപ്പെടുത്തലായി ഈ അറേബ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സിനിമകളായിരിക്കും അടയാളപ്പെടുത്തുക.

English summary
IFFK total round up review story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X