»   » ജെഎന്‍യു, രോഹിത് വെമുല: കേന്ദ്രം തടഞ്ഞ ഡോക്യുമെന്ററികള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു

ജെഎന്‍യു, രോഹിത് വെമുല: കേന്ദ്രം തടഞ്ഞ ഡോക്യുമെന്ററികള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം നടന്ന മൂന്നു ഡോക്യുമെന്‍ററികളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ശക്തനായ പ്രയോക്താവ് കെ.ജി. ജോര്‍ജിന്‍െറ ചലച്ചിത്രജീവിതത്തെ സമഗ്രമായി അവതരിപ്പിച്ചുകൊണ്ട് ലിജിന്‍ ജോസും ഷാഹിന കെ.റഫീക്കും ചേര്‍ന്നു സംവിധാനം ചെയ്ത 'എയ്റ്റ് ആന്‍റ് എ ഹാഫ് ഇന്‍റര്‍കട്ട്സ്’ : ലൈഫ് ആന്‍റ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്’ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ വര്‍ഷം ഈ ഡോക്യുമെന്‍ററി ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സ്വന്തം ജീവിതത്തോട് അങ്ങേയറ്റം സത്യസന്ധമായ ജോര്‍ജിന്‍െറ തുറന്നുപറച്ചിലുകളാണ് ഈ ഡോക്യുമെന്‍ററിയെ വിസ്മയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാക്കുന്നത്. എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, ഗീതു മോഹന്‍ദാസ്, ടി.വി ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ഡോക്യൂമെന്‍്ററിയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

march

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കാത്തു ലുക്കോസ് സംവിധാനം ചെയ്ത 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവഗതികളെ ആധാരമാക്കി രാമചന്ദ്ര പി.എന്‍ സംവിധാനം ചെയ്ത 'ദ അണ്‍ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നിവയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റ് രണ്ട് ഡോക്യുമെന്‍ററികള്‍. കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയം ഇവയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രാദേശിക മേളയുടെ ഭാഗമായി ഈ രണ്ടു ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിച്ചത്.
പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

English summary
JNU,Rohith Vemula; doccumentaries banned by central government was screened in mini iffk kozhikode

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam