twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂത ചരിത്രം തേടി ശവക്കല്ലറകളില്‍ നിന്ന് ശവകല്ലറകളിലേക്ക് സഞ്ചരിച്ച ആരോണ്‍, കറുത്ത ജൂതന്‍ റിവ്യൂ!

    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    കോഴിക്കോട് പലസ്തീനിനടുത്ത് കുടിയിരുത്തുന്നതുവരെ സ്വന്തമായി ഒരു പിടി മണ്ണ് എന്നതിനു വേണ്ടി അലയുകയായിരുന്നു ജൂതന്മാര്‍' ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിന്നി ചിതറി കിടന്നിരുന്ന ഈ സമുദായത്തിന്റെ കേരളീയ കാഴ്ചയിലൂടെ ഇവരുടെ സമുദായത്തിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള ശ്രമമാണ് കറുത്തജൂതന്‍ എന്ന ദേശീയ പുരസ്‌ക്കാര ജേതാവായ പ്രമുഖ മലയാള നടന്‍ സലീം കുമാറിന്റെ പുതിയ ചലച്ചിത്രം.

    മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് രജിഷ ഇവര്‍ക്ക് കിട്ടിയ പരിഗണന സുരഭിയ്ക്ക് കിട്ടാത്തത് എന്ത് കൊണ്ടാണ്മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് രജിഷ ഇവര്‍ക്ക് കിട്ടിയ പരിഗണന സുരഭിയ്ക്ക് കിട്ടാത്തത് എന്ത് കൊണ്ടാണ്

    ഈ പ്രാവശ്യത്തെ ഐ എഫ് എഫ് കെയിലെ ആദ്യ മലയാള ചിത്രമായാണ് കറുത്ത ജൂതന്‍ പ്രദര്‍ശിപ്പിച്ചത്. മലയാള പ്രേക്ഷകരോടൊപ്പം ധാരാളം വിദേശ പ്രതിനിധികളും ഈ സിനിമ കാണുവാന്‍ എത്തിയിരുന്നു. ജൂത ചരിത്രം തേടി ശവക്കല്ലറകളില്‍ നിന്ന് ശവകല്ലറകളിലേക്ക് സഞ്ചരിച്ച ആരോണ്‍ എല്യാഹൂ എന്ന മാളക്കാരനായ ജൂതന്റെ കഥയാണിത്. സ്വന്തം മാതാവിനെയും സഹോദരിയെയും വെടിഞ്ഞ് സ്വന്തം സമുദായത്തിന്റെ ചരിത്രം തേടിപ്പോയ ഇയാള്‍ക്ക്, പിന്നീട് നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ താന്‍ ജൂതനാണെന്നത് പോലും തെളിയിക്കേണ്ട അവസ്ഥയാണ് വന്നു പെടുന്നത്.

    karutha-joothan

    വ്യത്യസ്തമായ കഥയോടൊപ്പം അനേകം രാഷ്ട്രീയ സൂചനകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് കറുത്ത ജൂതനെ ഏറെ വ്യത്യസ്തമാക്കുന്നത്. ജൂത മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ ഒരു ശത്രുത നില നില്ക്കുന്നുണ്ടെന്നത് കൊണ്ടു തന്നെ ഈ സിനിമയില്‍ സലീം കുമാറിന്റെ ജൂത കഥാപാത്രത്തെ അവസാനം വരെ പിന്താങ്ങുന്ന കഥാപാത്രം സുബീഷ് സുധിയുടെ ബീരാന്‍ കുഞ്ഞാണ്.

    മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!

    ആരോണ്‍ മരണപ്പെട്ട് ഖബറടക്കുവാന്‍ പോലും ആരുമില്ലാത്തപ്പോള്‍ ബീരാന്‍ കുഞ്ഞാണ് അത് പോലും ചെയ്യുന്നത്. ഇതു പോലെ പല സമകാലീക രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കൂടി പല സന്ദര്‍ഭത്തിലും ക്യാമറ സഞ്ചരിക്കുന്നുവെന്നതുകൂടി ഈ ചലച്ചിത്രത്തെ വേറിട്ടൊരനുഭവമാക്കുകയാണ്. പ്രമേയത്തിന് അന്തര്‍ദേശീയ മാനം കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ഈ ചിത്രത്തിന്റെ ശ്രീജിത്ത് വിജയന്റെ ക്യാമറാ വര്‍ക്കുകള്‍ ഏറെ പ്രശംസനീയമാണ്.

    English summary
    Karutha Joothan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X