»   » പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള: സമാന്തര സിനിമയുടെ വര്‍ത്തമാനവുമായി മലയാള സിനിമ ഇന്ന് വിഭാഗം

പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള: സമാന്തര സിനിമയുടെ വര്‍ത്തമാനവുമായി മലയാള സിനിമ ഇന്ന് വിഭാഗം

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിലെ മലയാള സിനിമ ഇന്ന് എന്ന വിഭാഗം മലയാള സിനിമയിലെ സമാന്തര കാല്‍വെയ്പുകള്‍ വെള്ളിത്തിരയിലെത്തിക്കുന്നു. സ്വതന്ത്ര സമാന്തര സിനിമയുടെ കാലത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത് എന്ന് അടിവരയിട്ടു പറയുന്നു മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍.

പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ച ഡിസ്‌ലൈക്കുകാരെ മമ്മൂട്ടി കണ്ടം വഴി ഓടിച്ചു! അല്‍ ഫെമിനിച്ചി ഡാ..!

മേളയില്‍ ഏദന്‍, നായിന്റെ ഹൃദയം, മറവി, കറുത്ത ജൂതന്‍, അതിശയങ്ങളുടെ വേനല്‍, രണ്ടുപേര്‍ എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കലൈഡോസ്‌കോപ്പെന്നപോലെ സ്‌നേഹത്തിന്റെയും തിന്മയുടെയും മരണത്തിന്റെയും കാഴ്ചകള്‍ സൃഷ്ടിച്ചുകൊണ്ട് സഞ്ജു സുരേന്ദ്രന്‍ ഒരുക്കിയ 'ഏദന്‍' ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു . ഇന്ത്യന്‍ പനോരമയിലും 22മത് ഐ എഫ് എഫ് കെയിലും ചിത്രത്തിന് ലഭിച്ച പ്രേക്ഷകപിന്തുണ അത് ശരിവെക്കുന്നു.

film

സഹോദര സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബു സേനനും ചേര്‍ന്ന് സംവിധാനം ചെയ്ത മറവി എന്ന ചിത്രം, മറവി ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. മറവിയിലും ഓര്‍മകള്‍ ഒരാളെ എത്രത്തോളം വേട്ടയാടുന്നുണ്ടെന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു.

മിഖായേല്‍ ബുള്‍ഗാക്കോവിന്റെ ഹാര്‍ട്ട് ഓഫ് ഡോഗ് എന്ന നോവലിനെ ആസ്പദമാക്കി ശ്രീകൃഷ്ണന്‍ കെ പി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് നായിന്റെ ഹൃദയം. വ്യത്യസ്തമായ ബിംബകല്പനകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് . മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ സലിം കുമാര്‍ സംവിധാനം നിര്‍വഹിച്ച കറുത്ത ജൂതന്‍, ജൂതപാരമ്പര്യം തേടിയിറങ്ങി സ്വയം നഷ്ടപെടുന്ന ആരോണിന്റെ കഥ പറയുന്നു.

jew

ഒന്‍പതു വയസ്സുകാരന്റെ മനസ്സിലുദിക്കുന്ന അദൃശ്യനാകണമെന്ന ആഗ്രഹവും തുടര്‍ന്നുള്ള അവന്റെ ചിന്തകളും കൗതുകങ്ങളുമാണ് അതിശയങ്ങളുടെ വേനല്‍ എന്ന ചിത്രത്തിലൂടെ പ്രശാന്ത് വിജയ് അവതരിപ്പിക്കുന്നത് . അഞ്ചുവര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന ബന്ധത്തില്‍നിന്നുള്ള അവിചാരിതവും വിശദീകരണങ്ങളുമില്ലാത്ത വേര്‍പിരിയല്‍ അസ്വസ്ഥനാക്കുന്ന നായകന്‍ ഉണര്‍ത്തു ചിന്തകളും അതില്‍ വളരുന്ന സംഭവങ്ങളുമാണ് പ്രേം ശങ്കറിന്റെ 'രണ്ടുപേരു'ടെ പ്രമേയം.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്ന് കൂള്‍ മമ്മൂട്ടി, വാപ്പച്ചി സൂപ്പറാണെന്ന് ദുല്‍ഖറും, കാണൂ!

English summary
mini iffk malayala cinema today brings parallel films current trends

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam