»   » കാഴ്ചയുടെ വസന്തത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും

കാഴ്ചയുടെ വസന്തത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും

Posted By:
Subscribe to Filmibeat Malayalam

 കേരളത്തിന്റെ 17ാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കും. മന്ത്രി കെ.ബി. ഗണേഷ് കമാര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മലയാളത്തിന്റെ സുപ്പര്‍ താരം മോഹന്‍ ലാല്‍, വിശ്വപ്രസിദ്ധസംവിധായകനും മല്‍സരവിഭാഗം ജൂറിചെയര്‍മാനുമായ പോള്‍കോക്‌സ് എന്നവരുടെ മഹനീയ സാന്നിദ്ധ്യമുണ്ടാവും.

IFFK

ഭാഷയ്ക്കും വേഷത്തിനുമപ്പുറം നാട്ടതിര്‍ത്തികള്‍ കടന്ന് വിശ്വസംസ്‌ക്കാരത്തിന്റെ കാഴ്ചപ്പുറങ്ങള്‍ തേടിയെത്തുന്ന ഏഴായിരത്തില്‍പ്പരം സിനിമാതീര്‍ത്ഥാടകര്‍ ഇനി ഏഴുനാള്‍ അനന്തപുരിയില്‍ മികവില്‍ മികച്ചസിനിമകള്‍ തേടി ഓടിനടക്കും. വിഖ്യാതചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ 'ദ റിംഗ്' എന്ന നിശബ്ദചിത്രമാണ് ഉദ്ഘാടനചിത്രമായി ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യനിശബ്ദചിത്രമായ ബാലന്റെ 75ാം വാര്‍ഷികവേളയില്‍ പ്രസ്തുത ചിത്രത്തോടുള്ള ബഹുമാനാര്‍ത്ഥം കൂടിയാണ് നിശബ്ദചിത്രം ഉദ്ഘാടനത്തിനു കണ്ടെത്തിയത്.

ലണ്ടനില്‍ നിന്നെത്തുന്ന കലാകാരന്‍മാര്‍ നിശബ്ദചിത്രത്തിന്റെ കാലഘട്ടത്തെ പുനര്‍ജനിപ്പിക്കുന്നവിധം പാശ്ചാത്തലസംഗീതമൊരുക്കി വിസ്മയംതീര്‍ക്കും. 16 വിഭാഗങ്ങളിലായി 54 രാജ്യങ്ങളില്‍നന്ന് 198 ചിത്രങ്ങളാണ് മേളയിലെത്തുന്നത്. 24 വനിതാ  സംവിധായകരുടെ ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നത് വലിയപ്രത്യേകതയാണ്. സുവര്‍ണ്ണചകോരം ലഭിക്കുന്ന മല്‍സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇതിലുള്‍പ്പെട്ട 4 ഇന്ത്യന്‍ ചിത്രങ്ങളില്‍ 2 എണ്ണം മലയാളത്തില്‍ നിന്നാണ്. നിതിന്‍ കക്കറിന്റെ ഫിലിമിസ്ഥാന്‍, മലയാളിയായ കമലിന്റെ ഹിന്ദിചിത്രം ഐ.ഡി, ടി.വി. ചന്ദ്‌ന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് മറ്റ് വിദേശചിത്രങ്ങളോട് മാറ്റുരയ്ക്കാനായി മല്‍സരവിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

സുവര്‍ണ്ണചകോരം ലഭിക്കുന്നചിത്രത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുംകൂടി അവകാശപ്പെട്ടതാണീ സമ്മാനതുക. രജതചകോരം, ഫിപ്രസി പുരസ്‌ക്കാരം, മീരാനായര്‍ ഏര്‍പ്പെുത്തിയ ഹസ്സന്‍ കുട്ടി പുരസ്‌ക്കാരം എന്നിവയാണ് മറ്റ് പ്രധാന അവാര്‍ഡുകള്‍. ഇന്ത്യന്‍ സിനിമയുടെ നൂറാംവാര്‍ഷികം, ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ക്രിസ് മാര്‍ക്കര്‍, ജാപ്പാനീസ് സംവിധായകന്‍ കാനേഷിന്റോ, മണ്‍മറഞ്ഞ ഇന്ത്യന്‍, മലയാളസിനിമയിലെ പ്രശസ്തരായ അശോക് മേത്ത, ബോംബെ രവി, തിലകന്‍, നവോദയ അപ്പച്ചന്‍, ടി. ദാമോദരന്‍, സി.പി.പദ്മകുമാര്‍, ജോസ് പ്രകാശ്, വിന്ധ്യന്‍, ടി.എ. ഷാഹിദ്, നടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം എന്നിവ അനുസ്മരിച്ചുകൊണ്ടുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോള്‍ കോക്‌സ്, അലന്‍ റെനെ, അകിര കുറസോവ, ലാര്‍സ് വോണ്‍ട്രയര്‍, മൈക്കല്‍ ഹനാകേ, ബെര്‍ണ്ണാഡോ ബെര്‍ട്ട്‌ലൂച്ചി, അബ്ബാസ് കരിസ്താമി, റൌള്‍ റൂയിസ്, കിംകിഡുക്ക്, ദീപ മേത്ത തുടങ്ങി പ്രഗല്‍ഭരുടെ ചിത്രങ്ങള്‍ കൊണ്ട് ഗോവന്‍ മേളയേക്കാള്‍ സമ്പന്നമാകും തിരുവന്തപുരം ചലച്ചിത്രമേള എന്ന പ്രതീക്ഷപ്രതിനിധികള്‍ക്ക് ആവേശം പകരുന്നതാണ്. സല്‍മാന്‍ റുഷ്ദിയുടെ മിഡ് നൈറ്റ് ചില്‍ഡ്രനെ അതികരിച്ച് ഇന്ത്യന്‍ സംവിധായിക ദീപ മേത്ത അതേപേരില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കൂടിയാണ് തിരുവനന്തപുരത്തുനടക്കുന്നത്.

ഇത്തവണ സംഘാടകരംഗത്ത് കുറെ അഴിച്ചുപണികള്‍ നടത്തിയാണ് മേള ഒരുങ്ങുന്നത്. വര്‍ഷങ്ങളായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം നടത്തിയിരുന്നത് ഒപ്പം ഒപ്പണ്‍ ഫോറത്തിന്റെ നടത്തിപ്പും. ഒപ്പണ്‍ ഫോറം നിര്‍ത്തലാക്കുകയും ഡെലിഗേറ്റ് പാസ് ബാങ്ക് കൌണ്ടര്‍ വഴിയാക്കുകയും ഡെലിഗേറ്റ് കിറ്റ് വിതരണം കലാഭവനില്‍ നിന്ന് ടാഗോര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തിരിക്കയാണ്. ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചും തിയറ്ററുകളുടെ എണ്ണം കട്ടിയും പരമാവധി സൌകര്യപ്രദമായരീതിയില്‍ സിനിമകാണാനുള്ള അവസരം ഇത്തവണ ഉണ്ടാകും.

കൈരളി, ശ്രീ, നിള എന്നിങ്ങനെ 3 തിയറ്ററുകള്‍ കൈരളി കോപ്‌ളക്‌സിലും മറ്റ് 9 തിയറ്ററുകള്‍ പുറത്തുമായി ഇരുനൂറോളം സിനിമകളുടെ പ്രദര്‍ശനാര്‍ത്ഥം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം വൈകിട്ടാണെങ്കിലും ചിത്രങ്ങളുടെ പ്രദര്‍ശനം കാലത്ത് എട്ടരമുതല്‍ ആരംഭിച്ചുകഴിഞ്ഞു.

English summary
The 17th edition of the International Film Festival of Kerala (IFFK) will get underway here on Friday with Chief Minister Oommen Chandy inagurating the eight-day movie extravaganza.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam